വന്നത് ഗംഭീരം, വരാനിരിക്കുന്നത് അതിഗംഭീരം; നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഒന്ന് ചുവടുറപ്പിക്കാനുളള തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനുളളിൽ നാല് മോഡലുകൾ അവതരിപ്പിക്കാനാണ് മെർസിഡീസ് പദ്ധതിയിടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ വിപണി ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കുന്നുണ്ട് എന്ന് മാത്രമല്ല വാഹന വിപണിയുടെ ഭാവി തന്നെ തീരുമാനിക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് കഴിയുമെന്നാണ് തോന്നുന്നത്. ഇത് വരെ അവതരിപ്പിച്ചതും അത് പോലെ തന്നെ ഇനി വരാനിരിക്കുന്നതുമായ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായിരിക്കും തങ്ങളുടെ മൊത്തവിൽപ്പനയുടെ 25 ശതമാനം ലഭിക്കാൻ പോകുന്നത് എന്നാണ് കമ്പനി അറിയിക്കുന്നത്.

വന്നത് ഗംഭീരം, വരാനിരിക്കുന്നത് അതിഗംഭീരം; നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്
2030 വർഷത്തോടെ വാഹന വിപണി മൊത്തമായി ഇലക്ട്രിക് വിപണിയിലേക്ക് തിരിയുമെന്നും എന്നാൽ അപ്പോഴും ചില വിപണികളിൽ ICE എഞ്ചിൻ ഉപയോഗിക്കേണ്ടി വരും. അത് കൊണ്ട് തന്നെ കമ്പനി മൊത്തമായി ഇലക്ട്രിക്കിലേക്ക് തിരിയില്ല എന്നാണ് തോന്നുന്നത്. കാരണം എല്ലാവരും ഇലക്ട്രിക്കിലേക്ക് തിരിഞ്ഞാൽ ഫ്യൂവൽ എഞ്ചിൻ നിർമിക്കാനും ആരെങ്കിലും വേണ്ടേ.

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം വാഹന വിപണി ഒന്ന് ഉണർന്ന് വന്ന സമയമാണ്. അതിന് ശേഷം മെർസിഡീസ് ബെൻസ് തങ്ങളുടെ കച്ചവടം തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യ എന്നത് കമ്പനിക്ക് എപ്പോഴും പ്രിയപ്പെട്ട ഒരു വിപണി തന്നെയാണ്. ഇന്ത്യയിൽ വിഷൻ EQXX ഇലക്‌ട്രിക് കൺസെപ്റ്റ് കാർ മെർസിഡീസ് ബെൻസ് അവതരിപ്പിച്ചിരുന്നു. യഥാർഥ റോഡ് സാഹചര്യങ്ങളിലും പൂർണ ചാർജിൽ 1000 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിവുള്ള സ്ലീക്ക് ലുക്കുള്ള ഇവിയാണ് കമ്പനി അവതരിപ്പിച്ചത്.

വന്നത് ഗംഭീരം, വരാനിരിക്കുന്നത് അതിഗംഭീരം; നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

നിലവിൽ ഒരു കൺസെപ്റ്റ് രൂപത്തിൽ ആണ് പരിചയപ്പെടുത്തിയിരിക്കുന്നതെങ്കിലും ഭാവിയിൽ ഇത് യാഥാർഥ്യമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. മെർസിഡീസ് വിഷൻ EQXX ഇവിയുടെ നീളമേറിയ പിൻഭാഗത്തേക്ക് ചരിഞ്ഞ റൂഫ്‌ലൈൻ തടസമില്ലാതെ ഒഴുകുന്ന കാഴ്ച്ചയും മനോഹരമാണ്. ഇവയെല്ലാം കഴിയുന്നത്ര എയറോഡൈനാമിക് കാര്യക്ഷമമാക്കുന്നതിന് കാറിനെ സഹായിക്കുന്നുണ്ട്. എൽഇഡി ലൈറ്റിന്റെ ഒരു വലിയ സ്ട്രാപ്പ് പിൻഭാഗത്തിന്റെ വീതിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് ഏതാണ്ട് ബമ്പറുകളിലേക്ക് പോകുന്ന പോലെയും ഫീലുണ്ട്.

വാസ്തവത്തിൽ 0.17cD ഡ്രാഗ് കോഫിഫിഷ്യന്റ് ഉള്ള ഇവി ഏറ്റവും സ്ലിപ്പി കാറുകളിൽ ഒന്നാണ്. ഒരു F1 കാർ പോലെ ഒട്ടിച്ചിരിക്കുന്ന ലോഗോ പോലുള്ള ചെറിയ ഭാഗങ്ങളിൽ പോലും മെർസിഡീസ് ടച്ച് കാണാനാവും. ഫോർമുല 1 റേസിംഗിലെ മെർ‌സിഡീസിന്റെ ബ്ലോക്കുകളിൽ നിന്ന് കടമെടുത്ത സാങ്കേതികവിദ്യയാണ് വിഷൻ EQXX ഇവി ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ ഭാരവും, സ്പേസും ഉയർന്ന സാന്ദ്രതയുള്ള ബാറ്ററി പായ്ക്ക് കൂട്ടിച്ചേർത്താണ് കൺസെപ്റ്റ് രൂപത്തിൽ വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

വന്നത് ഗംഭീരം, വരാനിരിക്കുന്നത് അതിഗംഭീരം; നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ബാറ്ററിയുടെ ശേഷി വെറും 100kWh ആണെങ്കിലും ഇതിന് 1000 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാഴ്ച്ചയിൽ ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ പേലെ തോന്നുമെങ്കിലും ഇതിന് ഒരു 245 bhp പവറുള്ള ഇലക്ട്രിക് മോട്ടോർ മാത്രമേ ലഭിക്കുന്നുള്ളൂവെന്നതാണ് യാഥാർഥ്യം. 2022 -ൽ ലാസ് വേഗാസിലെ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് (CES) മെർസിഡീസ് ബെൻസ് വിഷൻ EQXX കൺസെപ്റ്റ് ഇവി ആദ്യമായി അവതരിപ്പിച്ചത്.

റേഞ്ച് വർധിപ്പിക്കുന്നതിന് HVAC സിസ്റ്റം, ഇൻഫോടെയ്ൻമെന്റ് തുടങ്ങിയ ഘടകങ്ങൾക്ക് പവർ നൽകുന്നതിനായി കാറിന്റെ റൂഫിൽ ഒരു സോളാർ പാനലും ഇവി അവതരിപ്പിക്കുന്നത് അന്നേ വലിയ ചർച്ചയായിരുന്നു. അടുത്തിടെ മെർസിഡീസ് ബെൻസ് വിഷൻ EQXX ഇവി 1,008 കിലോമീറ്റർ ദൂരം പിന്നിട്ട് പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ വാഹനം വിപണിയിലെത്തിയാൽ മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ കാര്യം ദുരിതത്തിലാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മെഡസിഡീസ് എപ്പോഴും ഒരു പടി മുന്നിലായിരിക്കുമെന്ന് അറിയാല്ലോ

More from DriveSpark

Article Published On: Friday, March 24, 2023, 16:30 [IST]
English summary
Mercedes benz is planning to launch four more models this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X