Mercedes AMG GT 63 S E Performance വിപണിയില്‍; ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ഹൈബ്രിഡ് മെര്‍സിഡീസ്
മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള ആദ്യ പെര്‍ഫോമന്‍സ് ഹൈബ്രിഡ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.30 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് മെര്‍സിഡീസ് ബെന്‍സ് GT 63 S E പെര്‍ഫോമന്‍സ് വിപണിയില്‍ എത്തിയത്. ജര്‍മന്‍ ലക്ഷ്വറി വാഹന ബ്രാന്‍ഡിന്റെ AMG പോര്‍ട്ട്ഫോളിയോയിലെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായി ഇത് മാറുന്നു.
2021 സെപ്റ്റംബറിലാണ് ഈ 4 ഡോര്‍ കൂപ്പെ കാര്‍ ആഗോള വിപണിയില്‍ അരങ്ങേറിയത്. ആഢംബര വാഹന നിര്‍മാതാക്കളുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മാത്രമല്ല മെര്‍സിഡീസില്‍ നിന്നുള്ള ഏറ്റവും ശക്തമായ പ്രൊഡക്ഷന്‍ വെഹിക്കിള്‍ കൂടിയാണിത്. ഫോര്‍മുല വണ്‍ ഇതിഹാസമായ ലൂയിസ് ഹാമില്‍ട്ടണായിരിക്കും എല്ലാ മെര്‍സിഡീസ് ബെന്‍സ് GT 63 S E പെര്‍ഫോമന്‍സ് ഉപഭോക്താക്കള്‍ക്കും അവരുടെ താക്കോല്‍ കൈമാറുകയെന്നും കമ്പനി വ്യക്തമാക്കി.

പെര്‍ഫോന്‍സ് കാര്‍ ആയതിനാല്‍ തന്നെ ഇതിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ ആദ്യം നമുക്ക് നോക്കാം. മെര്‍സിഡീസ് ബെന്‍സ് AMG GT 63 S E പെര്‍ഫോമന്‍സ് സ്റ്റാന്‍ഡേര്‍ഡ് GT 63 S 4-ഡോര്‍ കൂപ്പെയെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ 639 bhp കരുത്തുള്ള ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് 4.0-ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ ഇതിന് തുടിപ്പേകാന്‍ എത്തുന്നു.
ഒപ്പം പിന്നിലെ ആക്‌സിലില്‍ 204 bhp പവര്‍ നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം പവര്‍ ഔട്ട്പുട്ട് 843 bhp-യും പരമാവധി ടോര്‍ക്ക് 1,470 Nm ഉം ആയി മാറുന്നു. വെറും 2.9 സെക്കന്‍ഡില്‍ മെര്‍സിഡീസ് ബെന്‍സ് AMG GT 63 S E പെര്‍ഫോമന്‍സ് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 316 കിലോമീറ്ററാണ് പരമാവധി വേഗത.

