വാല്‍നക്ഷത്രമായി മിന്നാന്‍ 'കോമെറ്റ്'; എംജിയുടെ മൈക്രോ ഇവിയുടെ ലോഞ്ച് വിവരങ്ങളറിയാം
അടുത്ത കാലം വരെ ഇന്ത്യയില്‍ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ അജയ്യരായി വിലസുകയായിരുന്നു ടാറ്റ മോട്ടോര്‍സ്. എന്നാല്‍ ഇപ്പോള്‍ ടാറ്റക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പുത്തന്‍ അവതാരങ്ങള്‍ എത്തിത്തുടങ്ങി. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ഇറങ്ങിയതിന് പിന്നാലെ നെക്‌സോണ്‍ ഇവിയുടെ വില കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് ടാറ്റ നീങ്ങിയിരുന്നു.
ടാറ്റക്ക് കൂടുതല്‍ വെല്ലുവിളിയാകാന്‍ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ഇറക്കാന്‍ ഇറക്കാന്‍ പോകുകയാണ് എംജി മോട്ടോര്‍ എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കും. എംജി കോമെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇവി ഏപ്രിലില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍. ചൈനയിലെ വൂലിംഗ് എയറിന്റെ റീബാഡ്ജ് ചെയ്ത ഈ പതിപ്പാണിത്. ഇന്ത്യയിലുള്ള എംജിയുടെ ഫാക്ടറിയിലായിരിക്കും നിര്‍മാണം.

ലോഞ്ചിന്റെ സമയത്തായിരിക്കും കോമെറ്റ് ഇവിയുടെ വിലയും ബാറ്ററി വിശദാംശങ്ങളും കമ്പനി പ്രഖ്യാപിക്കുക. വൈറ്റ്, പിങ്ക്, യെല്ലോ, ബ്ലു, ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളാണ് കാറിന് എംജി വാഗ്ദനം ചെയ്യുന്നത്. ഇന്ത്യയില്‍ എംജിയുടെ മോഡല്‍ നിരയില്‍ എത്താന്‍ പോകുന്ന രണ്ടാമത്തെ ഇവിയാണ് കോമെറ്റ്. ഇതിനോടകം രാജ്യത്ത് വില്‍പ്പനക്കെത്തുന്ന എംജി ZS ഇവിക്ക് 23.38 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
10 ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്നതിനാല്‍ എംജി കോമെറ്റ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവിയോടായിരിക്കും മത്സരിക്കുക. നിര്‍മാണത്തിന് തയാറായി എംജി കോമെറ്റ് ഇവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. SAIC-GM-Wuling-ന്റെ സംയുക്ത സംരംഭത്തില്‍ വികസിപ്പിച്ച GSEV (ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എംജി കോമെറ്റ് ഇവി.

ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ആണ് ഈ കുഞ്ഞന്‍ ഇവിക്ക് വെളിച്ചം പകരുന്നത്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ലൈറ്റ് ബീം എന്നിവ ഫ്രണ്ട് ക്രോംബാറിന്റെ കൂടെ നേര്‍രേഖയില്‍ കാണാം. ഇരുവശങ്ങളിലുമുള്ള ഒആര്‍വിഎമ്മുകള്‍ വരെ ക്രോം ബാര്‍ നീളുന്നു. ഹെഡ്‌ലാമ്പിനോട് യോജിക്കുന്ന ഡിസൈനിലാണ് റിയര്‍ ലൈറ്റുകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുന്‍വശത്തെ എംജി ബാഡ്ജിന് താഴെയാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ചൈനയില്‍ വൂലിംഗ് എയര്‍ ഇവിയില്‍ വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകള്‍ തന്നെ എംജി കോമെറ്റ് ഇവിയിലും നല്‍കിയേക്കും. ഒരു ചെറിയ 17.3kWh ബാറ്ററി പായ്ക്കും 26.7kWh വലിയ ബാറ്ററി പായ്ക്കുമായിരിക്കും ഓഫര്‍ ചെയ്യുക. 31 kW, 50 kW മോട്ടോറുകളാകും ശക്തി പകരുക. എംജി കോമറ്റ് ഇവിയുടെ വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ബാറ്ററി പ്രാദേശികമായി ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട് ഇത് എൽഎഫ്പി സെല്ലുകൾ ഉപയോഗിക്കും. കോമറ്റ് ഇവിയുടെ ചെറിയ ബാറ്ററി പായ്ക്കുമായി വരുന്ന വേരിയന്റ് താങ്ങാവുന്ന വിലയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഞെട്ടിക്കുന്ന വിലയില്‍ കോമറ്റ് ഇവി അവതരിപ്പിക്കുകയാണെങ്കില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇവികളിലേക്ക് മാറ്റം ആഗ്രഹിക്കുന്ന ഒരുപാട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകും.
ഇവി ലോകത്തേക്ക് കാലെടുത്ത് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ചോയ്‌സ് ആയിരിക്കും എംജി കോമെറ്റ്. ഇവിയുടെ റേഞ്ച്, ചാര്‍ജിംഗ്, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവ ഇതിന് അടിവരയിടുന്നു. കുഞ്ഞന്‍ കാറായതിനാല്‍ തന്നെ നഗരയാത്രകള്‍ക്ക് അനുയോജ്യമാണിത്. കുഞ്ഞന്‍ കാറിനൊപ്പം അതിന്റെ നൂതന സാങ്കേതികവിദ്യ കൂടി ചേരുന്നതോടെ ഇന്ത്യയിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള പ്രയാണങ്ങള്‍ കൂടുതല്‍ ആയാസരഹിതമാക്കുമെന്ന് എംജി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








