മൈൽസ്റ്റോണുകൾ വെറും മൈൽകുറ്റി പോലെ പിന്നിട്ട് മാരുതി; 30 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന് വാഗൺആർ
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ ജനപ്രിയ വാഗൺആർ ഹാച്ചിനൊപ്പം പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടോൾ റൈഡിംഗ് ഹാച്ച്ബാക്ക് പതിറ്റാണ്ടുകളായി വിൽപ്പനയ്ക്ക് എത്തുന്നു, ആഭ്യന്തര വിപണിയിലെ എക്കാലത്തെയും മികച്ച വിൽപ്പന കൈവരിക്കുന്ന മോഡലുകളിൽ ഒന്നാണ്.
ടോൾ ബോയ് ഹാച്ച്ബാക്ക് ഇപ്പോൾ ഇന്ത്യയിൽ 30 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമെന്ന പദവിയും വാഗൺആർ സ്വന്തമാക്കുന്നു. മൂന്നാം തലമുറ വാഗൺആർ നാല് വർഷത്തിലേറെയായി വിൽപ്പനയ്‌ക്കെത്തിയിട്ട്, മികച്ച സ്വീകാര്യതയും മോഡൽ നേടിയിട്ടുണ്ട്.

നിലവിൽ ബേസ് വേരിയന്റിന് 5.54 ലക്ഷം രൂപ മുതൽ ടോപ്പ്-സ്പെക്ക് മോഡലിന് 7.42 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഹാച്ച്ബാക്ക് ലഭ്യമാണ്. ട്രാൻസ്മിഷൻ ചോയിസുകളിൽ മാനുവൽ, AMT ഓപ്ഷനുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സംവിധാനമുള്ള K -സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT യൂണിറ്റുകൾ മികച്ച ഇന്ധനക്ഷമതയുള്ളവയാണ്. കൂടാതെ 1.0 ലിറ്റർ എഞ്ചിന് മാത്രം CNG ഓപ്ഷൻ വാഗൺആറിൽ മാരുതി നകുന്നുണ്ട്. സോളിഡ് വൈറ്റ്, പൂൾസൈഡ് ബ്ലൂ, മാഗ്മ ഗ്രേ, മാഗ്മ ഗ്രേ/ബ്ലാക്ക് റൂഫ്, സിൽക്കി സിൽവർ, നട്ട്മെഗ് ബ്രൗൺ, ഗാലന്റ് റെഡ്, ഗാലന്റ് റെഡ്/ബ്ലാക്ക് റൂഫ്, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൊത്തം ഒമ്പത് കളർ സ്കീമുകൾ ഹാച്ച്ബാക്കിൽ വരുന്നുണ്ട്.

മൂന്ന് ദശലക്ഷത്തിലധികം ക്യുമുലേറ്റീവ് വിൽപ്പനയുമായി വാഗൺആറിന്റെ തുടർച്ചയായ വിജയം, ഏറ്റവും മികച്ച ഇന്ത്യൻ ഹാച്ച്ബാക്കുകളിലൊന്നായി അതിന്റെ തർക്കമില്ലാത്ത വാഴ്ച്ചയുടെ തെളിവാണ് എന്ന് പുതിയ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ലോഞ്ച് ചെയ്തതുമുതൽ, വാഗൺആർ നിരന്തരം അപ്പ്ഡേറ്റ് ചെയ്യുകയും ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ, ഡിസൈൻ, പെർഫോമൻസ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളുടെ മാറി വരുന്ന മുൻഗണനകളുടെ പൾസ് മനസിലാക്കി അതിലേക്ക് ഉയരുകയും ചെയ്ത മോഡലാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 24 ശതമാനം ഉപഭോക്താക്കളും പുതിയ വാഗൺആറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാൽ ഏറ്റവും ഉയർന്ന ശതമാനം ഉപഭോക്തക്കളെ ഈ മോഡൽ നിലനിർത്തുന്നു. ഏതാണ്ട് എല്ലാ മാസവും ടോപ്പ് 10 ബെസ്റ്റ് സെല്ലിംഗ് കാർ ചാർട്ടുകളിൽ ഫൈവ് സീറ്റർ മോഡൽ ഒരു സ്ഥിരം സാനിധ്യമാണ്, കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനം എന്ന നിലയിൽ ടോൾ ബോയ് ഹാച്ച് ഒന്നാം സ്ഥാനം നിലനിർത്തി.
ഏറ്റവും പുതിയ അഞ്ചാം തലമുറ മാരുതി സുസുക്കി വാഗൺആർ ലൈറ്റ്‌വെയ്റ്റ് HEARTECT പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. ഹൈ ടെൻസൈൽ സ്റ്റീൽ ഗ്രേഡുകൾ ഫീച്ചർ ചെയ്യുന്ന പാനലുകളും ബ്രാൻഡിന്റെ ക്രംപിൾ സോൺ സംവിധാനവും ഇംപാക്ട് എനർജി ആഗിരണം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്.
സുരക്ഷയെ സംബന്ധിച്ചിടത്തോളം, വാഹനത്തിന് ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), AGS മോഡലിൽ ഹിൽ-ഹോൾഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വാഗൺആറിന്റെ ഒരു ഇലക്ട്രിക് പതിപ്പിലും മാരുതി സുസുക്കി നാളുകളായി പ്രവർത്തിക്കുന്നുണ്ട്, എന്നിരുന്നാലും വാഹനത്തിനെ കുറിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ നിർമ്മാതാക്കൾ നടത്തിയിട്ടില്ല.


Click it and Unblock the Notifications








