ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

എംജി മോട്ടോര്‍ ഇന്ത്യ പുതിയ എംജി ഹെക്ടര്‍ ഫേസ്ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിച്ചു. 2019-ല്‍ പുറത്തിറങ്ങിയ ശേഷം എംജി ഹെക്ടര്‍ എസ്‌യുവിക്ക് ലഭിക്കുന്ന ആദ്യ അപ്ഡേറ്റാണിത്. പുതിയ ഫ്രണ്ട്‌റിയര്‍ ഡിസൈന്‍, നവീകരിച്ച ക്യാബിന്‍, വിപുലീകൃത ഫീച്ചര്‍ ലിസ്റ്റ് എന്നിവയുമാണ് എംജി ഹെക്ടര്‍ സഹോദരങ്ങളുടെ മുഖംമിനുക്കിയത്.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

എംജി ഹെക്ടര്‍ ഫേസ്ലിഫ്റ്റിന്റെ വില ജനുവരി 11-ന് ഓട്ടോ എക്സ്പോ 2023-ല്‍ പ്രഖ്യാപിക്കും. ഇനി മുഖംമിനുക്കി എത്തുന്ന എംജി ഹെക്ടറിന് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് എക്കെയാണ് മാറ്റങ്ങള്‍ ഉള്ളതെന്ന് നമ്മള്‍ക്ക് നോക്കാം. ആദ്യം തന്നെ നമുക്ക് വണ്ടിയുടെ ബാഹ്യഭാഗത്ത് നിന്ന് തുടങ്ങാം. പുതിയ എംജി ഹെക്ടറിന് പുറത്ത് സൂക്ഷ്മമായ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ ലഭിക്കുന്നു. ബമ്പറിലേക്ക് നീളുന്ന കൂറ്റന്‍ ഡയമണ്ട് ആന്‍ഡ് ക്രോം-ഹെവി ഫ്രണ്ട് ഗ്രില്ലാണ് ഇതില്‍ ഏറ്റവും പ്രധാനം.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം ഔട്ട്ഗോയിംഗ് മോഡലിലേത് തന്നെ തുടരുമ്പോള്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകളുടെ ഡിസൈന്‍ പുതിയതാണ്. എംജി ഹെക്ടര്‍ ഇപ്പോള്‍ ഒരു പുതിയ ഡ്യൂണ്‍ ബ്രൗണ്‍ എക്സ്റ്റീരിയര്‍ ഷേഡില്‍ ലഭ്യമാണ്. എംജി ഹെക്ടറിന്റെ സൈഡ് ഭാഗത്ത് പ്രകടമായ മാറ്റങ്ങളൊന്നുമില്ല. പുതിയ ഹെക്ടറിന്റെ 18 ഇഞ്ച് അലോയ് വീലുകള്‍ അതേ ഡിസൈന്‍ തന്നെ ഉപയോഗിക്കുന്നു.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

പിന്‍ഭാഗത്തെ മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്തുള്ള പുതിയ ഇല്യുമിനേറ്റഡ് ലൈറ്റ് സ്ട്രിപ്പിലും നമ്പര്‍ പ്ലേറ്റിന് താഴെ 'ഹെക്ടര്‍' എന്ന് എഴുത്തിനാലും പരിമിതപ്പെടുത്തിയിരിക്കുന്നു. അധികപ്പറ്റായിരുന്ന 'ADAS', 'ഇന്റര്‍നെറ്റ് ഇന്‍സൈഡ്' എന്നീ ബാഡ്ജുകള്‍ ഒഴിവാക്കിക്കൊണ്ട് എംജി പുതിയ ഹെക്ടറിന്റെ റിയര്‍ പ്രൊഫൈല്‍ കൂടുതല്‍ വൃത്തിയാക്കി.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

പുതിയ എംജി ഹെക്ടറിന്റെ അകത്തേക്ക് കടന്നാല്‍ അവിടെയാണ് യഥാര്‍ത്ഥ മാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇതിന് ഒരു പുതിയ വൈറ്റ് ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ തീം ലഭിക്കുന്നു. എയര്‍കോണ്‍ വെന്റുകളാല്‍ പുനര്‍രൂപകല്‍പ്പന ചെയ്ത 14-ഇഞ്ച് പോര്‍ട്രെയ്റ്റ് ടച്ച്സ്‌ക്രീന്‍ പ്രധാന ആകര്‍ഷണമായി മാറുന്നു. കൂടാതെ, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്, കൂടാതെ ആംബിയന്റ് ലൈറ്റുകള്‍ ഇപ്പോള്‍ വേയിസിലൂടെ പ്രവര്‍ത്തിപ്പിക്കാനാകും.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

ഗിയര്‍ ലിവറിന് പുതിയ രൂപവും ഒപ്പം ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും സഹിതമെത്തുന്ന സെന്റര്‍ കണ്‍സോളും പുതിയതാണ്. സെഗ്മെന്റിലെ ആദ്യമായി ഡിജിറ്റല്‍ ബ്ലൂടൂത്ത് കീയും കീ ഷെയറിംഗ് ശേഷിയും ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നു. അടിയന്തര സാഹചര്യത്തിലോ താക്കോല്‍ നഷ്ടപ്പെടുമ്പോഴോ, വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓടിക്കാനും ഡിജിറ്റല്‍ കീ ഉപയോഗിക്കാം.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

