മാരുതി ആദ്യം ഇടിക്കൂട്ടില്‍ പരീക്ഷിക്കുന്നത് ഈ 3 ജനപ്രിയരെ; എന്താവുമോ എന്തോ?

നമ്മുടെ രാജ്യത്തെ നിരത്തുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് ചൊവ്വാഴ്ചയാണ് (ഓഗസ്റ്റ് 22) കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) തുടക്കം കുറിച്ചത്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പദ്ധതിയോട് പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തദ്ദേശീയമായ ക്രാഷ് ടെസ്റ്റ് ഉള്‍പ്പെടുന്ന ഭാരത് NCAP-നോട് എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. പലപ്പോഴും സേഫ്റ്റി റേറ്റിംഗ് ചര്‍ച്ചയാകുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കുന്ന മാരുതി സുസുക്കിയുടെ പ്രതികരണം പലരെയും അത്ഭുതപ്പെടുത്തുകയാണ്.

bharat ncap crash test

ഭാരത് NCAP-ന് കീഴില്‍ തങ്ങളുടെ ക്രാഷ് സേഫ്റ്റി പ്രകടനം പരിശോധിക്കുന്നതിനായി മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും ജനപ്രിയമായ മൂന്ന് മോഡലുകള്‍ തന്നെ വാഗ്ദാനം ചെയ്യാനാണ് ഒരുങ്ങുന്നത്. പുതിയ ക്രാഷ് ടെസ്റ്റിംഗ് പ്രോഗ്രാമിനായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ, സബ് 4 മീറ്റര്‍ എസ്‌യുവി ബ്രെസ, ജനപ്രിയ മിഡ്‌സൈസ് എസ്‌യുവി ഗ്രാന്‍ഡ് വിറ്റാര എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

'ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏതൊരു കാറും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിര്‍ബന്ധിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ സുരക്ഷിതമാണ്. അധിക സുരക്ഷ തേടുന്ന ഉപഭോക്താക്കള്‍ക്കും അധിക സുരക്ഷാ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കും അറിവോടെയുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തരാക്കുന്ന ആധികാരികവും വസ്തുനിഷ്ഠവുമായ ഒരു റേറ്റിംഗ് സംവിധാനമാണ് ഭാരത് NCAP' മാരുതി സുസുക്കി ഇന്ത്യയുടെ കോര്‍പ്പറേറ്റ് കാര്യ എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതി പറഞ്ഞു.

maruti brezza

കേന്ദ്ര സര്‍ക്കാരിന്റെ ഈ സംരംഭത്തെ സ്വാഗതം ചെയ്ത മാരുതി ആദ്യ ഘട്ടത്തില്‍ ഭാരത് NCAP ടെസ്റ്റിംഗിനായി കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഭാരത് NCAP സേഫ്റ്റി റേറ്റിംഗ് വിലയിരുത്തലിനായി ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം 30-ലധികം കാര്‍ മോഡലുകള്‍ രജിസ്റ്റര്‍ ചെയ്തതായി കഴിഞ്ഞ ദിവസം കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചിരുന്നു.

തുടക്കക്കാര്‍ക്കായി പറയട്ടെ, 3.5 ടണ്‍ വരെ ഭാരമുള്ള M1 വിഭാഗത്തില്‍ വരുന്ന കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്താനുള്ള ഭാരത സര്‍ക്കാരിന്റെ ഒരു സംരംഭമാണ് പുതുതായി സമാരംഭിച്ച ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം. അപ്ഡേറ്റ് ചെയ്ത ഗ്ലോബല്‍ NCAP പ്രോട്ടോക്കോളുകളും യൂറോ NCAP-ന്റെ ചില ടെസ്റ്റുകളും അടിസ്ഥാനമാക്കിയാണ് ഭാരത് NCAP രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

maruti grand vitara

പുതിയ ഭാരത് NCAP പ്രോഗ്രാമിന് കീഴില്‍ ഇന്ത്യയില്‍ നിലവിലുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 പ്രകാരം തങ്ങളുടെ കാറുകള്‍ സ്വമേധയാ പരിശോധനയ്ക്ക് സമര്‍പ്പിക്കാന്‍ കഴിയും. യുഎസ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു തദ്ദേശീയ കാര്‍ ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നടത്തുന്ന ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ.

ഡ്രൈവറടക്കം പരമാവധി എട്ട് സീറ്റുകളുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് M1 വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 2023 ഒക്ടോബര്‍ 1-ന് ആരംഭിക്കുന്ന കാറുകളുടെ ക്രാഷ് ടെസ്റ്റിംഗിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് (CIRT) നിയന്ത്രിക്കും. വിവിധ ക്രാഷ് ടെസ്റ്റ് രീതികളിലൂടെ പരീക്ഷിക്കുന്ന കാറുകള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണം (AOP), കുട്ടികളുടെ സംരക്ഷണം (COP) എന്നിവയ്ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും.

ക്രാഷ് ടെസ്റ്റുകളില്‍ ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റുകള്‍, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടും. വാഹനത്തിന്റെ ഘടനയും അതിലെ യാത്രക്കാരെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ശേഷിയും പരീക്ഷയില്‍ വിലയിരുത്തുന്നു. സീറ്റ് ബെല്‍റ്റുകള്‍, കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍, എയര്‍ബാഗുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണം തുടങ്ങി എല്ലാ സുരക്ഷാ മേഖലകളും പരിശോധനയില്‍ ഉള്‍പ്പെടും.

കാര്‍ നിര്‍മ്മാതാക്കള്‍ പരിശോധനയ്ക്കായി നിയുക്ത ഏജന്‍സിക്ക് ഫോം 70-എ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), കാല്‍നട യാത്രക്കാരുടെ സംരക്ഷണം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ റേറ്റിംഗുകള്‍ക്ക് മികച്ച സംഭാവന നല്‍കും. നേരത്തെ വെറും 12.50 ലക്ഷം രൂപ മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ഇന്ന് 15 ലക്ഷം കോടി രൂപയിലേക്ക് വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.

അടുത്തിടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണി ആയി മാറിയിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് റോഡപകടങ്ങളും കൂടുന്നുണ്ട്. റോഡപകടങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ഇന്ത്യ. ഓരോ വര്‍ഷവും 5 ലക്ഷത്തിലധികം അപകടങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ 1.5 ലക്ഷത്തോളം ജീവനുകളാണ് നിരത്തുകളില്‍ പൊലിയുന്നത്. ഓരോ ദിവസവും 1100 അപകടങ്ങളും 400 അപകടമരണങ്ങളുമാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്.

ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍ പുതിയ ഭാരത് NCAP ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങുമ്പോള്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിക്കും. മാത്രമല്ല സുരക്ഷിതമായ കാറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയും ഇക്കാര്യത്തില്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ ഒരു മത്സര മനോഭാവം സൃഷ്ടിക്കപ്പെടുകയും ചെയ്യും. രാജ്യത്തിന്റെ സ്വന്തം ക്രാഷ് ടെസ്റ്റ് വരുന്നതോടെ കൂടുതല്‍ സുരക്ഷിതമായ കാറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും അവയുടെ കയറ്റുമതി മൂല്യം കൂടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 23, 2023, 10:31 [IST]
English summary
Maruti suzuki will offer baleno brezza grand vitara for bharat ncap crash test in first lot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X