രണ്ട് പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലുകള്‍ കൂടി; A-ക്ലാസ് റേഞ്ച് പരിഷ്‌കരിച്ച് മെര്‍സിഡീസ് ബെന്‍സ്

ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് രണ്ട് പുതിയ കാറുകള്‍ ആഭ്യന്തര വിപണിയില്‍ എത്തിച്ചു. മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് റേഞ്ചിന്റെ മുഖംമിനുക്കിയ പതിപ്പുകളാണ് ബ്രാന്‍ഡ് ഇന്ത്യന്‍ തീരത്തെത്തിച്ചത്. 45.80 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മെര്‍സിഡീസ് ബെന്‍സ് A 200 ലിമോസിന്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

അതേസമയം മെര്‍സിഡീസ് AMG A 45 S 4MATIC+ മോഡലിന് 92.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എക്‌സ്റ്റീരിയര്‍ ലുക്ക്, ഫീച്ചര്‍ ലിസ്റ്റ് എന്നിവയിലടക്കം ഒരുപിടി അപ്‌ഗ്രേഡുകളുമായിട്ടാണ് മെര്‍സിഡീസ് ബെന്‍സ് A 200 ലിമോസിന്‍,മെര്‍സിഡീസ് AMG A 45 S 4MATIC+ എന്നീ കാറുകളുടെ ഫെയല്‌സ്‌ലിഫ്റ്റഡ് പതിപ്പുകള്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. ആദ്യം നമുക്ക് മെര്‍സിഡീസ് ബെന്‍സ് A 200 ലിമോസിന്‍ കാറില്‍ നിന്ന് തുടങ്ങാം.

mercedes a class amg a 45 s 4matic plus

പുതിയ പാറ്റേണിലുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലാണ് ഈ കാറിന് ലഭിക്കുന്നത്. ടെയില്‍ലൈറ്റുകളിലെ ഗ്രാഫിക് പാറ്റേണും പരിഷ്‌ക്കരിച്ചിട്ടുണ്ട്. 17 ഇഞ്ച് 10-സ്‌പോക്ക് അലോയ് വീലുകളുമായിട്ടാണ് പുതിയ മോഡല്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. കാറിന്റെ ഇന്റീരിയറിലേക്ക് കടന്നാല്‍ അവിടെയും ചില മാറ്റങ്ങള്‍ കാണാം. ടച്ച് സെന്‍സിറ്റീവ് ബട്ടണുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റിയറിംഗ് വീല്‍ ആണ് അവയില്‍ ഒന്ന്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍. കാര്‍ ടു എക്‌സ് ഫീച്ചര്‍, മെര്‍സിഡീസ് മി ആപ്പ്, ഹേയ് മെര്‍സിഡീസ് വോയ്സ് അസിസ്റ്റന്റ് എന്നിവയാണ് മറ്റ് മാറ്റങ്ങള്‍. 161 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് A 200 ലിമോസിന്‍ ഫെയ്സ്ലിഫ്റ്റിന് കരുത്തേകുന്നത്.

mercedes a class amg a 45 s 4matic plus

7 സ്പീഡ് DCT ഗിയര്‍ബോക്സാണ് ഈ എഞ്ചിനോടൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. രണ്ടാമത്തെ മോഡലായ മെര്‍സിഡീസ് AMG A 45 S 4MATIC+ കാറിന്റെ ഡിസൈനിലും സമാന ഡിസൈന്‍ മാറ്റങ്ങള്‍ പ്രകടമാണ്. എന്നിരുന്നാലും ഈ ഡിസൈന്‍ ഘടകങ്ങള്‍ AMG മോഡലുകള്‍ക്കായുള്ളതാണ്. അപ്ഡേറ്റ് ചെയ്ത MBUX സിസ്റ്റത്തിന് AMG ഗ്രാഫിക്‌സും ലഭിക്കുന്നു.

2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് AMG A 45 S 4MATIC+ മോഡലിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 415 bhp പീക്ക് പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 8 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍, ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം എന്നിവയും മോഡലിന്റെ സവിശേഷതയാണ്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ഈ കാര്‍ 3.9 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

mercedes a class amg a 45 s 4matic plus

രണ്ട് മോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കി മെര്‍സിഡീസ് ബെന്‍സ് A ക്ലാസ് ശ്രേണി മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ യുവ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ പ്രതീക്ഷ. ഇതിലൂടെ വില്‍പ്പന കണക്കുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിയാകും ആഢംബര കാര്‍ നിര്‍മാതാക്കളുടെ ശ്രമം.

തങ്ങളുടെ മോഡല്‍ നിരയിലുള്ള ആദ്യ പെര്‍ഫോമന്‍സ് ഹൈബ്രിഡ് കാര്‍ കഴിഞ്ഞ മാസം കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. 3.30 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് മെര്‍സിഡീസ് ബെന്‍സ് GT 63 S E പെര്‍ഫോമന്‍സ് വിപണിയില്‍ എത്തിയത്. ജര്‍മന്‍ ലക്ഷ്വറി വാഹന ബ്രാന്‍ഡിന്റെ AMG പോര്‍ട്ട്‌ഫോളിയോയിലെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായി ഇത് മാറിയിരുന്നു. 2021 സെപ്റ്റംബറിലാണ് ഈ 4 ഡോര്‍ കൂപ്പെ കാര്‍ ആഗോള വിപണിയില്‍ അരങ്ങേറിയത്.

ആഢംബര വാഹന നിര്‍മാതാക്കളുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മാത്രമല്ല മെര്‍സിഡീസില്‍ നിന്നുള്ള ഏറ്റവും ശക്തമായ പ്രൊഡക്ഷന്‍ വെഹിക്കിള്‍ കൂടിയാണിത്. മെര്‍സിഡീസ് ബെന്‍സിന്റെ ഈ സൂപ്പര്‍ സെഡാന് ഇന്ത്യയില്‍ ആകെ ഒരു മോഡലുമായിട്ടാണ് നേരിട്ട് മത്സരം. പോര്‍ഷ പനമേര ടര്‍ബോ S E-ഹൈബ്രിഡ് ആണ് ഈ മോഡലിന്റെ നേരിട്ടുള്ള എതിരാളി. 2.76 കോടി രൂപയാണ് ഈ പോര്‍ഷ കാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, May 24, 2023, 17:50 [IST]
English summary
Mercedes benz launched facelifted versions of amg a 45 s 4matic and a 200 limousine in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X