ആഹാ കളറായിട്ടുണ്ടല്ലോ; നിറത്തിന് ഒരു പഞ്ഞവുമില്ലാതെ പുത്തൻ 2024 സ്വിഫ്റ്റ്

വരാനിരിക്കുന്ന സുസുക്കി സ്വിഫ്റ്റിന്റെ അടുത്ത തലമുറ പതിപ്പ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയപ്പോൾ മുതൽ വാഹനത്തിൻ്റെ ഓരോ വാർത്തകൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ്. പുത്തന്‍ ഡിസൈനും മികവുറ്റ ഇന്റീരിയറിലേക്കും ആരേയും കൊതിപ്പിക്കുന്ന കാറിന്റെ കണ്‍സെപ്റ്റ് പതിപ്പ് ഏവരുടെയും ശ്രദ്ധകവര്‍ന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിന് ലഭിക്കുന്ന ഒൻപത് വ്യത്യസ്ത കളർ ഓപ്ഷനുകൾ മാരുതി പരിചയപ്പെടുത്തുകയാണ്. അത് ഏതൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ജപ്പാനിൽ 2024 സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്ന എല്ലാ നിറങ്ങളുടെയും ലിസ്റ്റ് നമ്മുക്ക് വിശദമായി ഒന്നു നോക്കി കളയാം, അടുത്ത വർഷം ഇന്ത്യയിലും ഓഫർ ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ, സ്വിഫ്റ്റിന് 7 സിംഗിൾ-ടോൺ നിറങ്ങളും 3 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളുമാണ് ഇന്ത്യയിൽ ലഭ്യമായിട്ടുളളത്. പുതിയ നിറങ്ങളുടെ ലിസ്റ്റിൽ കാരവൻ ഐവറി പേൾ മെറ്റാലിക് ആണ് ആദ്യ നിറം. ഇത് വാഹനത്തിന് മറ്റ് വൈറ്റ് കളർ ഓപ്ഷന് പുറമെ വാഗ്ദാനം ചെയ്യുന്നതാണ്.

2024 maruti suzuki swift gets nine colours

നിലവിൽ ഇന്ത്യയിൽ സ്വിഫ്റ്റിനൊപ്പം നൽകുന്ന പേൾ ആർട്ടിക് വൈറ്റിന് സമാനമാണ് പുതിയ പ്യുവർ വൈറ്റ് പേൾ എന്ന നിറം. മിക്കവാറും, ഔട്ട്‌ഗോയിംഗ് മോഡലിനെപ്പോലെ, പുതിയ സ്വിഫ്റ്റിനുള്ള ഏറ്റവും ജനപ്രിയമായ കളർ ഓപ്ഷനുകളിലൊന്നായി ഇത് മാറുമെന്ന കാര്യത്തിൽ സംശയമില്ല. വെളള നിറം ഇഷ്ടപ്പെടുന്ന ഏതൊരാളുടേയും മനം കവരുന്ന ഒന്നായി മാറാൻ തന്നെയാണ് സാധ്യതകൾ കാണുന്നത്.

അടുത്തതായി പ്രീമിയം സിൽവർ മെറ്റാലിക് ആണ്. നിലവിൽ മെറ്റാലിക് മാഗ്മ ഗ്രേ ഡാർക്ക് ഗ്രേ കളർ ഓപ്‌ഷനോട് കൂടിയ സുസുക്കി അതിനെ ഗ്രേ സിൽവർ നിറത്തിന്റെ ഇളം നിറത്തിലേക്ക് മാറ്റുകയാണ്, അതിലൂടെ പഴയ നിറത്തിനെ പേര് മാറ്റി പുതിയ പ്രീമിയം സിൽവർ മെറ്റാലിക് എന്ന് വിളിക്കാം. അതിനോടൊപ്പം ചാരം നിറം പോലെ തോന്നിക്കുന്ന സ്റ്റാർ സിൽവർ മെറ്റാലിക് നിറവും അവതരിപ്പിച്ചിട്ടുണ്ട്. വെള്ളി നിറവുമായി നേരിയ സാദൃശ്യം തോന്നിക്കും.

