കുഞ്ഞൻ ഇവിയുടെ ബേസ് വേരിയന്റിൽ എന്തെല്ലാമുണ്ട്? എംജി കോമെറ്റ് പേസ് വേരിയന്റിന്റെ വിശേഷങ്ങൾ

എംജി കോമെറ്റ് ഇവി ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്, വാഹനത്തിന്റെ ഒതുങ്ങിയ രൂപവും ഈസി ഡ്രൈവും പലരെയും ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇത് ദൈനം ദിന സിറ്റി ഡ്രൈവിനും അല്പ ദൂപ യാത്രകൾക്കും അനുയോജ്യമായ ഒരു ഓപ്ഷനാക്കി കുഞ്ഞൻ ഇവിടെ മാറ്റുന്നു. കോം‌പാക്റ്റ് ടു ഡോർ ഇലക്ട്രിക് കാർ 7.90 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്.

പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളും ഇവിയിൽ എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവരെ പുറത്തു വന്ന ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം ടോപ്പ്-സ്പെക്ക് പ്ലഷ് വേരിയന്റ് മാത്രമേ നമ്മളിൽ പലരും കണ്ടിട്ടുള്ളൂ, കോമെറ്റ് ഇവിയുടെ ബേസ്-സ്പെക്ക് പേസ് വേരിയന്റിന്റെ സവിശേഷതകളും അതിന്റെ രൂപഭാവങ്ങളും എങ്ങനെയുണ്ട് എന്ന് നോക്കിയാലോ?

എംജി കോമെറ്റ് പേസ് വേരിയന്റിന്റെ വിശേഷങ്ങൾ

എംജി കോമെറ്റ് ഇവി-യുടെ ബേസ്-സ്പെക് പേസ് വേരിയന്റ് അനുഭവ് ചൗഹാൻ പങ്കുവെച്ച യൂട്യൂബ് വീഡിയോ വിശദമായി കാണിക്കുന്നു, കോമെറ്റ് ഇവിയുടെ അടിസ്ഥാന വേരിയന്റ് എങ്ങനെയാണെന്നും അതിൽ ഏതെല്ലാം ഫീച്ചറുകളാണ് വരുന്നത് എന്നും വീഡിയോ വ്യക്തമായി കാണിക്കുന്നു. മുൻവശത്ത്, പേസ് എന്ന ബേസ് വേരിയന്റിന് ഓൾ എൽഇഡി ഹെഡ്‌ലാമ്പുകൾക്കു പകരം അതേ ആകൃതിയിലുള്ള ഹൗസിംഗുകളിൽ പരമ്പരാഗത ഹാലജൻ ഹെഡ്‌ലാമ്പുകളാണ് ലഭിക്കുന്നത്.

ഹെഡ്‌ലാമ്പുകൾക്ക് താഴെയുള്ള ടേൺ ഇൻഡിക്കേറ്ററുകൾ പോലും ഹാലജൻ യൂണിറ്റുകളാണ്. കൂറ്റൻ വിൻഡ്‌സ്‌ക്രീനിന് താഴെയുള്ള ഫ്രണ്ട് പ്രൊഫൈലിന്റെ വീതി കവർ ചെയ്തിരുന്ന ടോപ്പ് സ്പെക്ക് മോഡലിലെ ഡേ ടൈം റണ്ണിംഗ് എൽഇഡി സ്ട്രിപ്പ് ഇതിൽ ഒരു ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് കമ്പനി മാറ്റിസ്ഥാപിക്കുന്നു. എം‌ജി കോമെറ്റ് ഇവി പേസ് വേരിയന്റിന്റെ സൈഡ് പ്രൊഫൈലിന് ഹൈ സ്പെക് വേരിയന്റുകളിലേതുപോലെ ബ്ലാക്ക് വീൽ ക്യാപ്പുകളുള്ള സ്റ്റീൽ വീലുകളിൽ 12 ഇഞ്ച് ടയറുകൾ തന്നെയാണ് ലഭിക്കുന്നത്.

