Maruti Swift-ന് അരലക്ഷം രൂപയിലേറെ ഡിസ്‌കൗണ്ട്; വില വര്‍ധനവിനിടെ ആശ്വാസമായി മാരുതി

കഴിഞ്ഞ കുറച്ച് ദിവസമായി കാര്‍ വിപണിയില്‍ വിലക്കയറ്റത്തിന്റെ വാര്‍ത്തകള്‍ മാത്രമായിരുന്നു വായിക്കാനുണ്ടായിരുന്നത്. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത് കാരണം വാഹനനിരയില്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നിര്‍മാതാക്കള്‍. എന്നാല്‍ മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അങ്ങിങ്ങായി ചില ഓഫറുകളുമുണ്ട്. ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കാണിപ്പോള്‍ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാന്‍ സാധിക്കുന്നത്.

തെരഞ്ഞെടുത്ത മാരുതി ഡീലര്‍മാര്‍ 2023 ഏപ്രില്‍ മാസത്തില്‍ ഹാച്ച്ബാക്കിന് ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ബോണസ് എന്നിവയാണ് ഓഫറിലുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഈ മാസം സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 65,000 രൂപ വരെയാണ് വിലക്കിഴിവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്.

maruti suzuki swift

എസ്‌യുവി തരംഗത്തിനിടയില്‍ ഹാച്ച്ബാക്കുകള്‍ക്കും സെഡാനുകള്‍ക്കും ഡിമാന്‍ഡ് കുറഞ്ഞിരുന്നു. സ്വിഫ്റ്റ് പോലെ ഒരു ജനപ്രിയ മോഡല്‍ അരലക്ഷം രൂപ കിഴിവില്‍ ലഭ്യമാകുമ്പോള്‍ വരും മാസങ്ങളില്‍ വില്‍പ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ LXi, AMT വേരിയന്റുകള്‍ക്ക് 45,000 രൂപ വരെ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടും ഉണ്ട്. ഇതില്‍ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു.

ഇന്ന് സിഎന്‍ജി കാറുകള്‍ക്കും നല്ല ഡിമാന്‍ഡാണ്. സ്വിഫ്റ്റ് സിഎന്‍ജി വകഭേദം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ സ്വന്തമാക്കാം. ഈ വേരിയന്റുകള്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ക്കോ എക്‌സ്‌ചേഞ്ച് ഓഫറുകളോ വാഗ്ദാനം ചെയ്യുന്നില്ല. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മറ്റ് വകഭേദങ്ങള്‍ക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

maruti suzuki swift rear profile

ഇതോടെ മൊത്തം മൊത്തം 65,000 രൂപ കിഴിവില്‍ ജനപ്രിയ വാഹനം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ വിപണി വിഹിതം നിലനിര്‍ത്താന്‍ ഈ മോഡല്‍ കാര്യമായി സംഭാവന ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിരത്തിലോടുന്നത് മാരുതി സ്വിഫ്റ്റിന്റെ മുന്നാം തലമുറ മോഡലാണ്.

ഞെട്ടിക്കുന്ന മൈലേജും ഫീച്ചറുകളുമായി സ്വിഫ്റ്റിന്റെ പുതു തലമുറ പതിപ്പ് അടുത്ത വര്‍ഷം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സ്വിഫ്റ്റ് മിക്കവാറും 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി എത്തുമെന്നും സംസാരമുണ്ട്. ഈ മാസം വിപണിയില്‍ എത്താനിരിക്കുന്ന മാരുതി ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയിലൂടെ മാരുതി ടര്‍ബോ എഞ്ചിന്‍ മടക്കിക്കൊണ്ടുവരികയാണ്.

ഇത് ഭാവിയില്‍ സ്വിഫ്റ്റ് അടക്കം കൂടുതല്‍ മോഡലുകള്‍ക്ക് തുടിപ്പേകുമെന്നാണ് സൂചന. വരാനിരിക്കുന്ന മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവിയിലെ ഈ എഞ്ചിന്‍ 98.6 bhp പവറും 147.6 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ്. ഫ്രോങ്ക്‌സ് എസ്‌യുവിയിലെ ടര്‍ബോ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയിരിക്കുന്നു.

ബിഎസ് VI ഘട്ടം രണ്ട് എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം മിക്ക കാര്‍ നിര്‍മ്മാതാക്കളും അവരുടെ കാറുകളുടെ വില വര്‍ധിപ്പിച്ചു. ടാറ്റ മോട്ടോര്‍സ് അടുത്ത മാസം വില വര്‍ധിപ്പിക്കുമെന്ന കാര്യം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ടാറ്റ പാസഞ്ചര്‍ കാര്‍ നിരയില്‍ വില വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം തുടങ്ങി നാലാം മാസം പകുതി മാത്രമെത്തുമ്പോള്‍ ഒന്നിലേറെ തവണയാണ് പല കമ്പനികളും വില കൂട്ടിയത്.

അത്തരമൊരു സാഹചര്യത്തില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുത്തന്‍ ഓഫറുകള്‍ ഒരുപിടി ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കും. എന്നാല്‍ ഈ ഓഫര്‍ സ്‌റ്റോക്കിന്റെ ലഭ്യതക്കും സ്ഥലത്തിനും ഡീലര്‍ഷിപ്പിന്ും അനുസരിച്ച് മാറ്റം വന്നേക്കാം അതിനാല്‍ മാന്യ വായനക്കാര്‍ മാരുതി സ്വിഫ്റ്റിന്റെ ഓഫര്‍ നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ എന്നറിയാന്‍ ഏറ്റവും അടുത്തുള്ള മാരുതി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

Article Published On: Sunday, April 16, 2023, 14:00 [IST]
English summary
Maruti suzuki swift april 2023 offer up to rs 65000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X