34 കി.മീ മൈലേജ് കിട്ടുന്ന മാരുതി കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു? ചര്‍ച്ചയായി സ്‌പൈ ചിത്രങ്ങള്‍

വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയെ അടക്കി ഭരിക്കുന്ന ഒരു മോഡലാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ ടോപ് പൊസിഷനിലെ സ്ഥിരം സാന്നിധ്യമാണ് ഈ ടോള്‍ബോയ് ഡിസൈനിലുള്ള മാരുതി ഹാച്ച്ബാക്ക്. ജനപ്രിയ മോഡലിന് ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് വീണ്ടുമൊരു മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റ് നല്‍കാന്‍ പോകുന്നതായാണ് വിവരം. അതിനെ കുറിച്ച് നമുക്ക് നോക്കാം.

1993-ലാണ് വാഗണ്‍ആര്‍ സുസുക്കിയുടെ സ്വന്തം മണ്ണായ ജപ്പാനില്‍ പിറവിയെടുക്കുന്നത്. 1999 ഡിസംബര്‍ മാസത്തില്‍ ആദ്യമായി ഇന്ത്യയിലെത്തി. 2023-ല്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. വാഗണ്‍ആര്‍ എന്ന പേര് ഇന്ത്യയിലെ കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതമാണെന്നത് കാറിന്റെ ജനപ്രിയതക്ക് തെളിവാണ്. ദീര്‍ഘകാലമായി വില്‍പ്പനയിലുള്ള മാരുതി സുസുക്കി മോഡലുകളില്‍ ഒന്നായ വാഗണ്‍ആര്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നും ഇന്ത്യന്‍ ജനതയുടെ ഫസ്റ്റ് ചോയ്‌സുകളില്‍ ഒന്നായി നിലനില്‍ക്കുന്നത്.

maruti suzuki wagonr

എസ്‌യുവി ട്രെന്‍ഡുകള്‍ക്കിടയിലും പുതിയ പവര്‍ട്രെയിനുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകള്‍, മോഡേണ്‍ ലുക്ക് എന്നിവ കൊണ്ട് ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളുടെ ഇഷ്ടക്കാരനായി ഹാച്ച്ബാക്ക് നിലകൊള്ളുന്നു. റീസെയില്‍ വാല്യുവിന്റെ കാര്യത്തിലും മികച്ചുനില്‍ക്കുന്നതിനാല്‍ മികച്ച ഫാമിലി കാറുകളുടെ പട്ടിക വാഗണ്‍ആറില്ലാതെ പൂര്‍ത്തിയാകില്ല. വാഗണ്‍ ആറിന്റെ ആറാം തലമുറ പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. ഇതിനകം തന്നെ ന്യൂജെന്‍ വാഗണ്‍ആറിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കാറിന് മിഡ്-സൈക്കിള്‍ അപ്ഡേറ്റ് നല്‍കുന്നതിന്റെ സൂചന നല്‍കുന്ന വാഗണ്‍ ആറിന്റെ ഒരു ടെസ്റ്റ് മ്യൂള്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണിപ്പോള്‍. വെളിവാക്കപ്പെട്ട രീതിയില്‍ ടെസ്റ്റ് മ്യൂളിന്റെ റിയര്‍ ബമ്പര്‍ കൃത്യമായി സ്‌പൈ ചിത്രത്തില്‍ നിന്ന് കാണാന്‍ പറ്റുന്നുണ്ട്. ബമ്പറില്‍ ലംബമായി ഒരു പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കിയതായി കാണാം. അതേസമയം റിഫ്‌ലക്ടറുകള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

maruti suzuki wagon r spied

റിഫ്‌ലക്ടറുകള്‍ ഇപ്പോള്‍ ഇരുവശത്തും വെര്‍ട്ടിക്കലായാണ് നല്‍കിയിരിക്കുന്നത്. ടെയില്‍ ലാമ്പ് ഹൗസിംഗിന് നേരിയ തോതില്‍ പരിഷ്‌കരിച്ച ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കുന്നുണ്ട്. എങ്കിലും ഇത് നിലവിലുള്ള മോഡലിന് സമാനമായാണ് കാണപ്പെടുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ കാറിന്റെ മുന്‍ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതുപോലെ തന്നെ വ്യത്യസ്തമായ അലോയ് വീല്‍ ഡിസൈനും ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ കൊണ്ടുവന്നേക്കും.

കാറിന്റെ പിന്നിലെ യാത്രക്കാര്‍ക്ക് സ്ലൈഡിംഗ് ഡോറുകള്‍ ലഭിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു മാറ്റം കൊണ്ടുവരുന്നത് ഇത്തിരി പണിയുള്ള കാര്യമാണെങ്കിലും അത് പ്രാവര്‍ത്തികമായാല്‍ സംഗതി പൊളിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പൊതുവേ ഹാച്ച്ബാക്ക് കാറുകളില്‍ ഇത്തരമൊരു പരീക്ഷണത്തിന് വണ്ടിക്കമ്പനികള്‍ മുതിരാറില്ല.

maruti suzuki wagonr

കാര്യം അങ്ങനെയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് സ്ലൈഡിംഗ് ഡോറുകളോട് വലിയ കമ്പമില്ലാത്തിനാല്‍ ഇന്ത്യ സ്‌പെക്ക് മോഡലില്‍ ഇത് വരാന്‍ സാധ്യത നന്നേ കുറവാണ്. എന്നാല്‍ ഫ്്‌ലീറ്റ് ഓപറേറ്റര്‍മാര്‍ക്കായി സ്ലൈഡിംഗ് ഡോറുള്ള വാഗണ്‍ആര്‍ അവതരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവില്‍, 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സുകള്‍ നല്‍കുമ്പോള്‍ 1.0 ലിറ്റര്‍ പെട്രോള്‍ സിഎന്‍ജി പതിപ്പിനൊപ്പവും വാങ്ങാന്‍ സാധിക്കും.

സ്വിഫ്റ്റിലേതു പോലെ അടുത്ത തലമുറ വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പും സുസുക്കി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചെലവ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരുമോയെന്ന് കണ്ടറിയണം. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് സുസുക്കി കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യതയില്ല.

maruti suzuki wagonr

മൈലേജിന്റെ കാര്യത്തില്‍ നിലവില്‍ തന്നെ സമ്പന്നനാണ് വാഗണ്‍ആര്‍. കാറിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ 23.56 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമ്പോള്‍ ഓട്ടോമാറ്റിക് പതിപ്പുകളില്‍ 25.19 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. സിഎന്‍ജി മോഡലുകള്‍ക്ക് 34.05 കിലോമീറ്ററും ലഭിക്കും. 5.54 ലക്ഷം മുതലാണ് വാഗണ്‍ആറിന്റെ എക്‌സ്‌ഷോറൂം വില ആരംഥിക്കുന്നത്. ആദ്യം ജപ്പാനിലാവും വാഗണ്‍ആറിന്റെ പുതുതലമുറ ആവര്‍ത്തനം അവതരിപ്പിക്കുക. ശേഷം 2025-ഓടെ മാരുതി സുസുക്കി പുത്തന്‍ വാഗണ്‍ആര്‍ ഇന്ത്യയിലെത്തിക്കും.

Image Courtesy:

More from DriveSpark

Article Published On: Monday, December 18, 2023, 13:43 [IST]
English summary
Maruti suzuki wagonr to get midcycle update again spy images out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X