പൊള്ളുന്ന വിലയുമായി മെർസിഡീസ് ബെൻസ്; അഞ്ച് ശതമാനം വർധനവ്

മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ മോഡലുകളിൽ അഞ്ച് ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.ഓരോ ദിവസും കൂടിക്കൊണ്ട് ഇരിക്കുന്ന ചിലവുകൾ നികത്താൻ ഇത്തരത്തിലുളള വില കൂട്ടലുകൾ ആവശ്യമാണല്ലോ. അത് കൊണ്ടാണ് മെർസിഡീസ് ബെൻസ് ഇന്ത്യ ഇത്തരത്തിലുളള ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.

വാഹനവിപണിയെ സംബന്ധിച്ചിടത്തോളം വില കൂട്ടലുകൾ ഒരു സാധാരണ സംഭവം തന്നെയാണ്. ഒരു കമ്പനി വില കൂട്ടുന്നത് ഒരുപാട് കാര്യങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ്. തങ്ങളുടെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ സാമ്പത്തിക ഓപ്ഷനുകളും ഇൻഷുറൻസ് സംബന്ധിച്ചുളള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉറപ്പാക്കുന്ന ഒന്നാണ് മെർസിഡീസ് ബെൻസ് ഫിനാൻഷ്യൽ സർവീസസ്.

പൊള്ളുന്ന വിലയുമായി മെർസിഡീസ് ബെൻസ്; അഞ്ച് ശതമാനം വർധനവ്

എ-ക്ലാസ് ലിമോസിൻ, ജിഎൽഎ എസ്‌യുവി എന്നീ മോഡലുകൾക്ക് 44 ലക്ഷം രൂപയും 48.50 ലക്ഷം രൂപയുമാണ് വില വർധിപ്പിക്കുന്നത്. S 350d ലിമോസിൻ ടോപ്പ് എൻഡിന് 7 ലക്ഷം രൂപയുടെ വർധനവാണുണ്ടാകുക, ഇതിൻ്റെ വില 1 കോടി 80 ലക്ഷമായി ഉയർത്തും, അതേസമയം മെർസിഡീസ് ബെൻസ് മെയ്ബാക്ക് 580 ലക്ഷ്വറി ലിമോസിൻ ടോപ്പ് എൻഡിന് 12 ലക്ഷം രൂപ വർധിച്ച് വില 2 കോടി 69 ലക്ഷം രൂപയായി.

പുതിയ മെർസിഡീസ് ബെൻസ് G63 AMG എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് 24-36 മാസത്തിൽ നിന്ന് 12-16 മാസമായി കുറയ്ക്കാൻ ഇത്തവണ ലക്ഷ്വറി വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. അതേസമയം GLS മെയ്ബാക്ക് 600 മോഡലിന്റെ കാത്തിരിപ്പ് കാലാവധി ഇപ്പോൾ സിംഗിൾ ടോൺ കളർ ഓപ്ഷൻ മോഡലിന് 8 മാസമായും ഡ്യുവൽ-ടോൺ പതിപ്പിന് 8-10 മാസമായും കുറച്ചിരിക്കുന്നുവെന്നും ബെൻസ് വ്യക്തമാക്കിയിരുന്നു.

G63 AMG, GLS മെയ്ബാക്ക് എന്നിവ നമ്മുടെ ആഭ്യന്തര വിപണിയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) വിൽപ്പനയ്ക്ക് എത്തുന്നത്. 585 bhp കരുത്തിൽ 850 Nm torque ഉത്പാദിപ്പിക്കുന്ന ട്വിൻ-ടർബോ 4.0 ലിറ്റർ V8 എഞ്ചിനാണ് G63 AMG പതിപ്പിന് തുടിപ്പേകുന്നത്. 4-മാറ്റിക് 4WD സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയക്കുന്ന ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഈ എഞ്ചിൻ ഉപയോഗിച്ച് 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ G63 AMG മോഡലിനാവും. ഇന്ത്യയിൽ 2.50 കോടി രൂപയാണ് എസ്‌യുവിക്ക് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം മറുവശത്ത് 549 bhp പവറിൽ 730 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ ടർബോ V8 പെട്രോൾ എഞ്ചിനാണ് GLS മെയ്ബാക്കിന് കരുത്തേകുന്നത്. എഞ്ചിൻ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു.

GLS എസ്‌യുവിയിലും മെർസിഡീസ് ബെൻസ് 4-മാറ്റിക് AWD സിസ്റ്റം കോർത്തിണക്കിയിട്ടുണ്ട്. 2.92 കോടി രൂപയാണ് ഈ ലക്ഷ്വറി സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിനായി രാജ്യത്ത് മുടക്കേണ്ടി വരുന്ന വില. വലിയ പനോരമിക് മൂണ്‍റൂഫ്, 12.3 ഇഞ്ച് MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 64 നിറങ്ങളുള്ള എല്‍ഇഡി ഒപ്റ്റിക്കല്‍ ഫൈബര്‍ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകളുള്ള ഫുള്‍ റീക്ലൈനിംഗ് ലെതര്‍ സീറ്റുകൾ തുടങ്ങിയ ആഡംബര ഫീച്ചറുകളുമായാണ് മോഡൽ വിപണിയിൽ എത്തുന്നത്.

GLS 600 ഇ-ആക്ടീവ് ബോഡി കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് വാഹനം ഉപയോഗിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിൽ ബിഎംഡബ്ല്യു X7, ബെന്റ്ലി ബെന്റയ‌്‌ഗ, ഔഡി Q8, വോൾവോ XC90, പോർഷ കയീൻ എന്നിവയുമായാവും മെയ്ബാക്കിന്റെ പ്രധാന മത്സരം. ഈ വർഷം ഇന്ത്യയിൽ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് മെർസിഡീസ് ബെൻസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നവീകരിച്ച G-ക്ലാസ്, പുതുതലമുറ AMG SL, EQS എസ്‌യുവി എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Monday, March 13, 2023, 8:30 [IST]
English summary
Mercedes benz hiked price upto 5 percentage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X