Maruti Super Carry: ഇന്ത്യയിലെ ഏറ്റവും പവര്‍ഫുള്‍ മിനിട്രക്ക് പുറത്തിറക്കി മാരുതി സുസുക്കി

പാസഞ്ചര്‍ വാഹന വിപണി പോലെ തന്നെ വാണിജ്യ വാഹന വിപണിയിലെയും ശക്തരാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL). തിങ്കളാഴ്ച ഇന്ത്യയിലെ ഏറ്റവും ശക്തമായ മിനി ട്രക്ക് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. മാരുതി സുസുക്കി തങ്ങളുടെ നവീകരിച്ച ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ സൂപ്പര്‍ ക്യാരിയാണ് (Maruti Suzuki Super Carry) പുറത്തിറക്കി.

5.15 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ സിഎന്‍ജി ക്യാബ് ചേസിസ് അടക്കം നാല് വേരിയന്റുകളില്‍ ഇത് സ്വന്തമാക്കാം. സിഎന്‍ജി ഡെക്ക്, ഗ്യാസോളിന്‍ ഡെക്ക്, ഗ്യാസോളിന്‍ ക്യാബ് ചേസിസ് എന്നിവയാണ് മറ്റ് വേരിയന്റുകള്‍. പെട്രോള്‍ ഡെക്ക് വേരിയന്റിന് 5.30 ലക്ഷം രൂപയാണ് വില. ബേസ് പെട്രോള്‍ ക്യാബ് ഷാസി വേരിയന്റിന് 5.30 ലക്ഷം രൂപയാണ് വില.

2023 Maruti Super Carry

അതേസമയം സിഎന്‍ജി ഡെക്ക് വേരിയന്റിന് 6.30 ലക്ഷം രൂപയും സിഎന്‍ജി ക്യാബ് ഷാസി വേരിയന്റിന് 6.15 ലക്ഷം രൂപയും മുടക്കണം. എല്ലാ വിലയും എക്‌സ്ഷഷോറൂം ആണ്. മികച്ച ക്വാളിറ്റിയും പെര്‍ഫോമന്‍സും തേടുന്നവര്‍ക്കായി സൂപ്പര്‍ കാരി ഇപ്പോള്‍ മാരുതി സുസുക്കിയുടെ 1.2 ലിറ്റര്‍ അഡ്വാന്‍സ്ഡ് K-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിനാണ് കരുത്ത് പകരുന്നത്.

ഈ 4 സിലിണ്ടര്‍ എഞ്ചിന്‍ ഇപ്പോള്‍ പെട്രോള്‍ 78 bhp പവറും 104.4 Nm ടോര്‍ക്കും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.സിഎന്‍ജി മോഡില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 70.67 bhp പവറും 2,800 rpm-ല്‍ 95 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

2023 Maruti Super Carry Rear Profile

'ഉപഭോക്തൃ പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ മാരുതി സുസുക്കി എപ്പോഴും വിശ്വസിക്കുന്നു. ഇന്ത്യന്‍ മിനി-ട്രക്ക് ഉപഭോക്താവിന്റെ തനതായ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച സൂപ്പര്‍ ക്യാരി 2016-ല്‍ ലോഞ്ച് ചെയ്തതിന് ശേഷം 1.5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് വാണിജ്യ വാഹന വിഭാഗത്തില്‍ മികച്ച സ്വീകാര്യത നേടി.

ഞങ്ങളുടെ വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഇത് ഒരു മികച്ച കൂട്ടാളിയാകുമെന്നും അവരുടെ വിജയത്തില്‍ പങ്കാളിയാകുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' പുതിയ ലോഞ്ച് വേളയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മാരുതി സൂപ്പര്‍ ക്യാരി എല്‍സിവിയുടെ വലിപ്പം നോക്കുമ്പോള്‍ 3,800 എംഎം ആണ് ഇതിന്റെ നീളം.

1,883 എംഎം ഉയരവും 1,562 എംഎം വീതിയും ഇതിനുണ്ട്. 2,110 എംഎം ആണ് വീല്‍ബേസ്. പരമാവധി പേലോഡ് ശേഷി പെട്രോളിന് 740 കിലോഗ്രാമും സിഎന്‍ജി പതിപ്പുകള്‍ക്ക് 625 കിലോഗ്രാമുമാണ്. പുതിയ എഞ്ചിന്‍ ഇമ്മൊബിലൈസര്‍ സിസ്റ്റം, റിവേഴ്സിംഗ് സെന്‍സറുകള്‍, മുന്‍വശത്തെ ഡിസ്‌ക് ബ്രേക്കുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് 2023 മാരുതി സുസുക്കി സൂപ്പര്‍ ക്യാരി എല്‍സിവി വരുന്നത്.

സ്റ്റിയറിംഗ് വീല്‍ ഇപ്പോള്‍ അല്‍പ്പം വലുതും ഭാരം കുറഞ്ഞതുമാണ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കാര്‍ പോലെ മിനുസമാര്‍ന്ന ഗിയര്‍ ഷിറ്റും മെച്ചപ്പെട്ട യാത്രാസുഖവും പ്രാപ്തമാക്കുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഡ്രൈവിംഗിനിടക്കും യാത്രയുടെ ഇടക്കുള്ള ഇടവേളകളിലും യാത്രാസുഖം മെച്ചപ്പെടുത്തുന്നതിനായി ഇന്റീരിയറില്‍ ഒരു ഫ്‌ലാറ്റ് സീറ്റ് സജ്ജീകരിച്ചിരിക്കുന്നതായി കാണാം.

2023 Maruti Super Carry Interior

അത്യാവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടാനായി സൂപ്പര്‍ ക്യാരി S-സിഎന്‍ജി വേരിയന്റില്‍ 5 ലിറ്റര്‍ ശേഷിയുള്ള എമര്‍ജന്‍സി പെട്രോള്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ 270-ലധികം നഗരങ്ങളിലായി പരന്ന് കിടക്കുന്ന 370-ലധികം വരുന്ന കൊമേഴ്ഷ്യല്‍ ഔട്ട്ലെറ്റുകള്‍ വഴിയാണ് 2023 സൂപ്പര്‍ ക്യാരി എല്‍സിവി വിറ്റഴിക്കുന്നത്. ഇ-കൊമേഴ്സ് , കൊറിയര്‍, എഫ്എംസിജി, ചരക്ക് വിതരണം എന്നിവക്കാണ് ഈ വാഹനം പൊതുവേ ഉപയോഗപ്പെടുത്തുന്നത്.

More from DriveSpark

Article Published On: Monday, April 17, 2023, 14:15 [IST]
English summary
Maruti suzuki super carry launched price variants engine features and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X