'മാരുതി ആരാധകരേ' നിങ്ങൾക്ക് ഒരു സന്തോഷവാർത്ത; ജിംനിയുടെ പണി തുടങ്ങി മക്കളേ

മാരുതി പ്രേമികൾക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വാഹന വിപണിയും വാഹന പ്രേമികളും ഒരുപാട് കാലമായി കാത്തിരുന്ന മാരുതി സുസുക്കി ജിംനിയുടെ പ്രൊഡക്ഷൻ ഗുരുഗ്രാമിലെ പ്ലാൻ്റിൽ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ വാഹനത്തിൻ്റെ അവതരണം ജൂണിൽ തന്നെ കാണുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്. ജനഹൃദയങ്ങളിൽ ഇപ്പോഴും വലിയ സ്ഥാനം ഉളള ജിപ്സിയുടെ പിൻഗാമിയായി വരുമ്പോൾ വാഹന വിപണി രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

2023 ജനുവരിയിൽ കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് മാരുതി ജിംനിയുടെ അഞ്ച് ഡോർ മോഡൽ നമ്മുടെ രാജ്യത്ത് ലോഞ്ച് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന വാഹനം ഇന്ത്യയിൽ ഇറങ്ങാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു ആരാധകർ എന്ന് വേണം പറയാൻ. നേരത്തെ ജിംനിയുടെ ലോഞ്ച് മെയ് അവസാനത്തോടെ നിശ്ചയിച്ചിരുന്നെങ്കിലും ഇപ്പോഴത് ജൂൺ ആദ്യ വാരത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോട്ട്. നിലവിൽ ബുക്കിംഗ് നടക്കുന്ന സ്പോട്‌സ് യൂട്ടിലിറ്റി വാഹനത്തിനായി ആളുകൾ ഇരച്ചെത്തുന്നുമുണ്ട്.

മാരുതി ആരാധകരേ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത; ജിംനിയുടെ പണി തുടങ്ങി മക്കളേ

നിലവിൽ കാറിനെ മാരുതി നെക്‌സ ഷോറൂമുകളിൽ കമ്പനി പ്രദർശിപ്പിച്ചിട്ടുമുണ്ട്. ജിംനിക്കായി ഇതുവരെ 24,500 ബുക്കിംഗുകൾ നേടിയിട്ടുണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് ആറ് മാസം വരെ ബുക്കിംഗ് കാലാവധി ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകൾക്കായി എട്ട് മാസം വരെയും കാത്തിരിക്കേണ്ടി വന്നേക്കാം. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക.

ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 66 ശതമാനം പ്രാദേശിക വിപണിക്കും ബാക്കി വിദേശ വിപണികൾക്കായി കയറ്റുമതി ചെയ്യുകയും ചെയ്യും. മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് ജിംനിയുടെ നിർമാണം നടക്കുന്നത്. ഉയർന്ന ഡിമാൻഡ് കാരണം ജിംനിയുടെ ടോപ്പ്-എൻഡ് ആൽഫ വേരിയന്റിനാണ് മുൻഗണന നൽകുന്നതും. ഇത് അടുത്തിടെയെല്ലാം മഹീന്ദ്ര പോലുള്ള കമ്പനികളും നടപ്പിലാക്കിയ തന്ത്രമാണ്. ജിംനിയുടെ വില പ്രഖ്യാപിക്കും മുമ്പ് വില വിവരം ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു.

മാരുതി ആരാധകരേ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത; ജിംനിയുടെ പണി തുടങ്ങി മക്കളേ

ഏതാണ്ട് 9.99 ലക്ഷം രൂപ മുതൽ 14.33 ലക്ഷം രൂപ വരെ മാരുതി ജിംനിക്കായി എക്സ്ഷോറൂം വില വരുമെന്നാണ് ഇവയെല്ലാം സൂചന നൽകിയത്. എങ്കിലും മാരുതി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായിലും സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിലായിരിക്കും ജിംനി ലഭ്യമാവുക. ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ് തുടങ്ങിയ പുതുമയാർന്ന കളർ ഓപ്ഷനുകളാണ് ജിംനിക്കായി നീക്കിവെച്ചിരിക്കുന്നതും. ഫീച്ചറുകളാലും സവിശേഷതകളാലും ആള് സമ്പന്നമായിരിക്കും.

105 bhp കരുത്തിൽ പരമാവധി 134 Nm torque വരെ നിർമിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിൻ മാത്രമാവും ജിനിംയിലുണ്ടാവുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുക. ഒരു ലാഡർ-ഫ്രെയിം ഷാസിയിൽ ഒരുക്കിയിരിക്കുന്നത് കൊണ്ട് ഓഫ്റോഡിങ്ങിൽ ജിംനി വേറെ ലെവലായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

മാരുതി സുസുക്കി ജിംനിയുടെ ഇന്റീരിയര്‍ എന്നത്തേയും പോലെ ലളിതമാണ്. എന്നിരുന്നാലും, പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ (7, 9 ഇഞ്ച് വലുപ്പങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു) കുറച്ച് അധിക സാങ്കേതികവിദ്യ കൊണ്ടുവരുന്നു, ഇത് പുതിയ ജിംനി വാങ്ങുമെന്ന് ഉറപ്പുള്ള ലൈഫ്‌െൈസ്റ്റല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. ജിംനിയുടെ മള്‍ട്ടി-ലേയേര്‍ഡ് ഡാഷ്ബോര്‍ഡ് ഒരു ഉദ്ദേശ്യത്തിനായി നിര്‍മ്മിച്ചതായി തോന്നുന്നു. ഡാഷിന്റെ ഇരുവശത്തും വൃത്താകൃതിയിലുള്ള എസി വെന്റുകളുള്ള മുന്‍ ജിംനിയുടെ ലളിതമായ ഡിസൈന്‍ മാരുതി സുസുക്കി നിലനിര്‍ത്തിയിട്ടുണ്ട്.

ജിംനിക്ക് 3,985 mm നീളമുണ്ട് (സ്‌പെയര്‍ വീല്‍ ഘടിപ്പിച്ചിരിക്കുന്നു), 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 mm നീളമുണ്ട്, ഇത് 3 ഡോര്‍ മുന്‍ഗാമിയേക്കാള്‍ 340 mm നീളവും പുതിയ എസ്‌യുവിക്ക് 1,210 കിലോഗ്രാം ഭാരവുമുണ്ട്. 210 mm ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ട് സ്‌പേസും പുതിയ ജിംനി വാഗ്ദാനം ചെയ്യുന്നു.

Article Published On: Friday, May 12, 2023, 18:22 [IST]
English summary
Maruti suzuki started production of jimny five door in gurugram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X