MG Comet EV Unveiled in India - ബജറ്റ് ഇവി ജനഹൃദയങ്ങൾ കൈയ്യടക്കുമോ?

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇവി നിര വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി, എംജി മോട്ടോർസ് തങ്ങളുടെ ടു-ഡോർ കോമറ്റ് ഇവി അവതരിപ്പിച്ചിരിക്കുകയാണ്. കുഞ്ഞൻ ഇവിയുടെ വില പ്രഖ്യാപനവും ലോഞ്ചും അടുത്ത് തന്നെ ഉണ്ടാവുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. എംജി കൊമറ്റ് ഇവി പ്രധാനമായും വൂളിംഗ് എയർ ഇവിയുടെ റീബ്രാൻഡഡ് പതിപ്പാണ്.

വളരെ ഒതുക്കമുള്ള ഒരു കുട്ടി കളിപ്പാട്ട കാർ പോലെ തോന്നുമെങ്കിലും, ഉയരമുള്ള സ്റ്റൈലിംഗ് നാല് പാസഞ്ചേഴ്സിനും മതിയായ സ്പെയ്സ് ഉറപ്പാക്കുന്നു. അളവുകളെക്കുറിച്ച് പറയുകയാണെങ്കിൽ, എംജി കോമറ്റ് ഇവിക്ക് 2974 mm നീളവും 1505 mm വീതിയും 1640 mm ഉയരവും 2010 mm വീൽബേസുമാണ് ലഭിക്കുന്നത്. അതോടൊപ്പം ടേണിംഗ് റേഡിയസ് വെറും 4.2 മീറ്ററാണ്, ഇത് തിരക്കേറിയ തെരുവുകളിൽ വാഹനമോടിക്കുന്നതിനോ ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനോ വളരെയധികം സഹായകമാണ്.

MG Comet EV Unveiled in Indi

എം‌ജി കോമറ്റ് ഇവിക്ക് ഒരു ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലും, വാഹനത്തിന്റെ വീതി മുഴൻ കവർ ചെയ്യുന്ന എൽഇഡി സ്ട്രിപ്പും സ്ലീക്ക് ഹെഡ്‌ലാമ്പുകളും ഒരു പ്രൊമിനന്റ് ബമ്പറും ലഭിക്കുന്നു. ബോക്സി ഡിസൈനും വലിപ്പമേറിയ ഡോറുകളും വീൽ കവറുകൾക്കൊപ്പം 12 ഇഞ്ച് സ്റ്റീൽ വീലുകളും ഒരു ഫ്ലാറ്റ് പിൻഭാഗവുമാണ് മറ്റ് പ്രധാന എക്സ്റ്റീരിയർ ഡിസൈൻ ഫീച്ചറുകൾ. എംജി കോമറ്റ് ഇവി നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

അകത്ത്, കോമറ്റ് ഇവി വളരെ വിപുലമായ ഫീച്ചർ ലിസ്റ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ 10.25 ഇഞ്ച് സ്ക്രീനുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയാണ് ഇവയിലെ പ്രധാനികൾ. അതോടൊപ്പം ഉപഭോക്താക്കൾക്ക് കാറുമായി തങ്ങളുടെ ഡിവൈസുകൾ കണക്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഉപഭോക്താക്കൾക്ക് മ്യൂസിക്ക്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കാലാവസ്ഥാ വിവരങ്ങൾ, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ ആക്‌സസ് ചെയ്യാനുമാകും.

MG Comet EV Unveiled in Indi

അത് കൂടാതെ കീലെസ് എൻട്രി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM-കൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, 50:50 സ്പ്ലിറ്റ് റിയർ സീറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്. ഇവിക്ക് ഡ്യുവൽ എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം, TPMS, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് ഫംഗ്ഷൻ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ലഭിക്കും.

നിരവധി റിമോർട്ട് ഫംഗ്‌ഷനുകളും വാഹനത്തിൽ ലഭ്യമാണ്. കസ്റ്റമൈസ് ചെയ്യാവുന്ന ഒരു വിജറ്റ് സിസ്റ്റവും ഇതിലുണ്ട്, അത് ഉപയോക്താവിന്റെ ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി മാറ്റാവുന്നതാണ്. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ കാറിന്റെ സവിശേഷതകൾ ആക്‌സസ് ചെയ്യാൻ ഡ്രൈവറെ അനുവദിക്കുന്ന വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു ഇന്റർഫേസാണ് എംജി മോട്ടോർസ് ഇതിൽ നൽകിയിരിക്കുന്നത്.

MG Comet EV Unveiled in India - ബജറ്റ് ഇവി തകർക്കുമോ?

എംജി കോമറ്റ് ഇവി വൈവിധ്യവും വിശാലവുമായ GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ദൈനംദിന സിറ്റി ആവശ്യങ്ങൾ കണക്കിലെടുത്താണ് വാഹനം പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒതുക്കമുള്ള അളവുകൾ കാരണം കാർ അല്പം ദുർബലമാണെന്ന് തോന്നാം എങ്കിലും, ഇത് ഒരു സോളിഡ് സ്റ്റീൽ ഫ്രെയിം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ബോഡി-ഇൻ-വൈറ്റ് 17 ഹോട്ട് സ്റ്റാമ്പിംഗ് പാനലുകൾ ഉപയോഗിച്ച് സ്ട്രക്ച്ചറൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

എംജി കോമറ്റ് ഇവിയുടെ ഉത്പാദനം ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്റിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 42 PS പവർ ഔട്ട്പുട്ടും 110 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 17.3 kWh ബാറ്ററി പായ്ക്കാണ് ചെറു ഇവിയ്ക്ക് കരുത്തേകുന്നത്. 3.3 kW ചാർജർ വഴി 10-80 ശതമാനം വരെ അഞ്ച് മണിക്കൂറും 0-100 ശതമാനം വരെ കൈവരിക്കാൻ ഏഴ് മണിക്കൂറുമാണ് ചാർജിംഗ് സമയം. സിംഗിൾ ചാർജിൽ 230 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച്.

More from DriveSpark

Article Published On: Wednesday, April 19, 2023, 21:40 [IST]
English summary
Mg comet ev unveiled in india design specs and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X