ഹെക്ടറും ഗ്ലോസ്റ്ററും ഇനി ആരും വാങ്ങണ്ടേ എംജീ? ഒറ്റയടിക്ക് കൂട്ടിയത് വമ്പന്‍ തുക

2023 ഓഗസ്‌റ്റ്‌ എട്ടിന് എംജി മോട്ടോര്‍ യുകെക്ക് 100 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഇക്കാലയളവിനിടെയില്‍ പല പല പ്രതിസന്ധികളെയും തരണം ചെയ്താണ് കമ്പനി ഈ നിലയിലെത്തിയത്. 2005-ല്‍ എംജി റേവേഴ്‌സ് ഗ്രൂപ്പിന്റെ പതനത്തോടെ കമ്പനിയെ ചൈനീസ് വാഹന നിര്‍മാതാക്കളായ നാന്‍ജിംഗ് ഓട്ടോമൊബൈല്‍ ഏറ്റെടുക്കുകയായിരുന്നു. ശേഷം 2007-ല്‍ SIAC മോട്ടോര്‍ പുതിയ ഉടമകളായെത്തി.

2017-ലാണ് എംജി മോട്ടോര്‍ ഇന്ത്യ എന്ന പേരില്‍ അവര്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാകാന്‍ എംജിക്ക് കഴിഞ്ഞു. ഇന്ന് രാജ്യവ്യാപകമായി 330 കസ്റ്റമര്‍ ടച്ച്‌പോയിന്റുകളും 157 നഗരങ്ങളില്‍ സാന്നിധ്യവുമറിയിക്കാന്‍ കമ്പനിക്കായി 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ 100 ദിവസം നീണ്ടുനില്‍ക്കുന്ന കസ്റ്റമര്‍ ക്യാമ്പയിനിന് കമ്പനി തുടക്കമിട്ടിരുന്നു.

2023 mg hector

ഇതിനെല്ലാം ഇടയിലും ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി രണ്ട് ജനപ്രിയ എസ്‌യുവികള്‍ക്ക് എംജി വില കൂട്ടിയിരിക്കുകയാണിപ്പോള്‍. എംജിയുടെ കന്നി ഉല്‍പ്പന്നമായ ഹെക്ടറിന്റെയും നിലവിലെ മുന്‍നിര മോഡലായ ഗ്ലോസ്റ്ററിന്റെയും വിലയാണ് ഉയര്‍ത്തിയിരിക്കുന്നത്. 78,000 രൂപ വരെയാണ് വില വര്‍ധനവ്. സ്റ്റാന്‍ഡേര്‍ഡ്, ഹെക്ടര്‍ പ്ലസ് എന്നിങ്ങനെ ഹെക്ടറിന്റെ രണ്ട് പതിപ്പുകളുടെയും വിലയില്‍ വ്യത്യസം വന്നിട്ടുണ്ട്. ഈ വര്‍ഷം മെയിലും കമ്പനി ഈ രണ്ട് എസ്‌യുവികളുടെയും വില വര്‍ധിപ്പിച്ചിരുന്നു.

എംജിയുടെ ഓഗസ്റ്റ് മാസത്തെ വില വര്‍ധനവ് നമുക്ക് ആദ്യം നോക്കാം. 2019-ലാണ് എംജി ഹെക്ടര്‍ എസ്‌യുവി പുറത്തിറക്കിയത്. മാര്‍ക്കറ്റിലെ ആദ്യത്തെ കണക്ട്ഡ് എസ്‌യുവി ആയിരുന്നു ഇത്. പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച ഹെക്ടറിന്റെ സ്‌റ്റൈല്‍, ഷൈന്‍, സ്മാര്‍ട്ട് ട്രിം ലെവലുകളെ വില വര്‍ധനവ് ബാധിച്ചിട്ടില്ല. അതായത് ബേസ് ട്രിമ്മുകളെ എംജി കൈവെച്ചിട്ടില്ല. അതിനാല്‍ തന്നെ ആകര്‍ഷകമായ പ്രാരംഭ വിലയില്‍ എംജി ഹെക്ടര്‍ തുടരുന്നുവെന്ന് പറയാനാണ് കമ്പനിയുടെ ശ്രമം.

