Just In
- 3 hrs ago
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- 4 hrs ago
പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി
- 5 hrs ago
കാര്‍ മ്യൂസിക് സിസ്റ്റം വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ... ഇല്ലേല് പണിയാകും
- 6 hrs ago
ഇനി പെട്രോൾ അടിച്ച് ക്യാഷ് കളയണ്ട...1 ലക്ഷം രൂപയുണ്ടെങ്കില്‍ ആക്ടിവ ഇലക്ട്രിക് ആക്കാം
Don't Miss
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
വിൽപ്പനയിൽ ലേശം കുറവുണ്ട് കേട്ടോ; മാരുതിക്ക് എന്ത് പറ്റി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2022 ഡിസംബറിൽ മൊത്തം 1,12,010 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഡിസംബറിൽ മാരുതി സുസുക്കി 1,23,016 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിലെ 9 ശതമാനം വിൽപ്പന എന്നത് ഇടിഞ്ഞ് 1,12,010 യൂണിറ്റായി.
കഴിഞ്ഞ മാസം 16,932 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി ബലേനോയാണ് വിൽപ്പനയുടെ ചാർട്ടിൽ ഒന്നാമതുളളത്. 2021 ഡിസംബറിൽ വിറ്റത് 14,558 യൂണിറ്റാണ്. താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തിൽ നിന്ന് 17 ശതമാനം വർധനവോടെയാണ് 16,932 യൂണിറ്റിലെത്തിയത്. എന്നാൽ MoM വിൽപ്പന 2022 നവംബറിൽ വിറ്റ 20,945 യൂണിറ്റുകളിൽ നിന്ന് 19 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് മാരുതി ബലേനോ വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷൻ എന്നിവയിൽ ലഭ്യമാണ്. ബലേനോയുടെ 6.56 ലക്ഷം രൂപയിൽ നിന്ന് തുടങ്ങി 9.83 വരെ എക്സ്ഷോറൂം വില.
പട്ടികയിലെ രണ്ടാമത്തെ കാർ മാരുതി എംപിവി ആയ എർട്ടിഗയാണ് . മാരുതി 2022 ഡിസംബറിൽ വിറ്റത് 12,273 യൂണിറ്റുകളാണ്, 2021 ഡിസംബറിൽ വിറ്റ 11,840 യൂണിറ്റുകളിൽ നിന്ന് 4 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. എന്നാൽ അവിടേയും MoM വിൽപ്പന 2022 നവംബറിൽ വിറ്റ 13,818 യൂണിറ്റുകളിൽ നിന്ന് 11 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 1.5-എൻഎ പെട്രോൾ എൻജിനാണ് എർട്ടിഗയിൽ ഉളളത്. 5-സ്പീഡ് മാനുവലും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്. 8.41 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 12.79 ലക്ഷം വരെയാണ് എർട്ടിഗയുടെ എക്സ്ഷോറൂം വില
പട്ടികയിലെ അടുത്ത കാർ ജനപ്രിയ മാരുതി സുസുക്കി സ്വിഫ്റ്റാണ്. 2022 ഡിസംബറിൽ മാരുതി 12,061 യൂണിറ്റുകളാണ് വിറ്റത്.എന്നാൽ 2021 ഡിസംബറിൽ മാരുതി വിറ്റത് 15,661 യൂണിറ്റുകളാണ്. MoM വിൽപ്പനയും 20 ശതമാനമായി കുറഞ്ഞു. 2022 നവംബറിൽ 15,153 യൂണിറ്റുകളായിരുന്നു വിറ്റത്. 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില 5.91 ലക്ഷം രൂപ മുതൽ 8.71 ലക്ഷം വരെയാണ്.
പട്ടികയിലെ നാലാമത്തെ കാർ ജനപ്രിയ സെഡാനായ ഡിസയറാണ് . മാരുതി ഡിസയറിന്റെ വിൽപ്പന 2021 ഡിസംബറിൽ വിറ്റ 10,633 യൂണിറ്റുകളിൽ നിന്ന് 13 ശതമാനം ഉയർന്ന് 11,997 യൂണിറ്റിലെത്തി, എന്നാൽ 2022 നവംബറിൽ വിറ്റ 14,456 യൂണിറ്റുകളിൽ നിന്ന് MoM വിൽപ്പന 17 ശതമാനം ഇടിഞ്ഞു. ഡിസയറും 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത് അത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായിട്ട് ജോടിയാക്കുന്നു. 6.24 ലക്ഷം രൂപ മുതൽ 9.17 ലക്ഷം വരെയാണ് ഡിസയറിന്റെ എക്സ് ഷോറൂം വില.
പട്ടികയിലെ അഞ്ചാമത്തെ കാർ മാരുതി എസ്‌യുവിയായ ബ്രെസ്സയാണ് . 2022 ഡിസംബറിൽ മാരുതി എസ്‌യുവിയുടെ 11,200 യൂണിറ്റുകൾ വിറ്റു, അതായത് 2021 ഡിസംബറിൽ വിറ്റ 9,531 യൂണിറ്റുകളിൽ നിന്ന് 18 ശതമാനം വരെ ഉയർന്നു. 5-സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ബ്രെസ്സയ്ക്ക് കരുത്തേകുന്നത്. എസ്‌യുവിയുടെ വില 7.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 13.8 ലക്ഷം രൂപ വരെയാണ്
പട്ടികയിലെ അടുത്ത കാർ മാരുതി ഇക്കോ വാൻ ആണ്.ഇക്കോയുടെ വിൽപ്പന 2021 ഡിസംബറിൽ 9,165 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം മെച്ചപ്പെട്ട് 10,581 യൂണിറ്റായി മാറിയിരുന്നു. 2022 നവംബറിൽ വിറ്റ 7,183 യൂണിറ്റുകളിൽ നിന്ന് MoM വിൽപ്പന 47 ശതമാനമാണ് ഉയർന്നത്. 5-സ്പീഡ് മാനുവലുമായി ജോടിയാക്കിയിരിക്കുകയാണ് എഞ്ചിൻ. 5.10 ലക്ഷം രൂപ മുതൽ 8.13 ലക്ഷം വരെയാണ് വാനിന്റെ എക്സ് ഷോറൂം വില.
XL6-ൻ്റെ 2022 ലെ വിൽപ്പന നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. 2022 ഡിസംബറിൽ കമ്പനി 3,364 യൂണിറ്റുകളാണ് വിറ്റത്. 2022 നവംബറിൽ മാരുതി 2,988 യൂണിറ്റുകൾ വിറ്റു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.5-ലിറ്റർ NA പെട്രോൾ എഞ്ചിനാണ് XL6-ന് കരുത്ത് പകരുന്നത്. 2022 ഡിസംബറിൽ സിയാസിന്റെ വിൽപ്പന 1,154 യൂണിറ്റുകളും എസ്-പ്രസ്സോയുടെ വിൽപ്പന 1,117 യൂണിറ്റുകളും സെലേറിയോ 1090 യൂണിറ്റുകളുമായി വിൽപ്പന നടത്തി