ഇവിടെ യൂസ്ഡും പോകും; 50 ലക്ഷം കുടുംബങ്ങൾക്ക് കാറെന്ന സ്വപ്‌നം പൂവണിയിച്ച് മാരുതി ട്രൂവാല്യു

ഇന്ത്യയില്‍ കാര്‍ വില്‍പ്പനയില്‍ നമ്പര്‍ വണ്‍ ആണ് മാരുതി സുസുക്കി. പല വിദേശികളും ആഭ്യന്തര വാഹന നിര്‍മാതാക്കളുമെല്ലാം ആഞ്ഞ് പിടിച്ചിട്ടും മാരുതിയെ ഒന്ന് തൊടാന്‍ പോലും ആയിട്ടില്ല. ഓരോ വര്‍ഷവും കാര്‍ വില്‍പ്പനയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിടുന്ന മാരുതി യൂസ്ഡ് കാറുകള്‍ക്കായി ഒരു ബ്രാന്‍ഡ് ആരംഭിച്ചിരുന്നു.

പുത്തന്‍ കാറുകളുടെ കാര്യത്തില്‍ മാത്രമല്ല യൂസ്ഡ് കാര്‍ വില്‍പ്പനയുടെ കാര്യത്തിലും തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുകയാണ് മാരുതി സുസുക്കിയിപ്പോള്‍. തങ്ങളുടെ പ്രീ-ഓണ്‍ഡ് കാര്‍ വിഭാഗം ഇതുവരെ 50 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടതായി മാരുതി ബുധനാഴ്ച പ്രഖ്യാപിച്ചു. 2001-ലാണ് കമ്പനി പ്രീ-ഓണ്‍ഡ് കാര്‍ ബ്രാന്‍ഡായ 'മാരുതി സുസുക്കി ട്രൂ വാല്യൂ' ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ പ്രീ-ഓണ്‍ഡ് റീട്ടെയില്‍ ബിസിനസ് ഒരു പുതിയ ഉയരത്തിലേക്ക് ഉയര്‍ത്താന്‍ ട്രൂവാല്യുവിന് കഴിഞ്ഞു.

maruti true value

'വ്യവസായത്തില്‍ വിജയകരമായ 22 വര്‍ഷം പിന്നിടുമ്പോള്‍ മാരുതി സുസുക്കി ട്രൂ വാല്യൂ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പ്രീ-ഓണ്‍ഡ് കാര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ അതിന്‍േറതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. അത് 50 ലക്ഷം സന്തുഷ്ടരായ ഉപഭോക്താക്കളുടെ വിശ്വസ്തത നേടി' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ ട്രൂ വാല്യൂ 281-ലധികം നഗരങ്ങളിലായി സാന്നിധ്യം അറിയിക്കുന്നു. രാജ്യവ്യാപകമായി 560-ലധികം ഔട്ട്ലെറ്റുകളുടെ വിശാലമായ ശൃംഖലയും മാരുതി സുസുക്കി ട്രൂ വാല്യുവിന് അവകാശപ്പെടാനുണ്ട്. രാജ്യത്തുടനീളമുള്ള ഈ വിപുലമായ സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് മികവുറ്റ സേവനം മികച്ച സൗകര്യങ്ങളോടെ ചെയ്യാന്‍ അനുവദിക്കുന്നു.തങ്ങളുടെ പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് 1 വര്‍ഷത്തെ വാറണ്ടിയും മൂന്ന് കോംപ്ലിമെന്ററി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതും മാരുതി സുസുക്കി ട്രൂവാല്യുവിന്റെ ഒരു പ്രത്യേകതയാണ്.

maruti true value

യഥാര്‍ത്ഥ പാര്‍ട്‌സ് ഉപയോഗിച്ചുള്ള നവീകരണവും 376-പോയിന്റ് അസസ്‌മെന്റും സര്‍ട്ടിഫിക്കേഷനും കമ്പനി പിന്തുടര്‍ന്ന് പോരുന്നു. 'പ്രൊഫഷണല്‍ പരിശീലനം ലഭിച്ച റിലേഷന്‍ഷിപ്പ് ഓഫീസര്‍മാര്‍, കാറുകള്‍ വിലയിരുത്തുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ഇന്റലിജന്റ് ആന്‍ഡ് ടെക്-ഡ്രൈവ് ഡിജിറ്റല്‍ ഇന്റര്‍ഫേസ് എന്നിവയുള്‍പ്പെടെയുള്ള വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഏകദേശം 28 വ്യത്യസ്ത മോഡലുകള്‍ തങ്ങളുടെ മോഡല്‍ നിരയില്‍ ചേര്‍ക്കാനുള്ള പദ്ധതി ഇന്തോ-ജാപ്പനീക് വാഹനനിര്‍മാതാക്കള്‍ ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന ഇവികളെ കുറിച്ചുമെല്ലാം 'മാരുതി 3.0' ബിസിനസ് പ്ലാനില്‍ പറയുന്നുണ്ട്. ഈ വമ്പന്‍ പ്രൊജക്ടുകളിലൂടെ പ്രതിവര്‍ഷം നാല് ദശലക്ഷത്തിലധികം വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് മാരുതിയുടെ പ്ലാനുകള്‍.

ഇതില്‍ 60 ശതമാനം പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ആയിരിക്കും. 25 ശതമാനത്തോളം അതായത് ഒരു ദശലക്ഷം വാഹനങ്ങള്‍ ഹൈബ്രിഡ് ആയിരിക്കും. ബാറ്ററി ഇവികളുടെ സംഭാവന 15 മുതല്‍ 20 ശതമാനം വരെ ആയിരിക്കും. ഒമ്പത് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷി കൂടി കൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് 2022-23 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞിരുന്നു.

'പൊതു സംരംഭമായിരുന്ന കാലമായിരുന്നു ഞങ്ങളുടെ ആദ്യ ഘട്ടം. കോവിഡ് മഹാമാരിയോടെ രണ്ടാമത്തെ ഘട്ടം അവസാനിച്ചു. ഇന്ത്യന്‍ കാര്‍ വിപണി ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി. 2 ദശലക്ഷം യൂണിറ്റ് നിര്‍മാണ ശേഷി കൈവരിക്കാന്‍ 40 വര്‍ഷമെടുത്തു. ഗുജറാത്ത് പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് സുസുക്കി പ്രക്രിയയില്‍ സഹായിച്ചു. 9 വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് അടുത്ത 2 ദശലക്ഷം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്' മാരുതി സുസുക്കി 3.0 ബിസിനസ് പ്ലാനിനെ കുറിച്ച് MSIL ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് ജനുവരിയില്‍ ഗ്രേറ്റര്‍ നേയിഡയില്‍ നടന്ന 2023 ഓട്ടോ എക്സപോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യം കാത്തിരിക്കുന്ന മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025-ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഇലക്ട്രിക് കാര്‍ വിദേശത്ത് പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ വൈറലായിരുന്നു.

More from DriveSpark

Article Published On: Wednesday, August 9, 2023, 16:25 [IST]
English summary
Maruti suzuki true value has sold 50 lakh pre owned cars details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X