റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ക്വാണ്ടിനോ ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്നുണ്ട്. കമ്പനിയുടെ പുതിയ ബാറ്ററി രഹിത സാങ്കേതികവിദ്യയാണ് ഇതിന് ആധാരം. അതിനാല്‍ തന്നെ വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത്. നാനോഫ്‌ലോസെല്‍ കമ്പനിയാണ് ബാറ്ററിക്ക് പകരം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ബൈ-അയണ്‍ സാങ്കേതികവിദ്യയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നാനോഫേ്‌ലാസലിന്റെ ബാറ്ററി രഹിത ഇലക്ട്രിക് വാഹനത്തെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. കമ്പനി 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ക്വാണ്ടിനോ തങ്ങളുടെ പുതിയ കാറിന് '25' എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ബാറ്ററി ഇല്ലാത്ത ഇലക്ട്രിക് കാറായിട്ടാണ് ഇതിന്റെ സവിശേഷ രൂപകല്‍പ്പന. ഇതിന്റെ ഓരോ ചക്രത്തിലും ഒരു മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. 320 bhp പവറാണ് ഈ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

വെറും മൂന്ന് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 62 മൈല്‍ വേഗതയില്‍ എത്തും. അതായത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 3 സെക്കന്‍ഡ് സമയം മാത്രം മതി. ഈ കാറിന്റെ റേഞ്ച് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടും. 1242 മൈല്‍ അതായത് 2000 കിലോമീറ്റര്‍ റേഞ്ചാണ് ഇതിന് അവകാശപ്പെടുന്നത്. ഇതിന്റെയെല്ലാം കാരണം കാറിന്റെ ചാലകശക്തിയായ ബൈ-അയണ്‍ സാങ്കേതികവിദ്യയാണ്. ഇനി സാങ്കേതികവിദ്യ വഴി ബാറ്ററിയില്ലാതെ ഇലക്ട്രിക് കാര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് നമുക്ക് നോക്കാം.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ഈ സാങ്കേതികവിദ്യ ക്വാണ്ടിനോ കാറില്‍ ബാറ്ററിക്ക് പകരം പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോലൈറ്റുകളും നെഗറ്റീവ് ചാര്‍ജുള്ള അനോലൈറ്റും ഉപയോഗിക്കുന്നു. ഇവ രണ്ടും ഒരു അയോണ്‍ സെലക്ടീവ് മെംബ്രനുമായി ബന്ധിപ്പിക്കുമ്പോള്‍ ഒരു വൈദ്യുത പ്രവാഹം ഉണ്ടാകുന്നു. ഇലക്ട്രോലൈറ്റുകളും അനോലൈറ്റുകളും കൊണ്ടുപോകാനായി ഒരുതരം വെള്ളം ഉപയോഗിക്കുന്നു. ഈ വെള്ളം കാറില്‍ 125 ലിറ്റര്‍ ടാങ്കില്‍ സംഭരിക്കുന്നു. ഉപയോഗത്തിന് അനുയോജ്യമല്ലാത്ത ഉപ്പുവെള്ളം, മലിനജലം മുതലായവയാണ് ഇത്തരത്തില്‍ ബൈ-അയണ്‍ ചാര്‍ജ് ക്യാരിയര്‍മാരായി ഉപയോഗിക്കുന്നത്.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ഈ വെള്ളം പ്രത്യേകം സംഭരിച്ച് നാനോ ഇന്ധന സെല്ലില്‍ ഉപയോഗിക്കുന്നു. ഇത് വിഷരഹിതവും തീപിടിക്കാത്തതുമാണ്. അതിനാല്‍ തന്നെ ഈ കാര്‍ പെട്ടെന്ന് തീപിടിക്കുമെന്ന പേടി വേണ്ട. ബാറ്ററി ഉപയോഗിച്ചോടുന്ന വാഹനങ്ങളില്‍ തീപിടുത്ത സാധ്യതയുണ്ട്. എന്നാല്‍ ഈ കാറിന് ബാറ്ററി ഇല്ലാത്തതിനാല്‍ തീപിടുത്തത്തിന് സാധ്യതയില്ല എന്ന് പറയാം. ഈ കാറിന്റെ ഉപയോഗത്തിന് ആവശ്യമായ ബൈ-അയണ്‍ ഇലക്ട്രോലൈറ്റ് ലിക്വിഡ് ഉപയോഗപ്പെടുത്താന്‍ ചെറിയ ചില പ്രക്രിയകളിലൂടെ കടന്ന് പോകണം.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ഇതിനുള്ള ചെലവ് 10 യൂറോ സെന്റാണ്. അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ വെറും 7 രൂപ. അതുപോലെ തന്നെ ഈ കാറില്‍ നോനോഫ്‌ലോസെല്‍ നിര്‍മ്മിക്കുന്നതിന് 600 യൂറോയാണ് (ഏകദേശം 53,000 രൂപ) ചെലവ്. ഇത് ഏകദേശം 50,000 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ഒരു ഇലക്ട്രിക് കാര്‍ 1.8 ദശലക്ഷം കിലോമീറ്റര്‍ ഓടിക്കുന്നതിന് തുല്യമാണ് ഇത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യ പ്രാവര്‍ത്തികമായി വരാന്‍ ദീര്‍ഘകാലത്തെ അധ്വാനവും പരിശ്രമവും ആവശ്യമാണ്.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

