എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

വാഹന പ്രേമികള്‍ നാളുകളായി കാത്തിരുന്ന ജിംനി ലൈഫ്സ്റ്റൈല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തെ ഒടുവില്‍ 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. അവതരിപ്പിച്ച അന്ന് തന്നെ വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. 11,000 രൂപ ടോക്കണ്‍ തുകയിലാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

കമ്പനിയുടെ പ്രീമിയം നെക്സ ഔട്ട്ലെറ്റുകള്‍ വഴി ജിംനി വില്‍ക്കും.ആഗോളതലത്തില്‍ ജനപ്രിയമായ ഓഫ്-റോഡര്‍ അഞ്ച് മോണോടോണുകളിലും രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് ലഭ്യമാകുന്നത്. എന്തായാലും ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ലഭിക്കുന്ന ബുക്കിംഗ് എതിരാളികളപ്പോലും ഞെട്ടിപ്പിക്കുന്നതാണെന്ന് വേണം പറയാന്‍. ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ജിംനിക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, 3,000 യൂണിറ്റുകളുടെ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

വരും ദിവസങ്ങളില്‍ ജിംനിക്കായി ശക്തമായ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നതായി നിര്‍മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഈ മോഡലിനായുള്ള കാത്തിരിപ്പ് കാലാവധി ഇതിനകം മൂന്ന് മാസമായി ഉയര്‍ന്നതായി അവകാശപ്പെട്ടു. ''ജിംനി ഒരു ആഗോള ഫാന്‍സ് ബ്രാന്‍ഡായതിനാല്‍, അത് വാങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാഗം വാങ്ങുന്നവര്‍ ഇതിനകം ഉണ്ടായിരുന്നുവെന്നാ മാരുതി സുസുക്കി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ മണികണ്‍ട്രോളിനോട് സംസാരിക്കവെ വെളിപ്പെടുത്തി.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഇന്ന് (ജനുവരി 14) രാവിലെ വരെ, തങ്ങള്‍ 2,500 ബുക്കിംഗുകള്‍ നേടിയിട്ടുണ്ട്, ദിവസാവസാനത്തോടെ 3,000 സ്ഥിരീകരിച്ച ബുക്കിംഗുകള്‍ ഉണ്ടാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1.5 ലിറ്റര്‍ പെട്രോള്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന 5 ഡോര്‍ ജിംനിയുടെ ബുക്കിംഗ് എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത ദിവസം തന്നെ ആരംഭിച്ചിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. മൂന്ന് വര്‍ഷത്തിലേറെയായി വാഹന പ്രേമികള്‍ ഈ വാഹനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരമമായിരിക്കുന്നത്. നിലവില്‍ 5 ഡോര്‍ ജിംനിക്ക് മുഖ്യ എതിരാളി ഇല്ലെങ്കിലും മഹീന്ദ്ര ഥാര്‍ തന്നെയാകും എതിരാളി. അതേസമയം നിലവില്‍ ഥാര്‍ 3 ഡേര്‍ വേര്‍ഷനിലാണ് വിപണിയില്‍ എത്തുന്നത്. അധികം വൈകാതെ തന്നെ ഥാറിന്റെ 5 ഡോര്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. അതോടൊപ്പം തന്നെ ഫോഴ്‌സ് ഗൂര്‍ഖയും തങ്ങളുടെ 5 ഡോര്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിക്കും. അതുവരെ ഥാറിന്റെ 3 ഡോര്‍ പതിപ്പ് തന്നെയാകും ജിംനിയുടെ മുഖ്യഎതിരാളി.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

