ആദ്യ ഇലക്ട്രിക് കാറിനെ കുറിച്ച് മാരുതിയുടെ വമ്പന്‍ പ്രഖ്യാപനമെത്തി; പണപ്പെട്ടി റെഡിയാക്കി വെച്ചോ...
പെട്രോളിനും ഡീസലിനുമൊക്കെ വില മാനംമുട്ടെ ഉയര്‍ന്ന സാഹചര്യത്തില്‍ പലരും ചിന്തിക്കുന്ന കാര്യമാണ് ഒരു ഇലക്ട്രിവ് വാഹനം നോക്കിയാലോ എന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ചിലരുടെ മറുപടി മാരുതിയുടെ ഒരു ഇലക്ട്രിക് കാറിങ്ങ് വരട്ടെ എന്നിട്ട് നോക്കാം എന്നായിരിക്കും. അത്തരക്കാര്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ eVX-ന്റെ (Maruti Suzuki eVX) നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചായിരുന്നു മാരുതി സുസുക്കി ആദ്യമായ തങ്ങളുടെ കന്നി ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. പിന്നീട് കണ്‍സെപ്റ്റിന്റെ അപ്‌ഡേറ്റഡ് പതിപ്പ് ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചു.

മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി അടുത്ത വര്‍ഷം സുസുക്കി മോട്ടോറിന്റെ ഗുജറാത്ത് പ്ലാന്റില്‍ നിര്‍മാണം തുടങ്ങുമെന്നാണ് കമ്പനി ബുധനാഴ്ച പറഞ്ഞത്. അതിനാല്‍ തന്നെ 2024 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഗുജറാത്തിലെ ഹന്‍സല്‍പൂരില്‍ വെച്ചായിരിക്കും ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം. ഗുജറാത്തിന്റെ തലസ്ഥാന നഗരിയായ അഹമ്മദാബാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
മാരുതി സുസുക്കിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡാണ് ഇത് നടത്തുന്നത്. വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 3,000 കോടി രൂപയിലധികം നിക്ഷേപിക്കുന്നതിനായി സുസുക്കി മോട്ടോര്‍ ഗുജറാത്ത് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ഫ്രോങ്ക്‌സ് തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍ പണിതിറങ്ങുന്നത് ഇവിടെ നിന്നാണ്. ഇവിടെ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ മറ്റ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യുമെന്ന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാവ് വ്യക്തമാക്കി.

'ഞങ്ങളുടെ ആദ്യ ഇവി അടുത്ത സാമ്പത്തിക വര്‍ഷം (2024-25) പുറത്തിറക്കും. ഇത് സുസുക്കി മോട്ടോര്‍ ഗുജറാത്തിന്റെ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങും. നിലവില്‍ ഹന്‍സല്‍പൂരില്‍ A, B, C എന്നിങ്ങനെ മൂന്ന് പ്ലാന്റുകളുണ്ട്. ഇവി നിര്‍മ്മിക്കാന്‍, പ്രൊഡക്ഷന്‍ ലൈന്‍ എന്നും വിളിക്കപ്പെടുന്ന ഒരു പുതിയ പ്ലാന്റ് അവിടെ ചേര്‍ക്കും' മാരുതി സുസുക്കിയിലെ കോര്‍പ്പറേറ്റ് കാര്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി പറഞ്ഞു.
മാരുതി സുസുക്കി eVX-ലേക്ക് തിരിച്ചുവന്നാല്‍ ഇലക്ട്രിക് എസ്‌യുവിയെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാല് മീറ്ററിലധികം നീളമുള്ള ഇത് ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നായിരിക്കും. ഇലക്ട്രിക് എസ്‌യുവിക്ക് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവുമുണ്ട്.

ഓള്‍-ഇലക്ട്രിക് എസ്‌യുവിക്ക് സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലൈറ്റും ഡിആര്‍എല്‍ യൂണിറ്റുകളും ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലും കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളും സ്പോര്‍ട്ടി അലോയ് ഡിസൈനും ഉള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഇലക്ട്രിക് എസ്‌യുവി വരിക. മിനിമലിസ്റ്റിക് ലുക്കിലുള്ള ക്യാബിനായിരിക്കും അകത്തളത്തില്‍ സജ്ജീകരിക്കുക. സ്ലീക്ക് ഡാഷ്ബോര്‍ഡ്, വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ഡിജിറ്റല്‍ ഡ്യുവല്‍ സ്‌ക്രീന്‍, ടച്ച് അധിഷ്ഠിത മൗണ്ടഡ് കണ്‍ട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയടക്കമുള്ള നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കും.
60 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആയിരിക്കും ഇലക്ട്രിക് കാറിന് പവര്‍ നല്‍കുക. ഒറ്റചാര്‍ജില്‍ 550 കിലോമീറ്റര്‍ ആയിരിക്കും ഇവിയുടെ റേഞ്ച്. ഇത് വരാനിരിക്കുന്ന ടാറ്റ ഹാരിയര്‍ ഇവി, കര്‍വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവക്കെതിരെ മത്സരിക്കും. കുറഞ്ഞ വിലയിലുള്ള മാസ് മാര്‍ക്കറ്റ് ഇവികളിലല്ല തങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ മാരുതി സമയാസമയം പുറത്തുവിടും.


Click it and Unblock the Notifications