നിലവിലെ ബാറ്ററി ഇലക്ട്രിക് കാറില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഒരു ഇവി ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ അത് ഈ നാനോഫ്‌ലോസെല്‍ ഇലക്ട്രിക് കാര്‍ ആയിരിക്കും. ഇതിന്റെ മോട്ടോറും മറ്റ് പ്രവര്‍ത്തനങ്ങളും ഒരു ഇലക്ട്രിക് കാറിന് തുല്യമാണ്. ബാറ്ററിക്ക് പകരം ഇലക്ട്രിക് മോട്ടോറിന് ഊര്‍ജം നല്‍കുന്നത് ഈ നാനോഫ്‌ലോ സെല്ലാണ് എന്നതാണ് വ്യത്യാസം.

ഒരു പുതിയ സാങ്കേതികവിദ്യ അവതരിക്കുമ്പോള്‍ അത് ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നതാണ് വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തി.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ഇലക്ട്രിക് കാറുകള്‍ക്ക് ബദലായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പൊതുവെ. എന്നാല്‍ ഹൈഡ്രജന്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുക, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക, സംഭരിക്കുക എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടുള്ളതും അത് അപകടമേറിയതുമാണ്. എന്നാല്‍ പുതിയ ബൈ-അയണ്‍ സാങ്കേതികവിദ്യയില്‍ ഈ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.

റേഞ്ച് അഞ്ഞൂറോ ആയിരമോ അല്ല! ഇതാ ബാറ്ററി ഇല്ലാതെ ഓടുന്ന ഒരു ഇലക്ട്രിക് കാര്‍

ഇതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ദ്രാവകങ്ങളും ഈ കാറിന് ആവശ്യമായ ഘടനകളും നിര്‍മ്മിക്കുന്നത് എളുപ്പമാണ്. പെട്രോള്‍/ഡീസല്‍ കാരണം ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഒരു അടിസ്ഥാന സൗകര്യം ഇപ്പോള്‍ ലഭ്യമായിരിക്കുന്നു. ഈ സാങ്കേതികവിദ്യ വിജയകരമാകുകയാണെങ്കില്‍ അതേ ഘടന അല്ലെങ്കില്‍ ഇതുപോലെ ഒരെണ്ണം ഈ ബൈ-അയണ്‍ സാങ്കേതികവിദ്യയ്ക്കും ഉപയോഗിക്കാം. എല്ലാം വിജയകരമായി പൂര്‍ത്തിയായാല്‍ അടുത്ത പതിറ്റാണ്ടോടെ ഈ സാങ്കേതികവിദ്യയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന നിരവധി വാഹനങ്ങള്‍ നിരത്തിലൂടെ ചീറിപ്പായുന്നത് ഏവര്‍ക്കും കാണാം.

Most Read Articles

Malayalam
English summary
Meet nano flowcell quantino twenty five electric vehicle runs without batteries details in malayalam
Story first published: Saturday, February 4, 2023, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X