റിമോട്ട് ലോക്ക് അല്ലെങ്കില്‍ അണ്‍ലോക്ക് ഫീച്ചര്‍ ഉപയോഗിച്ച് കാര്‍ എവിടെ നിന്നും അണ്‍ലോക്ക് ചെയ്യാം. കീ-ഷെയറിംഗ് ഫംഗ്ഷന്‍ ഉപയോഗിച്ച്, ഒരാള്‍ക്ക് അധിക കീ രണ്ട് ആളുകളുമായി പങ്കിടാനാകും. ഹെക്ടറിന് ഇപ്പോള്‍ 100 വോയ്സ് കമാന്‍ഡുകള്‍ ഉള്‍പ്പെടെ 75-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ ഉണ്ട്. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, കണക്റ്റിവിറ്റി, സര്‍വീസസ്, മികച്ചതും ആസ്വാദ്യകരവുമായ ഡ്രൈവുകള്‍ക്കായി ആപ്ലിക്കേഷനുകള്‍ എന്നിവ സംയോജിപ്പിക്കുന്ന വിപ്ലവകരമായ i-സ്മാര്‍ട് സാങ്കേതികവിദ്യയ്ക്കാണ് നന്ദി.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

i-സ്മാര്‍ട് സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ ഹെക്ടറിന്റെ വോയ്സ് കമാന്‍ഡുകളില്‍, സണ്‍റൂഫിനുള്ള ടച്ച് സ്‌ക്രീന്‍ നിയന്ത്രണം, ആംബിയന്റ് ലൈറ്റുകള്‍ക്കുള്ള വോയ്സ് കമാന്‍ഡുകള്‍, അഞ്ച് ഇന്ത്യന്‍ ഭാഷകളിലെ നാവിഗേഷന്‍ വോയ്സ് ഗൈഡന്‍സ്, 50+ ഹിംഗ്ലീഷ് കമാന്‍ഡുകള്‍ തുടങ്ങിയ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു. പാര്‍ക്കിംഗ് കണ്ടെത്തുന്നതിനും ബുക്കിംഗിനുമുള്ള പാര്‍ക്ക്+, സംഗീതത്തിനായുള്ള ജിയോ സാവന്‍ ആപ്പ് എന്നിവ പോലുള്ള മറ്റ് സഹായകരമായ ആപ്പുകളും ഉള്‍പ്പെടുന്നു.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

ഇന്‍ഫിനിറ്റിയുടെ പ്രീമിയം ഓഡിയോ സിസ്റ്റം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു. ഇത് 360-ഡിഗ്രി റിച്ച് സൗണ്ട് നിങ്ങള്‍ക്ക് നല്‍കും. എംജി ഹെക്ടറില്‍ പുതുതായി അവതരിപ്പിച്ച സ്മാര്‍ട്ട് ഓട്ടോ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ തടസ്സരഹിതവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നു.

സ്റ്റിയറിംഗ് ആംഗിളിനെ അടിസ്ഥാനമാക്കി, അതാത് ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് സ്വയമേവ ഓണ്‍/ഓഫ് ചെയ്യുന്നു. പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ അല്ലെങ്കില്‍ യു-ടേണ്‍ സമയത്ത് ഡ്രൈവര്‍ ഇന്‍ഡിക്കേറ്റര്‍ ഇടുന്നതില്‍ പരാജയപ്പെടുമ്പോള്‍ ഈ ഓട്ടോമാറ്റിക് സിഗ്‌നല്‍ ഉപയോഗപ്രദമാകും.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

എന്നിരുന്നാലും, പുതിയ എംജി ഹെക്ടറിന്റെ ഏറ്റവും വലിയ കാര്യമായി എടുത്തുകാണിക്കാന്‍ പറ്റുന്നത് ലെവല്‍ 2 ADAS സ്യൂട്ടാണ്. അതില്‍ ലെയിന്‍ കീപ്പ് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിംഗിനൊപ്പം ഫോര്‍വേഡ് കൊളീഷന്‍ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ്, ഹൈ-ബീം അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

6 എയര്‍ബാഗുകള്‍, 360-ഡിഗ്രി എച്ച്ഡി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC), എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് (EPB), ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എല്ലാ ഫോര്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകളും പോലുള്ള മറ്റ് പ്രധാന സുരക്ഷാ സവിശേഷതകളും പുതിയ ഹെക്ടറിലുണ്ട്.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

അടുത്തതായി 2023 എംജി ഹെക്ടറിന്റെ മെക്കാനിക്കല്‍ കാര്യങ്ങളെ കുറിച്ച് പറയാം. മെക്കാനിക്കലി പുതിയ എംജി ഹെക്ടറിനും ഹെക്ടര്‍ പ്ലസിനും ഒരു അപ്ഡേറ്റും ലഭിക്കുന്നില്ല, 1.5-ലിറ്റര്‍ പെട്രോള്‍, 1.5-ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ്, 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഇവയ്ക്ക് കരുത്തേകുന്നത്.

ADAS-ഉം കിടിലന്‍ ഫീച്ചറുകളുമായി MG Hector Facelift അവതരിച്ചു; വില ഓട്ടോ എക്സ്പോയില്‍ അറിയാം

ആദ്യത്തെ രണ്ടെണ്ണം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ക്കൊപ്പം ലഭിക്കുമെങ്കിലും, അവസാനത്തെ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് ഇണചേരുന്നത്. 5,6, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഹെക്ടര്‍ വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ എംജി ഹെക്ടറും എംജി ഹെക്ടര്‍ പ്ലസുംമഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍ എന്നീ മോഡലുകളെയാണ് എതിരിടേണ്ടത്.

More from DriveSpark

Article Published On: Monday, January 9, 2023, 16:00 [IST]
English summary
Mg hector facelift unveiled with adas and long feature list price announcement at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X