MG Comet EV 'കുഞ്ഞുട്ടന്‍' നാളെ എത്തും; രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇവിയാകുമോ?

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ (Electric Car) രംഗം വികസിക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഇന്നും അത് കൈപ്പിടിയില്‍ ഒതുങ്ങുന്ന ലെവലില്‍ എത്തിയിട്ടില്ല. വിപണിയില്‍ മത്സരം കടുക്കുന്നതിന് അനുസരിച്ച് കൂടുതല്‍ താങ്ങാനാകുന്ന മോഡലുകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇപ്പോള്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി ഒരു 'കുഞ്ഞന്‍' ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്.

എംജി കോമെറ്റ് (MG Comet EV) എന്ന് പേരിട്ടിരിക്കുന്ന ഈ കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്ക് എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഓള്‍ ഇലക്ട്രിക് ഓഫറാണ്. 2020 ജനുവരിയില്‍ വിപണിയില്‍ എത്തിയ ZS ഇവിയാണ് ആദ്യം ഇന്ത്യയിലെത്തിയ എംജിയുടെ ഇലക്ട്രിക് കാര്‍. പുത്തന്‍ പുതിയ കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്ക് നാളെ (19 ഏപ്രില്‍ 2023) എംജി ഔദ്യോഗികമായി അവതരിപ്പിക്കാന്‍ പോകുകയാണ്.

mg comet ev front

എംജി കോമെറ്റ് ഇവിയുടെ രൂപകല്‍പ്പന ആദ്യം നോക്കിയാല്‍ സവിശേഷവും വിചിത്രവുമായ ഒരു ഡിസൈനിലാണ് ഇത് വരുന്നത്. നാല് പേര്‍ക്ക് ഇരിക്കാവുന്ന ഒരു 2 ഡോര്‍ കോംപാക്ട് ഇവിയാണ് ഇത്. ഇത് ഒരു ക്വാഡ്രിസൈക്കിളിന്റെ രൂപകല്‍പ്പനയോട് സാമ്യമുള്ളതാണ്. എന്നാല്‍ സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, കാറിന്റെ വീതിയില്‍ പരന്ന്കിടക്കുന്ന എല്‍ഇഡി ഘടകങ്ങള്‍, ഫ്‌ലാഷി അലോയ് വീലുകള്‍, ഉയരമുള്ള സി-പില്ലര്‍, ഡ്യുവല്‍-ടോണ്‍ കളറുകള്‍ എന്ന് തുടങ്ങി നിരവധി പ്രീമിയം സംഗതികള്‍ എംജി കോമെറ്റ് വാഗ്ദാനം ചെയ്യുന്നു.

എംജി കോമറ്റ് ഇവിയുടെ വലിപ്പം പരിശോധിക്കുമ്പോള്‍ 3 മീറ്ററില്‍ താഴെ മാത്രമാണ് ഇതിന്റെ നീളം. രാജ്യത്തെ ചെറുകാറുകളില്‍ പ്രമുഖരായ ആള്‍ട്ടോ K10-ന് 3.5 മീറ്റര്‍, റെനോ ക്വിഡിന് 3.7 മീറ്റര്‍, ടാറ്റ നാനോക്ക് 3.1 മീറ്റര്‍ എന്നിങ്ങനെയാണ് നീളം വരുന്നത്. എന്നാല്‍ മാരുതി ആള്‍ട്ടോയുമായി താരതമ്യം ചെയ്യുമ്പോള്‍ വീതി അല്‍പ്പം കൂടുതലുണ്ട്. 1.51 മീറ്ററാണ് എംജി കോമെറ്റിന്റെ വീതി അതേസമയം ആള്‍ട്ടോക്ക് 1.49 മീറ്ററാണ് വീതി.

mg comet ev interior

എംജി പുറത്തിറക്കുന്ന കാറുകളെല്ലാം ഫീച്ചര്‍ സമ്പന്നമാണെന്ന് എല്ലാവര്‍ക്കുമറിയാം. ആള് ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ പലേിയാണ്. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കുമായി 10.25 ഇഞ്ച് ഡ്യുവല്‍ ഡിസ്പ്ലേകള്‍, റോട്ടറി ഡയലുകളുള്ള മാനുവല്‍ എസി, ടു-സ്പോക്ക് സ്റ്റിയറിംഗ് വീലില്‍ ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്മെന്റ് എന്നിവ ഇതിന് ലഭിക്കും.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD, ABS, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഇവിയില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്തോനേഷ്യന്‍ വിപണിയിലുള്ള വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കിയാണ് കോമറ്റ് ഇവി നിര്‍മ്മിച്ചിരിക്കുന്നത്. 17.3kWh, 26.7kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വൂലിംഗ് എയര്‍ വരുന്നത്.

mg comet first unit production

17.3 kWh ബാറ്ററി പായ്ക്ക് 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഫുള്‍ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. എന്നാല്‍ ഇതില്‍ ഏത് ബാറ്ററി പായ്ക്ക് ആയിരിക്കും കോമെറ്റിന് നല്‍കുകയെന്ന കാര്യം ഉറപ്പില്ല. 250 കിലോമീറ്ററിനടുത്ത് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 20 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ഇതില്‍ സജജീകരിച്ചേക്കുമെന്നും സംസാരമുണ്ട്.

റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 45 bhp പവര്‍ നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണച്ചേക്കുമെന്നാണ് സൂചന. സാധാരണ AC ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചാര്‍ജിംഗ് സമയം ഏകദേശം 8.6 മണിക്കൂറായിരിക്കും. എംജി കോമെറ്റ് ഇവിയുടെ നിര്‍മാണം ആരംഭിച്ചതായി ഞങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

അതിനാല്‍ തന്നെ ഇവിയുടെ വില പ്രഖ്യാപനവും വേഗത്തിലുണ്ടാകും. 10 ലക്ഷം രൂപയില്‍ താഴെയാണ് എംജി കോമെറ്റ് ഇവിക്ക് വില പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഇന്ത്യയിലെ ബജറ്റ് ഇവി വിഭാഗത്തില്‍ ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ eC3 എന്നീ മോഡലുകള്‍ക്ക് എതിരാളിയാകും. നഗരയാത്രകള്‍ക്ക് അനുയോജ്യമായ ഇവി കുറഞ്ഞ വിലയില്‍ കൂടി ലഭ്യമായാല്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.

More from DriveSpark

Article Published On: Tuesday, April 18, 2023, 15:15 [IST]
English summary
Mg comet ev debut tomorrow price feature specification expectations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X