കോമറ്റിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കാൻ എംജി; കുഞ്ഞൻ ഇവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
ടു ഡോർ ഇലക്ട്രിക് മോഡലായ പുതിയ കോമറ്റ് ഇവിയ്ക്കൊപ്പം എംജി മോട്ടോർ ഇന്ത്യ ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഈ പുതിയ ഇലക്ട്രിക് മോഡലിലൂടെ, ടയർ II, ടയർ III നഗരങ്ങളിലെ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ അരങ്ങേറ്റം കുറിച്ച വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുന്നതിന് മുന്നോടിയായി, എംജി കോമറ്റ് ഇവിയുടെ ആദ്യ ബാച്ച് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.
GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എംജി കോമറ്റ് ഒരുക്കിയിരിക്കുന്നത്. ബോഡി-ഇൻ-വൈറ്റ് 17 ഹോട്ട് സ്റ്റാമ്പിംഗ് പാനലുകൾ ഉപയോഗിച്ച് സ്ട്രക്ച്ചറൽ സേഫ്റ്റി മെച്ചപ്പെടുത്തിയ സോളിഡ് സ്റ്റീൽ കൊണ്ടാണ് വാഹനത്തിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, കാറിന്റെ വീതി കവർ ചെയ്യുന്ന എൽഇഡി സ്ട്രിപ്പ്, ബോൾഡ് ബമ്പറുകൾ എന്നീ ഫീച്ചറുകൾ വാഹനത്തിൽ എടുത്തു നിൽക്കുന്നു. കൂടാതെ എളുപ്പത്തിൽ അകത്ത് പ്രവേശിക്കാൻ വലിയ ഡോറുകളും കുഞ്ഞൻ ഇവിയ്ക്ക് ലഭിക്കുന്നു.

7.98 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ് എംജി കോമറ്റ് ഇവിയുടെ എക്സ് ഷോറൂം വില. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാരംഭ വിലകളാണ്, ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ, അതിനുശേഷം വാഹനത്തിന്റെ വിലകൾ നിർമ്മാതാക്കൾ വർധിപ്പിക്കും.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പുകളിലൂടെയോ 11,000 രൂപ ടോക്കൺ തുക നൽകി കുഞ്ഞൻ ഇവിയുടെ ബുക്കിംഗ് ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സുതാര്യമായ ഇൻ-കാർ പർച്ചേസ് എക്സ്പീരീയൻസുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തങ്ങളുടെ ഫോണുകളിൽ ബുക്കിംഗ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ അനുവദിക്കുന്നതിനായി 'ട്രാക്ക് ആൻഡ് ട്രേസ്' ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
എംജി കോമറ്റ് ഒരു ടു ഡോർ കാറാണ്. വാഹനത്തിന് 2,974 mm നീളവും 1,505 mm വീതിയും 1,640 mm ഉയരവും 2,010 mm വീൽബേസുമാണ് വരുന്നത്. 12 ഇഞ്ച് വിലുകളിൽ 145/70 സെക്ഷൻ ടയറുകളാണ് വരുന്നത്. 4.2 മീറ്ററാണ് ചെറു കാറിന്റെ ടേണിംഗ് റേഡിയസ്, അതിനാൽ തിരക്കേറിയതും ഇടുങ്ങിയതുമായ റോഡുകളും ഇറുകിയ പാർക്കിംഗ് സ്പെയ്സുകളും ഹാൻഡിൽ ചെയ്യുമ്പോൾ അതിന്റെ പ്രാക്ടിക്കാലിറ്റി ഉറപ്പാക്കുന്നു.
വലിപ്പം കുറവാണെങ്കിലും, എംജി കോമറ്റിന് ചില നൂതന ഫീച്ചറുകൾ ലഭിക്കുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയുമായി ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ ഇതിൽ ഉൾപ്പെടുന്നു. മ്യൂസിക്ക്, ടേൺ ബൈ ടേൺ നാവിഗേഷൻ, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകൾ, കാലാവസ്ഥാ വിവരങ്ങൾ തുടങ്ങിയ ഫീച്ചറുകളിലേക്ക് ഈ സ്ക്രീനുകൾ ആക്സസ് നൽകുന്നു.

ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ പ്ലാന്റിൽ എംജി കോമറ്റ് ഇവി ഉൽപ്പാദനം ആരംഭിച്ചു. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിൽ വാഹനം വാഗ്ദാനം ചെയ്യുന്നു. കളർ ഓപ്ഷനുകളിൽ ബീച്ച് ബേ (ബ്ലൂ), സെറിനിറ്റി (ഗ്രീൻ), സൺഡൗണർ (ഓറഞ്ച്), ഫ്ലെക്സ് (റെഡ്) തുടങ്ങിയ ഷേഡുകൾ ഉൾപ്പെടുന്നു.
എംജി കോമറ്റ് ഇവി അതിന്റെ റിയർ ആക്‌സിലിൽ ഘടിപ്പിച്ച 17.3 kWh ബാറ്ററി പായ്ക്കിനാലാണ് പവർ ചെയ്യപ്പെടുന്നത്. ഈ സെറ്റപ്പ് 42 bhp മാക്സ് പവറും 110 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ഈ ബാറ്ററി പായ്ക്ക് 3.3 kW ചാർജർ വഴി 5.0 മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരേയും അല്ലെങ്കിൽ 7.0 മണിക്കൂറിനുള്ളിൽ 0-100 ശതമാനം വരെ ചാർജ് ചെയ്യാനുമാവും.
സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ചും, മണിക്കൂറിൽ 100 കിലോമീറ്റർ ടോപ്പ് സ്പീഡും വാഗ്ദാനം ചെയ്യുന്നു. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ഇതിന് ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു.
മൂന്ന് വർഷം/ ഒരു ലക്ഷം കിലോമീറ്റർ വാറന്റി, മൂന്ന് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, മൂന്ന് ലേബർ ഫ്രീ സർവ്വീസുകൾ എന്നിവ ഉൾപ്പെടുന്ന. എംജി ഇ-ഷീൽഡ് ഓണർഷിപ്പ് പാക്കേജിനൊപ്പം എംജി കോമറ്റ് ഇവി ലഭ്യമാണ്. എംജി കോമറ്റിന്റെ 17.3 kWh ലിഥിയംഅയൺ ബാറ്ററിക്ക് 8.0 വർഷം അല്ലെങ്കിൽ 1,20,000 കിലോമീറ്റർ വാറന്റിയും ലഭിക്കും.
Source: Rushlane


Click it and Unblock the Notifications








