മറ്റുള്ളവർ ഇനി ഗ്യാലറിയിൽ ഇരുന്നോ; എസ്‌യുവി സെഗ്മെന്റിലും മൈൽക്കൈ നേടി മാരുതി

മാരുതി സുസുക്കിയും ഹ്യുണ്ടായി മോട്ടോർ കമ്പനിയും ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് കാർ നിർമ്മാതാക്കളാണ് എന്ന് നമുക്ക് ഏവർക്കും അറിയാം. വിപണിയിൽ ഇവ രണ്ടും കടുത്ത എതിരാളികളുമാണ്. ഉയർന്ന വിൽപ്പനയുമായി ഇന്തോ ജീപ്പനീസ് നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

മറുവശത്ത് ശക്തമായ മോഡൽ നിരയുമായി ദക്ഷിണകൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇപ്പോൾ മുൻകാലങ്ങളിൽ വളരെ പ്രാധാന്യമുണ്ടായിരുന്ന ഹാച്ച്ബാക്ക്, സെഡാൻ വിഭാഗങ്ങളെ ഒരല്പം മാറ്റി നിർത്തിയിട്ട് അടുത്ത കാലത്തായി വളർന്നു വരുന്ന എസ്‌യുവി വിഭാഗത്തിലാണ് ഇരു കമ്പനികളും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എസ്‌യുവി സെഗ്മെന്റിലും മൈൽക്കൈ നേടി മാരുതി

പുതിയ തലമുറ ബ്രെസ, ഫ്രോങ്ക്സ് കോംപാക്ട് ക്രോസ്ഓവർ, ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡർ എന്നിങ്ങനെ നിരവധി പുതിയ മോഡലുകളുടെ അവതരണം എസ്‌യുവി രംഗത്ത് വിഹിതം മെച്ചപ്പെടുത്താുള്ള മാരുതി സുസുക്കിയുടെ തന്ത്രത്തിൽ ഉൾപ്പെടുന്നു. 2023 ഓഗസ്റ്റിൽ 41,658 യൂണിറ്റ് വിൽപ്പനയോടെ എസ്‌യുവി സെഗ്‌മെന്റിൽ മാരുതി സുസുക്കിയുടെ വിജയത്തിന് ഈ മോഡലുകൾ കൂട്ടായ സംഭാവന നൽകി എന്നത് വ്യക്തമാണ്.

കൃത്യമായ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ ഇതിൽ ബ്രെസയുടെ 14,572 യൂണിറ്റുകളും ഫ്രോങ്കസിന്റെ 12,164 യൂണിറ്റുകളും ഗ്രാൻഡ് വിറ്റാരയുടെ 11,818 യൂണിറ്റുകളും ജിംനിയുടെ 3,104 യൂണിറ്റുകളും ഉൾപ്പെടുന്നു എന്ന് മനസിലാക്കാം. മാരുതിയ്ക്ക് എസ്‌യുവി വിഭ്ഗാഗത്തിൽ കാര്യമായ ഇംപാക്ട് നേടി കൊടുക്കാൻ ഇവയ്ക്കായി എന്നും നിസംശയം പറയാം.