നിലവില്‍ ജിംനിയുടെ വില വിവരങ്ങളും പ്രതിമാസ ഉല്‍പ്പാദന പദ്ധതികളും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് തുടക്കത്തില്‍ 4WD പതിപ്പില്‍ വില്‍ക്കുമെന്നും ഡീസല്‍ ഓപ്ഷന്‍ ഉണ്ടാകില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന 3 ഡോര്‍ വേരിയന്റ് ഇവിടെ വിപണനം ചെയ്യില്ല. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് മാരുതി ജിംനിയുടെ വില ഏകദേശം 10-12.5 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ജിംനിയുടെ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 103 bhp കരുത്തും 134 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റര്‍ K-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. പുതിയ മാരുതി കാറുകളില്‍ ഉപയോഗിക്കുന്ന K15C യൂണിറ്റല്ല, പഴയ K15B മോട്ടോറാണ് ജിംനിക്ക് ലഭിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 4-സ്പീഡ് ഓട്ടോമാറ്റിക്കും, മികച്ച ഓഫ്-റോഡ് കഴിവുകള്‍ക്കായി ഓള്‍ഗ്രിപ്പ് പ്രോ 4X4 സിസ്റ്റവും ഉള്‍പ്പെടുന്നു.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ മാരുതി സുസുക്കി ജിംനി 5-ഡോര്‍ എസ്‌യുവിക്ക് 9.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, അര്‍കാമിസ് സ്പീക്കറുകള്‍ എന്നിവയുണ്ട്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ക്യാമറയുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

വാഹനത്തിന്റെ ബുക്കിംഗ് ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ ഉള്ളതിനെക്കാള്‍ വര്‍ദ്ധിക്കുമെന്നും മാരുതി സൂചന നല്‍കിയിട്ടുണ്ട്. ''ഈ മോഡലിനായുള്ള വെയ്റ്റ്ലിസ്റ്റ് ഇതിനകം രണ്ട്-മൂന്ന് മാസത്തേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഒരു മാസമോ അതില്‍ കൂടുതലോ ഞങ്ങള്‍ക്ക് 10,000 യൂണിറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെടാനില്ല, കൂടാതെ ഉപഭോക്താക്കള്‍ക്ക് ആറ് മാസത്തേക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ്,'' ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കുന്നത്.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

മാരുതി സുസുക്കി നിലവില്‍ 366,000 യൂണിറ്റുകളുടെ ഓര്‍ഡര്‍ ബുക്കിംഗുകളാണ് വിറ്റ് തീര്‍ക്കാനായിട്ടുള്ളത്. അതില്‍ എര്‍ട്ടിഗ 91,000 യൂണിറ്റുകള്‍ (31 ആഴ്ച കാത്തിരിപ്പ് സമയം), ബ്രെസ 71,000 യൂണിറ്റുകള്‍ (23-24 ആഴ്ച കാത്തിരിപ്പ് സമയം), ഗ്രാന്‍ഡ് വിറ്റാര 57,000 യൂണിറ്റുകള്‍ (16 ആഴ്ച കാത്തിരിപ്പ് സമയം) എന്നിവ ഉള്‍ക്കൊള്ളുന്നു.

എതിരാളികളുടെ ഞെഞ്ചിടിപ്പേറ്റി മാരുതി സുസുക്കി ജിംനി; രണ്ട് ദിവസത്തെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

അതേസമയം, മാരുതി പുതുതായി പുറത്തിറക്കിയ ഫ്രോങ്കസിന്റെ (ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പ്) 750 യൂണിറ്റുകളുടെ ബുക്കിംഗ് 14-ാം തീയതി രാവിലെ വരെ നേടിയിട്ടുണ്ട്. ജിംനിയെ പോലെ തന്നെ, ഫ്രോങ്കസും കമ്പനിയുടെ രാജ്യത്തുടനീളമുള്ള 260 നെക്സ ഷോറൂമുകളില്‍ റീട്ടെയില്‍ ചെയ്യും. ഈ രണ്ട് മോഡലുകളും അവതരിപ്പിക്കുന്നതോടെ, നിലവില്‍ 13.9 ശതമാനം വരുന്ന എസ്‌യുവി ശ്രേണി വില്‍പ്പനയുടെ അനുപാതം ഈ വര്‍ഷാവസാനത്തോടെ ഗണ്യമായി ഉയരുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Article Published On: Saturday, January 14, 2023, 19:05 [IST]
English summary
Maruti suzuki revealed jimny 2 days booking numbers getting high demand in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X