2030 -ൽ ഇവിടെ ഒരേ ഒരു രാജാവേ കാണു; മാരുതി സുസുക്കിയുടെ പ്ലാനിങ്ങ് അപാരം

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളും ജനപ്രിയ ബ്രാൻഡുമായ മാരുതി സുസുക്കി ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയുടെ 50 ശതമാനത്തോളം സ്വന്തമാക്കാനുളള പുതിയ കരുക്കൾ നീക്കുകയാണ് എന്ന് നിങ്ങളറിഞ്ഞായിരുന്നോ. വിശദമായി പറഞ്ഞു തരാം തുടർന്നു വായിച്ചോളു.

മാരുതി സുസുക്കിയുടെ നിലവിലെ വിപണി വിഹിതം എന്ന് പറയുന്നത് ഏകദേശം 42 ശതമാനമാണ്. 2030-ഓടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 25% മുതൽ 30% വരെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കാൻ പല ആഭ്യന്തര ഒറിജിനൽ ഉപകരണ നിർമ്മാതാക്കളും (OEMs) പദ്ധതിയിടുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2030 -ൽ ഇവിടെ ഒരേ ഒരു രാജാവേ കാണു; മാരുതി സുസുക്കിയുടെ പ്ലാനിങ്ങ് അപാരം

എന്നാൽ മാരുതി സുസുക്കിയുടെ പുതിയ തന്ത്രം ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് വാഹനങ്ങളായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021-22 ൽ, മാരുതിയുടെ മൊത്തം ആഗോള വരുമാനത്തിന്റെ 39 ശതമാനം ഇന്ത്യയും ജപ്പാനുമാണ്.

ഇന്ത്യയിലെ സിഎൻജി ഘടിപ്പിച്ച വാഹനങ്ങളുടെ മുൻനിര നിർമ്മാതാക്കളും മാരുതി സുസുക്കി തന്നെയാണ്, ഇത് സിഎൻജി പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിപണിയുടെ 74 ശതമാനം ആണ്. 2023 ജൂണിൽ അവസാനിച്ച പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയിൽ പുതിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിച്ചത് കമ്പനിയുടെ വളർച്ചയ്ക്കും എസ്എംസിയുടെ പ്രാധാന്യം ഉയർത്തുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2030 -ൽ ഇവിടെ ഒരേ ഒരു രാജാവേ കാണു; മാരുതി സുസുക്കിയുടെ പ്ലാനിങ്ങ് അപാരം

വിപണിയിൽ മാരുതി സുസുക്കിയുടെ നിലവിലെ അവസ്ഥ മികവുറ്റതാണെങ്കിലും, തങ്ങളുടെ കരുത്ത് നിലനിർത്താനും കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ബൗണ്ടറികൾ മുന്നോട്ട് കൊണ്ടുപോകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിൻ ലഭിക്കുമെന്ന് ഇപ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

നിലവിലുള്ള സ്വിഫ്റ്റിന് K-സീരീസ്, 1.2 ലിറ്റർ, ഫോർ സിലണ്ടർ എഞ്ചിനാണ് വരുന്നത്. 2024 -ൽ പുതിയ സ്വിഫ്റ്റ് പുറത്തിറക്കുമ്പോൾ, ഇതിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും ലഭിക്കുക. ഈ പുതിയ എഞ്ചിൻ Z12 എന്ന കോഡ് നെയിമിൽ അറിയപ്പെടും. ഔദ്യോഗിക കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും പുതിയ എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമതയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് സാഹചര്യങ്ങളിൽ ലിറ്ററിന് 40 കിലോമീറ്റർ മൈലേജ് നൽകാൻ ഇതിന് കഴിയും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

മാനുവൽ ട്രാൻസ്മിഷനോട് കൂടി ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയർബോക്സ് ഉപയോഗിച്ച് ലിറ്ററിന് 22.56 കിലോമീറ്ററും സർട്ടിഫൈഡ് റേഞ്ചുള്ള നിലവിലെ സ്വിഫ്റ്റിന്റെ എഞ്ചിനേക്കാൾ ഇത് ഗണ്യമായ നേട്ടമായിരിക്കും. പവർ ഔട്ട്‌പുട്ട് നിലവിലുള്ള K-സീരീസ് എഞ്ചിന് ഏറെ കുറേ സമാനമായിരി,ക്കും എങ്കിലും torque ഉൽപ്പാദനം ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1.4 ലിറ്റർ K14B പെട്രോൾ എഞ്ചിനുമായി ഇത് വന്നേക്കാം. ഇന്ത്യയിൽ സ്വിഫ്റ്റ് സ്റ്റാൻഡേർഡ് എഞ്ചിനിൽ തന്നെ തുടരും എന്നാണ് റിപ്പോർട്ട്. പുതിയ Z -സീരീസ് എഞ്ചിൻ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെങ്കിലും, ഇത് ഒരു ഇവിയുമായി താരതമ്യപ്പെടുത്താനാവില്ല. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇലക്ട്രിക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു പുതിയ ഇന്റേണൽ കംബഷൻ എഞ്ചിൻ വികസിപ്പിക്കുന്നതിന് സുസുക്കി സമയവും റിസോഴ്സുകളും ചെലവഴിക്കുന്നത് അല്പം ആശ്ചര്യകരമാണ്.

കാർബൺ ന്യൂട്രൽ ആകുന്നതിന് കൂടുതൽ സമയമെടുക്കുന്ന പ്രത്യേക രാജ്യങ്ങളെ സുസുക്കി പരിഗണിക്കുന്നുണ്ടാകാം. ഉദാഹരണത്തിന്, 2070 -ഓടെ കാർബൺ ന്യൂട്രൽ ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ Z -സീരീസ് എഞ്ചിൻ നാലാം തലമുറ സ്വിഫ്റ്റിന് മാത്രമായി ഉപയോഗിക്കപ്പെടാൻ സാധ്യതയില്ല. നിലവിലുള്ള K 12 എഞ്ചിന് പകരം പുതിയ Z -സീരീസ് എഞ്ചിൻ മറ്റ് കാറുകളിലും അവതരിപ്പിക്കാൻ സുസുക്കി പദ്ധതിയിടുന്നു.

ഉദാഹരണത്തിന്, ഫ്രോങ്ക്സ്, ബലേനോ, ഇക്കോ, ഇഗ്നിസ് തുടങ്ങിയ കാറുകൾക്കൊപ്പം ഇത് അവതരിപ്പിക്കാം. ഭാവിയിൽ മറ്റ് ഉയർന്ന ശേഷിയുള്ള K -സീരീസ് എഞ്ചിനുകൾ മാറ്റിസ്ഥാപിക്കുന്നതിനും Z -സീരീസ് ഉപയോഗിക്കാം. മാരുതി എല്ലാ കൊല്ലവും പുതിയ എഞ്ചിനുകൾ അവതരിപ്പിക്കുമ്പോൾ എല്ലാവരുടേയും സംശയമാണ് മാരുതിക്ക് ഇതിനും മാത്രം എഞ്ചിനുകൾ എവിടെയിരിക്കുന്നു എന്ന്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുത്.

More from DriveSpark

Article Published On: Friday, October 27, 2023, 11:11 [IST]
English summary
Maruti suzuki will achieve 50 percent of indian market by 2030
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X