എംജി കോമെറ്റ് പേസ് വേരിയന്റിന്റെ വിശേഷങ്ങൾ

ഇതിൽ ഗ്ലോസ്-ബ്ലാക്ക് റിയർവ്യൂ മിററുകൾക്ക് ക്രോം ഗാർണിഷും ഇന്റഗ്രേറ്റഡ് LED ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. ഈ മിററുകൾ അഡ്ജസ്റ്റ് ചെയ്യാവുന്നതാണെങ്കിലും, ടോപ്പ് സ്‌പെക്ക് വേരിയന്റുകളിൽ കാണപ്പെടുന്ന ഇലക്ട്രിക്കൽ ഫോൾഡബിലിറ്റി ഫീച്ചർ ഇതിലില്ല. പിൻഭാഗത്തും, ടെയിൽ ലാമ്പുകളും എൽഇഡി ഇൻസെർട്ടുകൾ ഇല്ലെന്ന് നമുക്ക് കാണാം, ഇവയും ഹാലജൻ യൂണിറ്റുകളാണ്. റിയർ വിൻഡ്‌സ്‌ക്രീനിൽ ഒരു ഇന്റഗ്രേറ്റഡ് ആന്റിന ഇതിൽ ഫീച്ചർ ചെയ്യുന്നു, എന്നിരുന്നാലും പിന്നിലെ ഡീഫോഗർ ബേസ് മോഡലിൽ നഷ്‌ടമാവുന്നു.

ബേസ്-സ്പെക്ക് പേസ് വേരിയന്റും ടോപ്പ് സ്പെക്ക് പ്ലേ, പ്ലഷ് വേരിയന്റുകളും തമ്മിലുള്ള മാറ്റങ്ങൾ ഇന്റീരിയറിലേക്ക് വരുമ്പോൾ കൂടുതൽ പ്രകടമാണഅ. ടോപ്പ് സ്‌പെക് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പേസ് വേരിയന്റിൽ വരുന്നില്ല. അതിനു പകരം, വാഹനത്തിന്റെ ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നിൽ സെറ്റ് ചെയ്തിരിക്കുന്ന ഫുൾ TFT ഇൻസ്ട്രുമെന്റ് കൺസോളിലേക്ക് ഇൻഫോടെയിൻമെന്റ് സിസ്റ്റം സംയോജിപ്പിച്ചിരിക്കുന്നു.

എംജി കോമെറ്റ് പേസ് വേരിയന്റിന്റെ വിശേഷങ്ങൾ

ഈ ഇൻസ്ട്രമെന്റ് കൺസോൾ ടോപ്പ് വേരിയന്റുകളിൽ നൽകിയിരിക്കുന്ന ഇരട്ട സ്‌ക്രീൻ ലേയൗട്ടിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു, എന്നാൽ ഡ്രൈവ് മോഡുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ ഇൻഫൊർമെഷനുകളും വ്യക്തമായി ഡിസ്പ്ലേ ചെയ്യുന്നു. എം‌ജി കോമെറ്റ് ഇവി പേസിന്റെ ക്യാബിൻ ഡ്യുവൽ-ടോൺ ഗ്രേ & വൈറ്റ് തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, ചിലയിടങ്ങളിൽ ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകളും നമുക്ക് കാണാം.

ഫോൾഡബിൾ റിയർ സീറ്റ്, പവർ വിൻഡോകൾ, മാനുവൽ എസി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ എന്നിവയാണ് കോമെറ്റ് ഇവി പേസിന്റെ ക്യാബിനുള്ളിലെ മറ്റ് ഫീച്ചറുകൾ. എംജി കോമെറ്റ് ഇവി ബേസ് മോഡലായ പേസിനും മറ്റ് ടോപ്പ് സ്പെക്ക് മോഡലുകൾക്കും കരുത്തേകുന്നത് ഒരൊറ്റ ഇലക്ട്രിക് മോട്ടോർ തന്നെയാണ്.

42 PS മാക്സ് പവറും 110 Nm പീക്ക് torque ഉം ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. കോമെറ്റ് ഇവിയിൽ വരുന്ന 17.3 kWh ബാറ്ററി പായ്ക്ക് 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യും എന്ന് എംജി അവകാശപ്പെടുന്നു. കോമെറ്റ് ഇവി പേസിന് നിലവിൽ 7.90 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില, എന്നാൽ ഇവിയുടെ വിൽപ്പന 5,000 യൂണിറ്റ് കടന്നാൽ ഈ വിലയിൽ വർധനവുണ്ടാകും.

More from DriveSpark

Article Published On: Thursday, May 25, 2023, 18:21 [IST]
English summary
Mg comet base pace variant features and equipments explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X