എസ്‌യുവി സെഗ്മെന്റിലും മൈൽക്കൈ നേടി മാരുതി

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയാകട്ടെ, 2023 ഓഗസ്റ്റിൽ മൊത്തം 34,030 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. വ്യക്തമാക്കിയാൽ 13,832 യൂണിറ്റ് ക്രെറ്റ, 10,948 യൂണിറ്റ് വെന്യൂ, 7,430 യൂണിറ്റ് എക്‌സ്‌റ്റർ, 1,493 യൂണിറ്റ് അൽകാസർ, ട്യൂസണിന്റെ 236 യൂണിറ്റുകൾ, കോന ഇവിയുടെ 91 യൂണിറ്റുകളും നിർമ്മാതാക്കൾ വിറ്റഴിച്ചിരുന്നു. എസ്‌യുവി സെഗ്‌മെന്റിൽ ഹ്യുണ്ടായിക്ക് ശക്തമായ ഒരു പ്രൊഡക്ട് ലൈനപ്പ് ഉണ്ടെങ്കിലും, മൊത്തം എസ്‌യുവി വിൽപ്പനയിൽ 7,628 യൂണിറ്റുകളുടെ മാർജിനിൽ മാരുതി സുസുക്കിയെ പിന്നിലാണിത്.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാരുതി സുസുക്കിയുടെ ബ്രെസ തന്നെ മാറ്റമില്ലാതെ തുടരുന്നു, ഇതിന് പിന്നാലെ ടാറ്റ പഞ്ചും ഹ്യുണ്ടായ് ക്രെറ്റയും ലിസ്റ്റിൽ ഇടം പിടിക്കുന്നു. ടാറ്റ പഞ്ച് 2023 ഓഗസ്റ്റിൽ 14,523 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തെ കണക്കുകളെ അപേക്ഷിച്ച് 21 ശതമാനം വാർഷിക വളർച്ച വാഹനം രേഖപ്പെടുത്തി.

എസ്‌യുവി സെഗ്മെന്റിലും മൈൽക്കൈ നേടി മാരുതി

ഭാവിയിൽ, പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്ട് സെഡാനും അവതരിപ്പിക്കാൻ മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. ഇരു മോഡലുകളും ഡിസൈൻ, സവിശേഷതകൾ, എഞ്ചിൻ സാങ്കേതികവിദ്യ എന്നിവയിൽ സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മോഡലുകൾ ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളായി മാറിയേക്കാം എന്ന് അഭ്യൂഹമുണ്ട്. കൂടാതെ, 2025 -ൽ ഒരു എസ്‌യുവിയുമായി ഇവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനും മാരുതി സുസുക്കി പദ്ധതികൾ ഇടുന്നുണ്ട്.

ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന പ്ലാനുകളിൽ അപ്‌ഡേറ്റ് ചെയ്‌ത i20 ഉടൻ എത്തും, തുടർന്ന് 2024 -ന്റെ തുടക്കത്തിൽ ക്രെറ്റയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഉൾപ്പെടുന്നു. ഇവി സെഗ്‌മെന്റിനോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്ന ക്രെറ്റ എസ്‌യുവിയുടെ ഒരു ഇലക്ട്രിക് പതിപ്പ് 2025 -ൽ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

എസ്‌യുവി സെഗ്മെന്റിലും മൈൽക്കൈ നേടി മാരുതി

ഹ്യുണ്ടായിയുടെ വെന്യു, ക്രെറ്റ മോഡലുകൾക്ക് എതിരെ മാരുതി സുസുക്കി ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി , ഫ്രോങ്ക്സ് തുടങ്ങി നാല് മോഡലുകളെയാണ് അണിനിരത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഉയർന്നു വരുന്ന കോംപറ്റീഷൻ കാരണം എസ്‌യുവി സെഗമെന്റിൽ നിലവിലുള്ള വിഹിതം നിലനിർത്താൻ ദക്ഷിണകൊറിയൻ ബ്രാൻഡ് അല്പം കഷ്ടപ്പെടും.

മാരുതിയോട് മുട്ടി നിൽക്കാൻ പുതിയ മോഡലുകളെ ഇന്ത്യയിലേക്ക് എത്തിച്ചാൽ കാര്യങ്ങൾ അല്പം മെച്ചപ്പെട്ടേക്കാം. അനുദിനം മത്സരം കടുക്കുന്ന ഈ എസ്‌യുവി കാര്യങ്ങൾ വീണ്ടും രസകരമാക്കിക്കൊണ്ട് പല പ്രമുഖ നിർമ്മാതാക്കളും പുതിയ മോഡലുകളും നാൾക്ക് നാൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ സ്പെയ്സിൽ ഒന്നാമനായി നിലകൊള്ളാൻ മാരുതി വൻ സമ്മർദ്ദം നേരിടണം എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല.

More from DriveSpark

Article Published On: Saturday, September 9, 2023, 16:01 [IST]
English summary
Maruti suzuki takes command over suv segment surpassing hyundai in august 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X