2030 ഓടെ പെട്രോൾ കാറുകൾ നിർത്തലാക്കാൻ മാരുതി; എന്താണ് ഇന്ദുചൂടന്റെ ഫ്യൂച്ചർ പ്ലാൻസ്?

മാരുതി സുസുക്കി IC-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഒരുക്കത്തിലാണ്. 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) അധിഷ്ഠിത മോഡലുകളിലേക്ക് വിൽപ്പന കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പ്ലാൻ. ഇൻഡോ-ജാപ്പനീസ് നിർമ്മാതാക്കളുടെ ഏറ്റവും വലിയ പദ്ധതിയാണിത്. ബ്രാൻഡിന്റെ മിക്ക മോഡലുകളും നിലവിൽ IC-എഞ്ചിൻ ഉപയോഗിക്കുന്നു.

അവയിൽ ചിലത് CNG, ശക്തമായ ഹൈബ്രിഡ് രൂപത്തിൽ വിൽക്കുന്നുണ്ടെങ്കിലും, ബ്രാൻഡിന്റെ പൂർണ്ണമായ ഇലക്ട്രിക് മോഡൽ അടുത്ത വർഷാവസാനം മാത്രമേ വിപണിയിൽ എത്തുകയുള്ളൂ. മാരുതി സുസുക്കി ICE മോഡലുകളിൽ നിന്ന് വഴിമാറാൻ ലക്ഷ്യമിടുന്നു, എങ്കിലും ബ്രാൻഡ് ഇവികളിലേക്ക് മാത്രമാവും മാറുക എന്ന് വ്യക്തമാക്കിയിട്ടില്ല.

2030 ഓടെ പെട്രോൾ കാറുകൾ നിർത്തലാക്കാൻ മാരുതി

സ്ട്രോംഗ് ഹൈബ്രിഡുകൾ, ഫ്ലെക്സ് ഫ്യുവൽ മോഡലുകൾ, സിഎൻജി മോഡലുകൾ, കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) തുടങ്ങിയ മറ്റ് ഓപ്ഷനുകൾ ഉപയോഗിച്ച് തങ്ങളുടെ മോഡൽ നിര വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. ഫ്ലെക്സ് ഫ്യുവലുകൾ, CNG, CBG എന്നിവയ്ക്കും ബേയ്സായി പ്രവർത്തിക്കുന്നത് IC എഞ്ചിനുകൾ തന്നെയാണ്, എന്നാൽ ഇവിടെ ലക്ഷ്യം പെട്രോൾ പോലുള്ള ഫോസിൽ ഫ്യുവലുകൾ ഉപയോഗിക്കുന്ന പ്യുവർ IC എഞ്ചിനുകളിൽ നിന്ന് മാറി കാർബൺ എമിഷനുകൾ കുറയ്ക്കുക എന്നതാണ്.

ഈ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയമായ നിക്ഷേപം നടത്തി മാരുതി സുസുക്കി ഇതിനകം തന്നെ ഈ പാതയിലേക്ക് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവി ഇൻഫ്രാസ്ട്രക്ചറിനായി ഇതിനകം 10,300 കോടി രൂപ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിൽ 7,300 കോടി രൂപ പുതിയ ഒരു ലിഥിയം അയൺ സെല്ലും ബാറ്ററി പാക്ക് നിർമ്മാണ യൂണിറ്റും നിർമ്മിക്കാനും 3,000 കോടി രൂപ ഇവി നിർമ്മാണത്തിനും ഉപയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2030 ഓടെ പെട്രോൾ കാറുകൾ നിർത്തലാക്കാൻ മാരുതി

ഈ പ്ലാന്റുകളെല്ലാം അവയുടെ കരാറുകൾ പ്രകാരം ഗുജറാത്തിൽ തന്നെ സ്ഥാപിക്കും. 2031 സാമ്പത്തിക വർഷത്തോടെ മാരുതി സുസുക്കി ഇന്ത്യ തങ്ങൾ വിൽക്കുന്ന എല്ലാ കാറുകളിലും കാർബൺ റിഡക്ഷൻ ടെക്‌നോളജി ഘടിപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫീസർ രാഹുൽ ഭാരതി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വർഷം അവസാനം അവതരിപ്പിക്കുമെന്നും ഈ മോഡൽ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്നും ഭാരതി അറിയിച്ചു. സിംഗിൾ ചാർജിൽ 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നതിന് 60 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക മോഡലാണ് ഈ ഇവി എന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

2030 ഓടെ പെട്രോൾ കാറുകൾ നിർത്തലാക്കാൻ മാരുതി

ICE മോഡലുകളെ അടിസ്ഥാനമാക്കിയുള്ള നിലവിലെ ചില ഇവികളിൽ നിന്ന് വ്യത്യസ്തമായി ഒന്നേന്നു മുതൽ പണിത് വരുന്ന ഒരു ഇവി ആണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കാർബൺ എമിഷൻ കുറയ്ക്കുന്നത് വരാനിരിക്കുന്ന തലമുറകൾക്ക് നല്ല കാര്യമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നുണ്ടെങ്കിലും, ഒരു ഇവി സ്വന്തമാക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു എന്നതാണ് വസ്തുത.

ഇവികളുടെ വില ICE മോഡലുകളേക്കാൾ ഏറെ കുറെ ഇരട്ടിയാണ്, ഇത് പ്രധാനമായും ബാറ്ററി സാങ്കേതികവിദ്യയുടെ ഉയർന്ന വിലയാണ്. ഇവികളിൽ വാഹന വിലയുടെ 70 ശതമാനത്തോളം ചെലവ് വരുന്നത് ബാറ്ററിയ്ക്കാണ്. ബാറ്ററി പ്രൊഡക്ഷൻ വർധിക്കുകയും വില കുറയുകയും ചെയ്തുകഴിഞ്ഞാൽ, ഈ സംഖ്യകൾ ഉയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, ഇതാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. 2030 -ന് മുമ്പ് കമ്പനിക്ക് ഇത് സാധിക്കുമോ എന്നത് നാം കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

എന്തിരുന്നാലും വരാനിരിക്കുന്ന അഞ്ച് ആറ് വർഷങ്ങൾ ഇന്ത്യൻ വാഹന വിപണിയിക്ക് കാര്യമായ മാറ്റങ്ങൾ തന്നെ ഉണ്ടാവും എന്നതിൽ സംശയം ഒന്നും തന്നെയില്ല. പല പ്രമുഖ വാഹന നിർമ്മാതാക്കളും പരിണാമപരമായ മാറ്റങ്ങളും പവർട്രെയിൻ അപ്പ്ഗ്രേഡുകളും ചെയ്യുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടൊയോട്ട പോലും വരും കാലങ്ങളിൽ ഹൈബ്രിഡ് മോഡലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ്.

More from DriveSpark

Article Published On: Saturday, October 14, 2023, 17:05 [IST]
English summary
Maruti suzuki to stop ic engine models by 2030 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X