വെറും 89 കിലോഗ്രാം ഭാരമുള്ള 6.1kWh, 400V ബാറ്ററി പായ്ക്കാണ് സൂപ്പര്‍ സെഡാനില്‍ ജര്‍മന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ബാറ്ററി പായ്ക്ക് ഇവി ഓണ്‍ലി മോഡില്‍ 12 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഈ മോഡില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആയിരിക്കും ടോപ് സ്പീഡ്. 7 ഡ്രൈവ് മോഡുകളാണ് മെര്‍സിഡീസ് ബെന്‍സ് AMG GT 63 S E പെര്‍ഫോമന്‍സിലുള്ളത്.
ഒപ്പം 4 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗും ഉണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ വണ്‍ പെഡല്‍ ഡ്രൈവിംഗ് അനുവദിക്കുന്നു. ഇനി നമുക്ക് കാറിന്റെ ഡിസൈനും ഫീച്ചറുകളും എങ്ങനെ ഉണ്ടെന്ന് നോക്കാം. സ്റ്റാന്‍ഡേര്‍ഡ് കാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെര്‍സിഡീസ് ബെന്‍സ് AMG GT 63 S E പെര്‍ഫോമന്‍സിന്റെ എക്‌സ്റ്റീരിയറില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ കാണാം. ടു ഡോര്‍ AMG GT-യുടെ മാതൃകയിലുള്ള ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍ ആണ് ഇതില്‍ ഒന്ന്.
പുതിയ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍, പുത്തന്‍ ഡിസൈനിലുള്ള 20 അല്ലെങ്കില്‍ 21 ഇഞ്ചിലുള്ള അലോയ് വീലുകള്‍ എന്നിവയും കാണാം. റിയര്‍ ബമ്പനിലെ ഫ്‌ലാപ്പിലാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബാക്കി കാര്യങ്ങളില്‍ ഈ സൂപ്പര്‍ സെഡാന്‍ PHEV 4-ഡോര്‍ കൂപ്പെയെ പോലെയാണ് കാണപ്പെടുന്നത്. എക്‌സ്റ്റീരിയന്‍ പോലെ തന്നെ മെര്‍സിഡീസ് ബെന്‍സ് AMG GT 63 S E പെര്‍ഫോമന്‍സിന്റെ അകത്തളത്തിലും സൂക്ഷ്മമായ മാറ്റങ്ങള്‍ ഉണ്ട്.
ഹൈബ്രിഡ് ഉപയോഗിക്കുമ്പോള്‍ ഗുണകരമാകുന്ന വിവരങ്ങളും കാര്‍ ഡ്രൈവര്‍ക്ക് കൈമാറുന്ന MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ ഒരുക്കിയിട്ടുണ്ട്. EV റേഞ്ച് ഇന്‍ഡിക്കേറ്റര്‍, തത്സമയ പവര്‍ ഉപഭോഗ വിവരങ്ങള്‍, ഇലക്ട്രിക് മോട്ടോര്‍ പവര്‍ ഗേജ് തുടങ്ങിയ നിരവധി ഹൈബ്രിഡ്-നിര്‍ദ്ദിഷ്ട വിവരങ്ങള്‍ ഇതിലൂടെ ഡ്രൈവര്‍മാര്‍ക്ക് അറിയാം. സെന്റര്‍ കണ്‍സോളിലോ സ്റ്റിയറിംഗ് വീലിലോ ഉള്ള ബട്ടണുകള്‍ ഉപയോഗിച്ച് 'ബാലന്‍സ്ഡ്' അല്ലെങ്കില്‍ 'പവര്‍ഫുള്‍' എന്നിവ ടോഗിള്‍ ചെയ്തുകൊണ്ട് ഡ്രൈവര്‍മാര്‍ക്ക് ക്യാബിനിലെ സൗണ്ട് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താനാകും.

മെര്‍സിഡീസ് ബെന്‍സിന്റെ ഈ സൂപ്പര്‍ സെഡാന് ഇന്ത്യയില്‍ ആകെ ഒരു മോഡലുമായിട്ടാണ് നേരിട്ട് മത്സരം. പോര്‍ഷ പനമേര ടര്‍ബോ S E-ഹൈബ്രിഡ് ആണ് ഈ മോഡലിന്റെ നേരിട്ടുള്ള എതിരാളി. 2.76 കോടി രൂപയാണ് ഈ പോര്‍ഷ കാറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മെര്‍സിഡീസ് ബെന്‍സ് ബ്രാന്‍ഡില്‍ നിന്നുള്ള കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറച്ചതായി കമ്പനി അറിയിച്ചു.
A-ക്ലാസ് മുതല്‍ GLS മെയ്ബാക്ക് വരെയുള്ള തങ്ങളുടെ മിക്ക മോഡലുകളുടെയും കാത്തിരിപ്പ് കാലയളവ് കുറച്ചിട്ടുണ്ട്. A-ക്ലാസ്, C-ക്ലാസ്, E-ക്ലാസ് തുടങ്ങിയ സെഡാനുകളുടെ കാത്തിരിപ്പ് കാലയളവ് 3 മാസത്തില്‍ താഴെയാണ്. അതേസമയം രണ്ട് മാസം മുതല്‍ 6 മാസം വരെയാണ് S-ക്ലാസ് ഡെലിവറിയാകാന്‍ കാത്തിരിക്കേണ്ടത്. EQS, EQB എന്നിവയടക്കം മെര്‍സിഡീസില്‍ നിന്നുള്ള ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ രണ്ട് മുതല്‍ ആറ് മാസം വരെ കാത്തിരിക്കണം.

GLE, GLS എസ്‌യുവികള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം രണ്ട് മുതല്‍ 6 മാസം വരെയാണ്. അതേസമയം G-ക്ലാസിനും GLS മെയ്ബാക്കിനും ഏകദേശം എട്ട് മുതല്‍ 16 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. ഇന്ത്യന്‍ മാര്‍ക്കറ്റിലെ കമ്പനിയുടെ വളര്‍ച്ചാ തന്ത്രങ്ങളുടെ ഭാഗമായി മെര്‍സിഡീസ് ഉടന്‍ തന്നെ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കും. 10 ടോപ് എന്‍ഡ് മോഡലുകള്‍ ആകും ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്ന് ഇന്ത്യന്‍ വിപണി ഭരിക്കാന്‍ എത്തുക.


Click it and Unblock the Notifications








