വില്‍പ്പനയില്‍ ഇടിവ്, മാരുതിയുടെ ചെറുകാറുകള്‍ ആര്‍ക്കും വേണ്ടാതായോ? രക്ഷയായത് ഈ മോഡലുകള്‍

ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2023 ഒക്‌ടോബറില്‍ ബമ്പര്‍ വില്‍പ്പനയായിരുന്നു നേടിയത്. നവരാത്രി, ദസറ ആഘോഷങ്ങള്‍ അരങ്ങേറിയ മാസം ബ്രാന്‍ഡ് മൊത്തം രണ്ട് ലക്ഷത്തിനടുത്ത് വാഹനങ്ങളായിരുന്നു വിറ്റത്. ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ വരുന്ന നവംബറില്‍ രണ്ട് ലക്ഷം വില്‍പ്പനയെന്ന അഭിമാന നേട്ടം സ്വന്തമാക്കാനായിരുന്ന കമ്പനിയുടെ ശ്രമം.

എന്നാല്‍ ആ സ്വപ്‌നം പൂവണിയിക്കാനായില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മനസ്സിലാകുന്നത്. എങ്കിലും മാരുതി സുസുക്കി ഇന്ത്യ 2023 നവംബറിലെ മൊത്തം വില്‍പ്പനയില്‍ 3.39 ശതമാനം നേട്ടം രേഖപ്പെടുത്തി. മാരുതി ഇക്കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം 1,64,439 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 1,59,044 യൂണിറ്റായിരുന്നു വില്‍പ്പന. എന്നാല്‍ 1,99,217 യൂണിറ്റുകള്‍ വിറ്റ 2023 ഒക്‌ടോബറുമായി തട്ടിച്ചനോക്കുമ്പോള്‍ വില്‍പ്പനയില്‍ ഇടിവാണ്.

maruti wagonr

പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, തേര്‍ഡ് പാര്‍ട്ടി സപ്ലൈ എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 1,41,489 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,39,306 യൂണിറ്റുമായി ഒത്തുനോക്കുമ്പോള്‍ വില്‍പ്പന 1.57 ശതമാനം ഉയര്‍ന്നതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു.

മൊത്തത്തിലുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 2022 നവംബറിലെ 1,32,395 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 1,34,158 യൂണിറ്റായിരുന്നു. ഇത് 1.33 ശതമാനം വളര്‍ച്ചയാണ്. പാസഞ്ചര്‍ വാഹന വിഭാഗം കണക്കിലെടുക്കുമ്പോള്‍ എല്ലാകാലവും മാരുതിയുടെ വില്‍പ്പനയുടെ നട്ടെല്ലായിരുന്ന ചെറുകാറുകളുടെ വില്‍പ്പന താഴോട്ടാണ്. അതേസമയം മികച്ച വളര്‍ച്ച നേടുന്ന യൂട്ടിലിറ്റി വെഹിക്കികളാണ് അതിന്റെ വിടവ് നികത്തുന്നത്.

maruti alto

ആള്‍ട്ടോ, എസ്-പ്രസോ തുടങ്ങിയ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന മിനി സെഗ്മെന്റിന്റെ 2023 നവംബറില്‍ 9,959 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം നവംബറില്‍ പക്ഷേ വില്‍പ്പന 18,251 യൂണിറ്റായിരുന്നു. 45 ശതമാനത്തോളമാണ് ഇടിവ്. 2023 ഏപ്രില്‍-നവംബര്‍ കാലയളവിലെ ഇവയുടെ വില്‍പ്പന 97,077 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വില്‍പ്പന 1,64,243 യൂണിറ്റായിരുന്നു.

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ടൂര്‍S തുടങ്ങിയ മോഡലുകള്‍ അണിനിരക്കുന്ന കോംപാക്റ്റ് വിഭാഗത്തിലും കഴിഞ്ഞ മാസം വില്‍പ്പന കുറവാണ്. 72,844 യൂണിറ്റില്‍ നിന്ന് വില്‍പ്പന 64,679 യൂണിറ്റായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 8 മാസം ശരാശരി വിറ്റ 5,79,957 യൂണിറ്റില്‍ നിന്ന് വില്‍പ്പന 5,64,270 യൂണിറ്റായി കുറഞ്ഞു.

maruti ciaz

മിഡ്-സൈസ് സെഡാനായ സിയാസിന്റെ കാര്യമാണ് കഷ്ടം. 2022 നവംബറില്‍ കമ്പനിക്ക് സെഡാന്റെ 1,554 യൂണിറ്റ് വില്‍ക്കാനായെങ്കിലും പോയ മാസം വില്‍പ്പന വെറും 278 യൂണിറ്റിലൊതുങ്ങി. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, XL6 എന്നിവ ഉള്‍പ്പെടുന്ന യൂടിലിറ്റി വാഹന വിഭാഗത്തില്‍ കഴിഞ്ഞ മാസം 49016 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇതേ മാസമുണ്ടായിരുന്ന 32,563 യൂണിറ്റില്‍ നിന്നാണ് കുതിപ്പ്.

ബ്രെസയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കുമുള്ള വന്‍ ഡിമാന്‍ഡാണ് മാരുതിക്ക് തുണയായത്. വാന്‍ സെഗ്മെന്റില്‍ സാന്നിധ്യമറിയിക്കുന്ന മാരുതി ഇക്കോയും 2023 നവംബറില്‍ നേട്ടമുണ്ടാക്കി. പോയ വര്‍ഷം നവംബര്‍ മാസം വിറ്റ 7,183 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം വില്‍പ്പന 10,226 യൂണിറ്റുകളായി ഉയര്‍ന്നു. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ സെഗ്മെന്റില്‍ മാരുതി സുസുക്കി സൂപ്പര്‍ കാരിയുടെ വില്‍പ്പനയില്‍ നേരിയ കുറവുണ്ട്.

maruti brezza

2022 നവംബറില്‍ 2660 യൂണിറ്റ് വില്‍ക്കാനായിരുന്നെങ്കില്‍ പോയ മാസം വില്‍പ്പന 2,509 യൂണിറ്റായി കുറഞ്ഞു. മാരുതി സുസുക്കി ചില മോഡലുകള്‍ ടൊയോട്ട പോലുള്ള മറ്റ് വാഹന നിര്‍മാതക്കള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഇത് 2022 നവംബറില്‍ വിറ്റ 4,241 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 4,822 യൂണിറ്റായി ഉയര്‍ന്നു. അതേസമയം തന്നെ കയറ്റുമതിയിലും വളര്‍ച്ചയാണ്. 2022 നവംബറിലെ 19,738 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം കയറ്റുമതി 22,950 ആയി ഉയര്‍ന്നിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, December 2, 2023, 10:36 [IST]
English summary
Maruti suzuki sales november 2023 utility vehicles drive growth entry level segment shows de growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X