കളിയില്‍ അല്‍പം കാര്യമായാലോ? കോമെറ്റിന് ഗെയിമര്‍ എഡിഷന്‍ സമ്മാനിച്ച് എംജി

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ എംജി മോട്ടോര്‍ 2023 മെയ് നാലിനാണ് കോമെറ്റ് ഇവി പുറത്തിറക്കിയത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് മികച്ച പേര് സമ്പാദിച്ച കുഞ്ഞന്‍ ഇവി വില്‍പ്പനയുടെ കാര്യത്തില്‍ എംജിയുടെ നമ്പര്‍ 2 ആണിപ്പോള്‍. ഇപ്പോള്‍ കോമെറ്റ് ഇവിയുടെ സ്‌പെഷ്യല്‍ ഗെയിമര്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ.

മോര്‍ട്ടല്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ മുന്‍നിര ഗെയിമര്‍മാരില്‍ ഒരാളായ നമന്‍ മാത്തൂരുമായി സഹകരിച്ചാണ് വാഹനം രൂപകല്‍പ്പന ചെയ്ത് ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ ഒരു ഗെയിം ഭ്രാന്തന്‍ ആണെങ്കില്‍ എംജി കോമെറ്റ് ഇവിയുടെ ഈ പ്രത്യേക പതിപ്പ് സാധാരണ വേരിയന്റുകളേക്കാള്‍ വെറും 65,000 രൂപ അധികം നല്‍കി സ്വന്തമാക്കാം. അതായത് കോമറ്റ് ഇവിയുടെ ഗെയിമര്‍ എഡിഷന്റെ വില 8.63 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ആരംഭിക്കുന്നത്.

mg comet ev special gamer edition

ഉപഭോക്താക്കള്‍ക്ക് എംജിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ രാജ്യത്തെ അടുത്തുള്ള ഏതെങ്കിലും ഷോറൂം സന്ദര്‍ശിച്ചോ കോമെറ്റ് ഇവി ഗെയിമര്‍ എഡിഷന്‍ ബുക്ക് ചെയ്യാം. എംജി കോമെറ്റ് ഇവി ഗെയിമര്‍ എഡിഷന്റെ ഡിസൈനിംഗില്‍ ഡാര്‍ക്ക് ആന്‍ഡ് ലൈറ്റ് തീമുകള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന കൊടുത്തിരിക്കുന്നത്. എംജി കോമറ്റ് ഗെയിമര്‍ എഡിഷനില്‍ വീലുകളിലും ഡോറുകളിലും വ്യതിരിക്തമായ ആക്സന്റുകള്‍ നല്‍കിയതിനൊപ്പം ബി-പില്ലറില്‍ സ്റ്റിക്കറുകളും നല്‍കിയിട്ടുണ്ട്.

പ്രത്യേക പതിപ്പിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാണ് കോമറ്റ് ഇവി ഗെയിമര്‍ എഡിഷന്റെ എക്‌സ്റ്റീരിയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റീരിയറിലേക്ക് കടന്നാല്‍ ക്യാബിന്‍ നിയോണ്‍ ലൈറ്റുകള്‍ ഉപയോഗിച്ച് നവീകരിച്ചതായി കാണാം. സീറ്റുകളിലും സ്റ്റിയറിംഗ് വീലിലുമടക്കം കാണപ്പെടുന്ന നിയോണ്‍ ഹൈലൈറ്റുകള്‍ ആക്ടീവായ ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നു.

mg comet ev special gamer edition

വിവിധ ഇന്റീരിയര്‍ ഘടകങ്ങളും പ്രത്യേക ടെക്‌സ്ചര്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഇന്റീരിയറിന്റെ പ്രീമിയവും ഫീല്‍ ഉയര്‍ത്തുന്നു. 10.25-ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും അടങ്ങുന്ന ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം ഇവിയില്‍ തുടര്‍ന്നും ലഭിക്കും. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായ ക്യാബിന്‍ സ്റ്റൈലിംഗ് നല്‍കുന്നു.ഫീച്ചര്‍ റിച്ചായ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് എംജി കോമെറ്റ് ഇവി.

അതിനാല്‍ തന്നെ മോഡലിന്റെ ഗെയിമര്‍ എഡിഷനും അവയില്‍ നിന്ന് പ്രയോജനം നേടുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നീ ഫീച്ചറുകളുമായിട്ടാണ് ഇവി വരുന്നത്.

മൂന്ന് മീറ്ററില്‍ താഴെ നീളവും 1,640 mm ഉയരവും 1,505 mm വീതിയുമുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് എംജി കോമറ്റ് ഇവി. ആകര്‍ഷകമായ ഡിസൈനിലുള്ള ഈ കാര്‍ 12 ഇഞ്ച് സ്റ്റീല്‍ വീലിലാണ് ഓടുന്നത്. 17.3 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയുടെ കരുത്ത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇവി 230 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റിയര്‍ ആക്സിലില്‍ ഘടിപ്പിച്ച സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 bhp പവറും 110 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കുഞ്ഞന്‍ ഇവിയുടെ പരമാവധി വേഗത. ഗെയിമിംഗും ഓട്ടോമോട്ടീവ് രംഗവും ഒരുമിച്ച് കൊണ്ടുവരാനാണ് എംജിയും മോര്‍ട്ടലും തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

തങ്ങളുടെ തനതായ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു കാര്‍ തേടുന്ന ഗെയിമര്‍മാരെയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. പ്രത്യേക ഡിസൈനും ഗെയിമിംഗ്-പ്രചോദിത ഫീച്ചറുകളും ഉപയോഗിച്ച് പെര്‍ഫോമന്‍സും ഗെയിമിംഗ് ഘടകങ്ങളും ഒത്തുചേരുന്ന കാര്‍ തിരയുന്നവര്‍ക്ക് പറ്റിയ ഓപ്ഷനായി മാറാന്‍ എംജി കോമറ്റ് ഗെയിമര്‍ എഡിഷന്‍ ശ്രമിക്കുന്നു.

7.98 ലക്ഷം രൂപ മുതലാണ് എംജി കോമറ്റ് ഇവിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബേസ് വേരിയന്റായ പേസിന് 7.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പ്ലേ, പ്ലസ് വേരിയന്റുകള്‍ക്ക് യഥാക്രമം 9.28 ലക്ഷം, 9.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ eC3 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Thursday, August 3, 2023, 17:30 [IST]
English summary
Mg comet gamer edition launched price design features specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X