ട്രെയിൻ കയറ്റി വിട്ടതിൻ്റെ കണക്കുമായി മാരുതി സുസൂക്കി

കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ ഉപയോഗിച്ച് 3.2 ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റി അയച്ചതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചിരിക്കുകയാണ്. ഇതൊരു നിസാര കണക്കല്ല കാരണം ഈ വർഷത്തെ എക്കാലത്തേയും ഉയർന്ന ഡെലിവറിയാണ് ഇത്. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ അതിവേഗ, ഉയർന്ന ശേഷിയുള്ള ഓട്ടോ-വാഗൺ റേക്കുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും അനുവദിക്കുന്ന ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് 2013-ൽ കമ്പനി നേടിയിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, വാഹന നിർമ്മാതാക്കൾ റെയിൽ‌വേ ഡെലിവറികളിൽ അഞ്ചിരട്ടി വർദ്ധനവാണ് കണ്ടത്. ഔട്ട്ബൗണ്ട് ലോജിസ്റ്റിക്സിൽ റെയിൽവേയുടെ പങ്ക് 2013-ൽ 5 ശതമാനത്തിൽ നിന്ന് 2022-ൽ 17 ശതമാനമായി ഉയർന്നു. ഔട്ട്ബൗണ്ട് ലോജിസ്റ്റിക്സിൽ റെയിൽ മോഡ് ഉപയോഗം വർദ്ധിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഫലമായി 2022 ൽ റെയിൽ‌വേ ഉപയോഗിച്ച് 3.2 ലക്ഷം വാഹനങ്ങൾ അയച്ചത്.

ട്രെയിൻ കയറ്റി വിട്ടതിൻ്റെ കണക്കുമായി മാരുതി സുസൂക്കി

ഇത് ഏകദേശം വർഷത്തിൽ 50 ദശലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കുകയും ഇത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്തു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്നോട്ട് പോകുമ്പോൾ, ഈ സംഖ്യകൾ ഇനിയും വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി, ഹരിയാനയിലും (മനേസർ) ഗുജറാത്തിലും കമ്പനി തങ്ങളുടെ എല്ലാ വിധത്തിലുളള സംവിധാനങ്ങളും ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം

മുംബൈ, ഗുവാഹത്തി, മുന്ദ്ര തുറമുഖം തുടങ്ങിയ 18 ടെർമിനലുകളിലേക്കാണ് കമ്പനി നിലവിൽ റെയിൽവേയെ ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 14 ലക്ഷം വാഹനങ്ങൾ റെയിൽവേ ഉപയോഗിച്ച് കമ്പനി കയറ്റി അയച്ചിട്ടുണ്ട്. ഹരിയാനയിലും ഗുജറാത്തിലും കമ്പനിയുടെ റെയിൽവേ സൈഡിംഗുകൾ തയ്യാറാകുമ്പോൾ കമ്പനി വലിയൊരു മുന്നേറ്റമായിരിക്കും നടത്താൻ പോകുന്നത്.

300-ലധികം വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഓരോ റേക്കിനും വാഹനങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത 40 റെയിൽവേ റേക്കുകളാണ് മാരുതി സുസുക്കി ഉപയോഗിക്കുന്നത്. പുതുവര്‍ഷത്തില്‍ മാരുതിയുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് കൂടുതല്‍ കാശ് മുടക്കേണ്ടി വരുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചിരുന്നു. ഡിസംബര്‍ രണ്ടിന് ഇതുസംബന്ധിച്ച് നടത്തിയ പ്രഖ്യാപനം അനുസരിച്ച് ജനുവരി 16 മുതല്‍ മാരുതി സുസുക്കി കാറുകള്‍ക്ക് വില കൂടും.

വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവയടക്കമുള്ള നിരവധി ഘടകങ്ങള്‍ കാരണം തങ്ങളുടെ കാര്‍ മോഡലുകള്‍ക്ക് പുതുവര്‍ഷം മുതല്‍ വില കൂടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഏകദേശം അതിന്റെ മോഡല്‍ നിരയില്‍ ഏകദേശം 1.1 ശതമാനമാണ് മാരുതി സുസുക്കി കാറുകള്‍ക്ക് വില കൂടുന്നത്. വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഉയോഗിക്കുന്ന ഘടകങ്ങളുടെ വിലക്കയറ്റമാണ് വിലവര്‍ധനവിന്റെ പ്രധാന കാരണമായി മാരുതി സുസൂക്കി ചൂണ്ടിക്കാട്ടുന്നത്.

'ചെലവ് കുറയ്ക്കാനും വര്‍ധന ഭാഗികമായി നികത്താനും കമ്പനി പരമാവധി ശ്രമിക്കുന്നു. എന്നാല്‍ വിലവര്‍ദ്ധനവിലൂടെ ഈ ആഘാതത്തിന്റെ ചെറിയൊരു തോത് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു' മാരുതി സുസുക്കി കമ്പനി അറിയിച്ചു. 2023 ജനുവരിയില്‍ വില വര്‍ദ്ധനവ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇത് മോഡലുകളില്‍ വ്യത്യാസപ്പെടുമെന്നും മാരുതി വ്യക്തമാക്കിയിരുന്നു. ഓര്‍ഡര്‍ ബുക്കുകള്‍ നിറഞ്ഞയുകയും ഡിമാന്‍ഡ് ശക്തമാകുകയും ചെയ്ത സമയത്താണ് വിലക്കയറ്റം വരുന്നത്. വിലക്കയറ്റം സാധാരണയായി ഉപഭോക്താക്കള്‍ ഉല്‍പ്പന്നം വാങ്ങുന്നതിനെ സ്വാധീനിക്കാറുണ്ട്.

ഇന്ത്യ പാസഞ്ചര്‍ വാഹന വിപണിയില്‍ ഇന്നും ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുകയാണ് മാരുതി സുസുക്കി. എന്നാല്‍ അടുത്തകാലത്തായി എസ്‌യുവി സെഗ്‌മെന്റില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. എസ്‌യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തിയ ഈ നിര്‍മാതാക്കള്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നോട്ടു കയറി. മാരുതി സുസുക്കിയുടെ എക്കാലത്തെയും വലിയ കരുത്തായ ചെറുകാര്‍ വില്‍പ്പന തകൃതിയായി തുടരുന്നത് അവരുടെ ആത്മവശ്വാസം ഉയര്‍ത്തുന്നു.

Most Read Articles

Malayalam
English summary
Maruti suzuki transports 3 lakhs units through railway
Story first published: Tuesday, January 17, 2023, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X