2024 maruti suzuki swift gets nine colours

നിലവിൽ പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് എന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന പുതിയ സൂപ്പർ ബ്ലാക്ക് പേൾ കളർ ഓപ്ഷൻ മിക്കവാറും ഇന്ത്യയിലും ലഭ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുൻപ് മാരുതി നൽകിയിട്ടില്ലാത്ത പ്രത്യേക ബ്ലാക്ക് കളർ ഓപ്ഷനുകളോടെ കമ്പനി അടുത്തിടെ നിരവധി മോഡലുകൾ പുറത്തിറക്കിയിരുന്നു. വാങ്ങുന്നവർക്കിടയിലെ ഏറ്റവും ജനപ്രിയമായ കളറായി മാറാൻ സാധിച്ചിട്ടുമുണ്ട്. അതിനൊപ്പം തന്നെ പുതിയ സൂപ്പർ ബ്ലാക്ക് പേൾ നിറവും ഹിറ്റായിരിക്കും.

പുതിയ സ്വിഫ്റ്റിന് അതിന്റെ വളരെ പ്രധാനപ്പെട്ട ചുവന്ന നിറത്തിന് ഒരു പുതിയ പേര് ലഭിക്കുകയാണ്, റെഡ് പേൾ മെറ്റാലിക് എന്നാണ് പുതിയ പേര്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ സോളിഡ് ഫയർ റെഡ് എന്ന് വിളിക്കുന്നതിന് പകരം ബേർണിങ്ങ് റെഡ് പേൾ മെറ്റാലിക് എന്നായിരിക്കും പുതിയ നിറം. കറുപ്പിനൊപ്പം തന്നെ ആളുകൾക്ക് ഒരുപാട് പ്രിയമുളള ഒരു നിറമാണ് ചുവപ്പ്.

2024 maruti suzuki swift gets nine colours

സ്വിഫ്റ്റിൻ്റെ അത്യാവശം ഡിമാൻ്റുളള കളർ ഓപ്ഷനാണ് ഓറഞ്ച്. ഇന്ത്യയിൽ പുതിയ 2024-ന് പുതിയ ഫ്ലേം ഓറഞ്ച് പേൾ മെറ്റാലിക് നിറം ലഭിച്ചേക്കാം. നിലവിലുളള ഓറഞ്ച് നിറത്തേക്കാൾ അൽപ്പം കടുപ്പം കുറവായിരിക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ കൂൾ യെല്ലോ മെറ്റാലിക് കളർ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ കളർ ഓഫറുകളിൽ ഒന്നാണ്. ഈ നിറത്തിൽ പൂർത്തിയാക്കിയ മോഡൽ ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് സുസുക്കി സ്വിഫ്റ്റ് സ്‌പോർട് പോലെയുള്ള മഞ്ഞ നിറമല്ല പകരം ഇളം നിറമാണ്.

കമ്പനി നിലവിലെ പേൾ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ നിറത്തിന്റെ പേര് പുതിയ ഫ്രോണ്ടിയർ ബ്ലൂ മെറ്റാലിക് കളർ നാമത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജപ്പാനിൽ കാണിച്ചിരിക്കുന്ന ഈ നിറം ഇന്ത്യയിൽ ലഭിക്കുന്ന നീല നിറവുമായി വളരെ സാമ്യമുള്ളതാണ്, കൂടാതെ ഇത് ഇന്ത്യയിലെ സ്വിഫ്റ്റിനുള്ള ഏറ്റവും ജനപ്രിയമായ നിറങ്ങളിൽ ഒന്ന് തന്നെയാണ്. പുതിയ സ്വിഫ്റ്റിൻ്റെ നിറങ്ങൾ കണ്ടിട്ട് നിങ്ങൾക്ക് എന്തു തോന്നുന്നു എന്ന് കമൻ്റ് ചെയ്യാൻ മറക്കരുതേ.

2024 maruti suzuki swift gets nine colours

More from DriveSpark

Article Published On: Thursday, November 9, 2023, 13:36 [IST]
English summary
Maruti suzuki unveils new 9 colour option for 2024 swift details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X