2023 mg hector

സ്മാര്‍ട്ട് പ്രോ, ഷാര്‍പ്പ് പ്രോ, സാവി പ്രോ എന്നീ പെട്രോള്‍ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വിലയില്‍ ഇനി 30,000 രൂപയുടെ വര്‍ധനവ് കാണാം. ഹെക്ടര്‍ പെട്രോളിന്റെ പ്രാരംഭ വില 15 ലക്ഷം രൂപ വരുമ്പോള്‍ ടോപ് എന്‍ഡ് വേരിയന്റായ സാവി പ്രോ CVT-ക്ക് 22.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഹെക്ടര്‍ ഡീസലിലേക്ക് വന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയുള്ള ഷൈന്‍, സ്മാര്‍ട്ട് യഥാക്രമം 26,000, 27,000 രൂപ വര്‍ധിക്കും. ഹെക്ടര്‍ ഡീസലിന്റെ സ്മാര്‍ട്ട് പ്രോ എംടിക്ക് ഇനി അധികമായി മുടക്കേണ്ടത് 58000 രൂപയാണ്. അതേസമയം ഷാര്‍പ്പ് പ്രോ എംടി വേരിയന്റിന് 60,000 രൂപയും കൂടും.

മുമ്പ് എംജി 18.59 ലക്ഷം മുതല്‍ 22.12 ലക്ഷം വരെ വില വന്നിരുന്ന ഹെക്ടര്‍ ഡീസലിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില 18.85 ലക്ഷം മുതല്‍ 22.72 ലക്ഷം വരെ ആയിരിക്കും. ഹെക്ടര്‍ പ്ലസിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ബേസ് 7 സീറ്റര്‍ സ്മാര്‍ട്ട് MT പെട്രോള്‍ വേരിയന്റിന് മാത്രമാണ് വില കൂടാത്തത്.

ഹെക്ടര്‍ പ്ലസ് പെട്രോളിന്റെ ഷാര്‍പ്പ് പ്രോ, ഷാര്‍പ്പ് പ്രോ, സാവി പ്രോ എന്നിവയുടെ 6 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകള്‍ക്ക് 30,000 രൂപയാണ് കൂടുക. ഇതോടെ ഹെക്ടര്‍ പ്ലസ് ടോപ്പ്-സ്‌പെക്ക് പെട്രോള്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 22.94 ലക്ഷം രൂപയില്‍ നിന്ന് 23.24 ലക്ഷം രൂപയായി മാറി.

mg gloster blackstorm

7 സീറ്റര്‍ സ്മാര്‍ട്ട് MT ഡീസല്‍ ബേസ് വേരിയന്റിന് 28,000 രൂപയാണ് വര്‍ധന. 6 സീറ്റര്‍ സ്മാര്‍ട് പ്രോ MT വേരിയന്റിന് 59,000 രൂപയാണ് കൂടുക. 6 സീറ്റര്‍ ഷാര്‍പ്പ് പ്രോ MT, 7 സീറ്റര്‍ ഷാര്‍പ്പ് പ്രോ MT വേരിയന്റുകള്‍ക്ക് 61,000 രൂപയാണ് (എക്സ്‌ഷോറൂം) വര്‍ധിക്കുന്നത്. 20.80 ലക്ഷം രൂപ മുതല്‍ 23.58 ലക്ഷം ലക്ഷം രൂപ വരെ ആയിരിക്കും എംജി ഹെക്ടര്‍ പ്ലസിന്റെ എക്‌സ്‌ഷോറൂം വിലകള്‍ പോകുന്നത്.

ഹെക്ടറിന് ശേഷം എംജി ഇന്ത്യയിലെത്തിച്ച കാറാണ് D-സെഗ്‌മെന്റ് എസ്‌യുവിയായ ഗ്ലോസ്റ്റര്‍. സെഗ്‌മെന്റില്‍ ആദ്യമായി ലെവല്‍ 1 ADAS സജ്ജീകരിച്ച ആദ്യ മോഡല്‍ കൂടിയായിരുന്നു എംജി ഗ്ലോസ്റ്റര്‍. എംജിയുടെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗ്ലോസ്റ്ററിന് ഇക്കുറി 78,000 രൂപ വരെയാണ് വില കൂടുന്നത്.

എംജി ഗ്ലോസ്റ്റര്‍ ബേസ് ഷാര്‍പ്പ് 2WD 7 സീറ്റര്‍ വേരിയന്റിന് 71,000 രൂപയാണ് കൂടിയത്. 38.8 ലക്ഷം രൂപയാണ് ഇതിന്റെ പുതിയ എക്‌സ്‌ഷോറൂം വില. ഗ്ലോസ്റ്ററിന്റെ സാവി 2WD വേരിയന്റിന് ഇനി 74,000 രൂപ അധികം മുടക്കണം. 40.34 ലക്ഷം രൂപയാണ് പുതിയ എക്സ്‌ഷോറൂം വില. ഗ്ലോസ്റ്റര്‍ സാവി 4WD വേരിയന്റി 78,000 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയതോടെ 43.16 ലക്ഷം രൂപയായി എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Friday, August 11, 2023, 12:38 [IST]
English summary
Mg hector gloster price hike up to rs 78000 here is new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X