'സൂപ്പർ' ഇനിയില്ല;ലൈനപ്പിൽ അടിമുടി അഴിച്ചുപണിയുമായി എംജി

എംജി മോട്ടോർ ഇന്ത്യ തങ്ങളുടേതായ ഒരു ഇരിപ്പിടം സൃഷ്ടിച്ചവരാണ്. ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും പ്രിമിയം മോഡലായ ഗ്ലോസ്റ്ററിൻ്റെ ലൈനപ്പ് ഒന്ന് പുതുക്കയിരിക്കുകയാണ്. ഗ്ലോസ്റ്ററിൻ്റെ എൻട്രി മോഡലായ സൂപ്പർ കമ്പനി നിർത്തലാക്കിയിരിക്കുകയാണ്. നിലവിൽ ഇപ്പോൾ ഷാർപ്പ്, സാവി എന്നീ രണ്ട് വേരിയൻ്റുകളിൽ ആയിരിക്കും എംജി ഗ്ലോസ്റ്റർ ലഭ്യമാകു.

നൂതന കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 12.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോൺസിൽ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, ഹീറ്റിംഗ്, വെന്റിലേഷൻ എന്നിവയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് എംജി ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത്. മെസേജ്, മെമ്മറി ഫംഗ്‌ഷൻ, 360 ഡിഗ്രി ക്യാമറ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, 6 എയർബാഗുകൾ മുതലായവയും ലഭിക്കുന്നുണ്ട്.

സൂപ്പർ ഇനിയില്ല;ലൈനപ്പിൽ അടിമുടി അഴിച്ചുപണിയുമായി എംജി

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്‌പോട്ട് മോണിട്ടറിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായാണ് (ADAS) ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത് എന്നതും ശ്രദ്ധേയമായിരിക്കും. ഇത് ജാപ്പനീസ് എതിരാളിക്ക് മുകളിലെത്താൻ എംജി ഗ്ലോസ്റ്ററിനെ സഹായിക്കും.

2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനുകളിൽ ഗ്ലോസ്റ്റർ ലഭ്യമാണ്. ആദ്യത്തേത് 163 bhp കരുത്തിൽ പരമാവധി 375 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇരട്ട ടർബോ ഡീസൽ എഞ്ചിനാവട്ടെ 218 bhp പവറിൽ 480 Nm torque വരെ നിർമിക്കാനും കഴിവുള്ളതാണ്. ട്വിൻ ടർബോ ഡീസൽ എഞ്ചിൻ തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തോടൊപ്പമാണ് വരുന്നത് എന്നതും മേൽകൈ നൽകും.

സൂപ്പർ ഇനിയില്ല;ലൈനപ്പിൽ അടിമുടി അഴിച്ചുപണിയുമായി എംജി

ഫീച്ചര്‍ സമ്പന്നതയിൽ ഏറെ മുന്നിലുള്ള ഗ്ലോസ്റ്റർ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനിലും തെരഞ്ഞെടുക്കാം. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയാവും വിൽപ്പനയ്ക്ക് എത്തുക. അതായത് എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലും മാനുവൽ ഗിയർബോക്‌സ് സജ്ജീകരണം ഉണ്ടാവില്ലെന്ന് സാരം. ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ എംജി ഗ്ലോസ്റ്റർ 3-വരി എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യൂറാസ് ജി4 എന്നിവയോട് നേരിട്ട് മത്സരിക്കും.

അടുത്ത രണ്ട് മുതൽ നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ഷെയർഹോൾഡിംഗ് വർധിപ്പിക്കുന്നതിനൊപ്പം മോഡലുകളെ വളരെയധികം പ്രാദേശികവൽക്കരിക്കുകയും ഏറ്റവും പുതിയ ടെക്നോളജികൾ കൊണ്ടുവരികയുമാണ് എംജി പദ്ധതിയിട്ടിരിക്കുന്നത. 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് 2028 -ഓടെ പ്രാദേശികമായി 20,000 ജീവനക്കാരുടെ വർക്ക്ഫോഴ്സ് ഉണ്ടായിരിക്കും എന്നും എംജി സ്ഥിരീകരിച്ചിട്ടുണ്ട്.

സംയോജിത പ്രൊഡക്ഷൻ നിലവിലെ 1.20 ലക്ഷം യൂണിറ്റിൽ നിന്ന് 3.0 ലക്ഷം യൂണിറ്റായി വർധിപ്പിക്കാൻ ഗുജറാത്തിൽ രണ്ടാമത്തെ നിർമ്മാണ പ്ലാന്റ് കമ്പനി സ്ഥാപിക്കും. നാലോ അഞ്ചോ പുതിയ പാസഞ്ചർ കാർ മോഡലുകൾ പുറത്തിറക്കാനും 2028 ഓടെ ഇവി പോർട്ട്‌ഫോളിയോയിൽ നിന്ന് വിൽപ്പനയുടെ 65-75 ശതമാനം കൈവരിക്കാനും എംജി മോട്ടോർ പദ്ധതിയിടുന്നു. വരാനിരിക്കുന്ന മോഡലുകളിൽ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും.

ഇവികളുടെ വ്യാപകമായ അഡോപ്ഷൻ സപ്പോർട്ട് ചെയ്യുന്നതിനായി ഇവി പാർട്സുകളുടെ പ്രാദേശിക നിർമ്മാണം എംജി ശക്തിപ്പെടുത്തുകയും, കൂടാതെ ഗുജറാത്തിൽ ബാറ്ററി അസംബ്ലി യൂണിറ്റ് സ്ഥാപിക്കുകയും ചെയ്യും. ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളും സെൽ നിർമ്മാണവും ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിലും ഇതോടൊപ്പം തന്നെ കമ്പനി നിക്ഷേപം നടത്താനുള്ള പ്ലാനുകളും ബ്രാൻഡിനുണ്ട്.

Article Published On: Saturday, May 13, 2023, 17:24 [IST]
English summary
Mg dsicontinued the entry level super variant of gloster
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X