മാരുതിയുടെ ഈ മോഡലുകൾക്ക് സെപ്റ്റംബർ മാസം വമ്പിച്ച ഓഫറുകൾ; നേരെ ഷോറൂമിലോട്ട് വിട്ടോ

മാരുതി സുസുക്കി സെപ്തംബർ മാസത്തേക്ക് തിരഞ്ഞെടുത്ത അരീന കാറുകൾക്ക് 40,000 രൂപ വരെ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൾട്ടോ കെ10, വാഗൺആർ, എസ്പ്രസോ, സെലേറിയോ, സ്വിഫ്റ്റ് എന്നീ മോഡലുകളിലാണ് കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് ഈ കിഴിവുകൾ ലഭിക്കുക. കോട്ടയത്തെ പോപ്പുലർ മാരുതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് മാരുതി സുസുക്കി ബ്രെസ്സയ്ക്കും ഡിസയറിനും ഡിസ്കൗണ്ടുകൾ ലഭ്യമല്ല.

മാരുതി സുസുക്കി സെലേറിയോയ്ക്ക് ഈ മാസം അതിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 40,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. എന്നിരുന്നാലും, സെലേറിയോയുടെ ബേസ് വേരിയൻ്റിന് 30,000 രൂപ കിഴിവിൽ വാങ്ങാൻ സാധിക്കും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് സെലേറിയോയ്ക്ക് കരുത്ത് പകരുന്നത്, 67 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന വാഹനം ഫൈവ് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

മാരുതിയുടെ ഈ മോഡലുകൾക്ക് സെപ്റ്റംബർ മാസം വമ്പിച്ച ഓഫറുകൾ; നേരെ ഷോറൂമിലോട്ട് വിട്ടോ

2023 സെപ്റ്റംബറിൽ, ആൾട്ടോ കെ10 അതിന്റെ പെട്രോൾ വേരിയന്റുകളിൽ പരമാവധി 35,000 രൂപ വരെ ആനുകൂല്യത്തോടെ ലഭ്യമാകും. മാരുതി സുസുക്കി ആൾട്ടോ K10 CNG വേരിയന്റുകൾക്ക് ഈ മാസം 32,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്. 67 bhp പവറും 89 nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 എൽ ത്രീ സിലിണ്ടർ, കെ10 സി പെട്രോൾ എഞ്ചിനാണ് ആൾട്ടോ കെ10 ന് കരുത്തേകുന്നത്.

മാരുതി സുസുക്കി അതിന്റെ എസ്-പ്രസ്സോ മോഡലിന് 35,000 രൂപ വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്-പ്രസ്സോയുടെ ബേസ് വേരിയന്റിൽ ഉപഭോക്താക്കൾക്ക് 30,000 രൂപ ഡിസ്കൗണ്ട് ലഭിക്കും, മറ്റ് വേരിയന്റുകൾ 35,000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. 67 bhp കെ10സി പെട്രോൾ എഞ്ചിനിൽ നിന്നാണ് എസ്-പ്രസ്സോ അതിന്റെ കരുത്ത് നേടുന്നത്.

മാരുതിയുടെ ഈ മോഡലുകൾക്ക് സെപ്റ്റംബർ മാസം വമ്പിച്ച ഓഫറുകൾ; നേരെ ഷോറൂമിലോട്ട് വിട്ടോ

വാഗൺആറിന്റെ CNG VXi, LXi വേരിയന്റുകൾ 2023 സെപ്റ്റംബറിൽ 30,000 രൂപ വരെ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി വാഗൺആറിന്റെ അടിസ്ഥാന വേരിയന്റിന് പരമാവധി 35,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്, അതേസമയം ടോപ്പ്-സ്പെക്ക് വേരിയന്റിന് 25,000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്. മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0L പെട്രോളും 1.2L പെട്രോൾ എഞ്ചിനുമാണ് വാഗൺആറിന് കരുത്ത് നൽകുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റിന് കരുത്തേകുന്നത് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ്, 90 bhp പവർ ഉത്പാദിപ്പിക്കുകയും 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവയുമായി ഇണചേരുകയും ചെയ്യുന്നു. സ്വിഫ്റ്റിന്റെ ബേസ് വേരിയന്റിന് 35,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്നു, അതേസമയം ടോപ് സ്പെക്ക് വേരിയന്റിന് 25,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്.

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ തലമുറ സ്വിഫ്റ്റ് അല്പം കൂടെ നീളമുള്ളതായി കാണപ്പെടുന്നു, ഒരു തരം ഒപ്റ്റിക്കൽ മിഥ്യാധാരണയാണോ ഇത് എന്ന് വാഹനത്തിന്റെ ഔദ്യോഗിക അളവുകൾ കമ്പനി വെളിപ്പെടുത്തുമ്പോൾ വ്യക്തമാവും. നിലവിലുള്ള മോഡൽ ബ്രാൻഡിന്റെ HEARTECT പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, പുതിയ തലമുറ സ്വിഫ്റ്റ് അതിന്റെ തന്നെ നവീകരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഡ്രൈവിംഗ് ഡൈനാമിക്സിലും സുരക്ഷയിലും ഈ ഒരു അപ്പ്ഗ്രേഡിന് വ്യക്തമായ മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. നവീകരിച്ച HEARTECT പ്ലാറ്റ്‌ഫോം നിലവിലെ പതിപ്പിനേക്കാൾ ഭാരം കുറഞ്ഞതാണെങ്കിൽ മൈലേജിന്റെ കാര്യത്തിലും മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിയും. നിലവിലുള്ള മാരുതി സ്വിഫ്റ്റിന് മാനുവൽ ട്രാൻസ്മിഷനിൽ ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയർബോക്സിൽ ലിറ്ററിന് 22.56 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ക്യാബിനിനുള്ളിൽ, 2024 മാരുതി സ്വിഫ്റ്റ് നിരവധി മാറ്റങ്ങളോടെ വരും എന്ന് പ്രതീക്ഷിക്കാം. ന്യൂ ജോൻ കണക്റ്റിവിറ്റി ആവശ്യകതകൾ നിറവേറ്റുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സെന്റർ സ്റ്റേജിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാധ്യത ടെക്ക് ആരാധകരമായ ഉപഭോക്താക്കളിൽ ഒരു ആവേശം ഉണ്ടാക്കാം.

Article Published On: Tuesday, September 5, 2023, 18:04 [IST]
English summary
Maruti suzuki september month offering great discounts these models alto k10 celerio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X