ഈസിയായി ഇലക്ട്രിക് കാര്‍ മുതലാളിയാകാം; കോമെറ്റിന്റെ കേരളത്തിലെ ഓണ്‍റോഡ് വിലയറിയാം
ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ വിപണിയില്‍ എത്തിച്ച കോമെറ്റ് ഇവി വലിയ ഓളം സൃഷ്ടിച്ചിരുന്നു. തരക്കേടില്ലാത്ത വില്‍പ്പനയുമായി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന ZS ഇവിക്ക് ശേഷം എംജി ഇന്ത്യയില്‍ എത്തിച്ച രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് ഓഫറിംഗാണ് കോമെറ്റ് ഇവി.
രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ഇവിയെന്ന പട്ടവും കൊണ്ടാണ് കോമെറ്റ് ഇവി ഏപ്രിലില്‍ വിപണി ഭരിക്കാന്‍ എത്തിയത്. 7.98 ലക്ഷം രൂപയായിരുന്നു ഇതിന് ആമുഖ എക്‌സ്‌ഷോറൂം വിലയിട്ടിരുന്നത്. എന്നാല്‍ ഈ ഇലക്ട്രിക് കാറിന്റെ ഓണ്‍റോഡ് വില സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകും. അതിനാല്‍ തന്നെ ഇന്ത്യയിലെ 10 പ്രമുഖ നഗരങ്ങളിലെ എംജി കോമെറ്റ് ഇവിയുടെ ഓണ്‍റോഡ് വില ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
| കോമെറ്റ് ഇവി ഓണ്‍റോഡ് വില | |||
| നഗരം | പേസ് | പ്ലേ | പ്ലഷ് |
| മുംബൈ | ₹8.41 Lakh | ₹9.79 Lakh | ₹10.51 Lakh |
| ഡല്‍ഹി | ₹8.45 Lakh | ₹9.83 Lakh | ₹10.55 Lakh |
| ചെന്നൈ | ₹8.43 Lakh | ₹9.80 Lakh | ₹10.53 Lakh |
| കൊല്‍ക്കത്ത | ₹8.41 Lakh | ₹9.79 Lakh | ₹10.51 Lakh |
| ബാംഗ്ലൂര്‍ | ₹8.42 Lakh | ₹9.80 Lakh | ₹10.52 Lakh |
| ഹൈദരാബാദ് | ₹8.41 Lakh | ₹9.79 Lakh | ₹10.51 Lakh |
| അഹമ്മദാബാദ് | ₹8.41 Lakh | ₹10.34 Lakh | ₹11.11 Lakh |
| ചണ്ഡീഗഡ് | ₹8.40 Lakh | ₹10.61 Lakh | ₹11.39 Lakh |
| പൂനെ | ₹8.41 Lakh | ₹₹9.79 Lakh | ₹10.51 Lakh |
| കൊച്ചി | ₹8.40 Lakh | ₹10.15 Lakh | ₹10.90 Lakh |
രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ വാഹനമായ കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും. പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ടോപ് സ്‌പെക് വേരിയന്റായ പ്ലഷ് വേരിയന്റിനായി 10.90 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്.
എംജി കോമറ്റ് EV യുടെ വലിപ്പം നോക്കിയാല്‍ ഇതിന് 2,974 mm നീളവും 1,505 mm വീതിയും 1,613 mm ഉയരവും 2,010 mm വീല്‍ബേസും ഉണ്ട്. മുമ്പ് ഇന്ത്യന്‍ വിപണിയില്‍ വിറ്റിരുന്ന ടാറ്റ നാനോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, എംജി കോമറ്റ് ഇവിക്ക് 125 mm നീളവും 220 mm വീല്‍ബേസും കുറവാണ്. അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് എംജി കോമെറ്റ് ഇവി വാഗ്ദാനം ചെയ്യുന്നത്.

കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക് റൂഫുള്ള കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് റൂഫുള്ള ആപ്പിള്‍ ഗ്രീന്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ നിന്ന് കോമറ്റ് ഇവി തിരഞ്ഞെടുക്കാം. കോമറ്റ് EV-യ്ക്കൊപ്പം 250+ കസ്റ്റമൈസേഷന്‍ പായ്ക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്ന കാര്യമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്.
രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള കോമെറ്റിന് റോഡ് പ്രസന്‍സും കുറവാണെന്ന് ചിലര്‍ കുറ്റം പറയുമെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ വേറെ ലെവലാണ് കുഞ്ഞന്‍ ഇവി. എംജി കോമെറ്റ് ഇവിയുടെ പവര്‍ട്രെയിന്‍ റേഞ്ച് വിവരങ്ങള്‍ നോക്കുമ്പോള്‍ ഇതില്‍ 17.3 KWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ എംജി കോമെറ്റ് ഇവി 230 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

എംജി കോമെറ്റിന് തുടിപ്പേകുന്ന സിംഗിള്‍ PMS മോട്ടോര്‍ 41.4 bhp പവറും 110 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 5 മണിക്കൂറില്‍ 10-80 ശതമാനം ചാര്‍ജാകും. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകളാണ് എംജി കോമറ്റ് ഇവി പായ്ക്ക് ചെയ്യുന്നത്.
മാനുവല്‍ എസി, ആപ്പിള്‍ ഐപോഡ് പോലെയുള്ള സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഡിജിറ്റല്‍ കീ, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും എംജി യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. 11,000 രൂപയാണ് എംജി കോമെറ്റ് ഇവിയുടെ ബുക്കിംഗ് തുക. മെയ് 22 മുതല്‍ അള്‍ട്ര കോംപാക്ട് ഇവിയുടെ ഡെലിവറി ആരംഭിച്ചിരുന്നു.


Click it and Unblock the Notifications








