തൊട്ടാൽ കൈപൊള്ളുന്ന വിലയിൽ എംജി ഹെക്ടർ; വീണ്ടും വില വർധിപ്പിച്ച് കമ്പനി
രാജ്യത്ത് അവതരിപ്പിച്ചത് മുതൽ വളരെ ജനപ്രിയമായ മോഡലാണ് എംജി ഹെക്ടർ. സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. ഇപ്പോൾ വീണ്ടും എംജി വാർത്തകളിൽ നിറയുകയാണ്, കാരണം മറ്റൊന്നുമല്ല ഹെക്ടറിൻ്റെ വില വീണ്ടും കൂട്ടിയിരിക്കുകയാണ്. എത്ര രൂപയാണ് കൂട്ടിയതെന്ന് അറിയാൻ മറക്കാതെ തുടർന്ന് വായിക്കുക.
പെട്രോൾ, ഡീസൽ വേരിയൻ്റുകളിലായി 27,000 രൂപ മുതൽ 40000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. മെക്കാനിക്കലായി 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ വ്യത്യസ്‌ത ഓപ്ഷനുകളിൽ വണ്ടി സ്വന്തമാക്കാം. പെട്രോളിൽ ആറ് സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുമ്പോൾ ഓയിൽ ബർണർ മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ.

1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് എംജി ഹെക്ടർ പ്ലസ് വാഗ്ദാനം ചെയ്യുന്നത്. സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് എസ്‌യുവി തെരഞ്ഞെടുക്കുകയുമാവാം. ഏഴ് നിറങ്ങളും ഡ്യുവൽ-ടോൺ ഓപ്ഷനും ഓഫർ ചെയ്യുന്നുണ്ടെന്നതും ആളുകളെ കൈയ്യിലെടുക്കാൻ സഹായിക്കുന്ന നീക്കമാണ്.
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ കണക്ട് വാഹനങ്ങളില്‍ ഒന്നാണ് ഹെക്ടര്‍, കമ്പനിയുടെ iSmart സാങ്കേതികവിദ്യയോടെയാണ് ഇത് വരുന്നത്. വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, എമര്‍ജന്‍സി അലര്‍ട്ട് എന്നിവയും അതിലേറെയും പോലെയുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ ഒരു ശ്രേണി ഈ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇത് എയര്‍ (OTA) അപ്ഡേറ്റുകളും ലഭിക്കുന്നു.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്. എസ്‌യുവിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പിന് i-സ്മാര്‍ട്ടിനൊപ്പം അപ്ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നുണ്ട്.
ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ പോലുള്ള വമ്പൻമാരുമായി മത്സരിക്കുന്ന ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിയിൽ മൊത്തം 1.35 ലക്ഷം രൂപയുടെ ഓഫറാണ് എംജി മോട്ടോർസ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 50,000 രൂപയുടെ കൺസ്യൂമർ ഓഫർ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെയാണ് 2023 നവംബർ മാസം ഉപയോഗപ്പെടുത്താനാവുന്നത്. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും കമ്പനി പറയുന്നു.

എംജി ZS ഇവിയുടെ പ്രത്യേക വാർഷിക വിലയ്ക്കൊപ്പം ഉപഭോക്തൃ ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സൈറ്റ് ട്രിമ്മിന് 50,000 രൂപ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് കമ്പനി നവംബർ മാസത്തേക്കായി പ്രത്യേകം അവതരിപ്പിക്കുന്നത്.
എംജി ZS ഇവിയുടെ മറ്റെല്ലാ വകഭേദങ്ങളിലും പ്രത്യേക ആനിവേഴ്‌സറി വിലയ്ക്കൊപ്പം എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിവയും ഉപയോഗപ്പെടുത്താനാവും. കമ്പനിയുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറായ കോമെറ്റിനും ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അണിനിരത്തിയിട്ടുണ്ടായിരുന്നു.
തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ആർടിഒ നികുതികൾ ഒഴിവാക്കിയതിനൊപ്പം എംജി കോമെറ്റ് ഇവിയിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ദീപാവലി ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞില്ല, ആർടിഒ നികുതിയുള്ള സംസ്ഥാനങ്ങളിൽ വെറും 1 രൂപ മുടക്കി കാറിന്റെ ഇൻഷുറൻസ് സ്വന്തമാക്കാനും അവസരമുണ്ട്. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ കുഞ്ഞൻ ഇലക്ട്രിക് കാറിൽ വാഗ്‌ദാനം ചെയ്യുന്നില്ല.
ആസ്റ്റർ സിവിടി, സ്മാർട്ട് സിവിടി ബ്ലാക്ക് സ്റ്റോം എന്നിവയ്ക്ക് 1 ഒരു ലക്ഷം രൂപയുടെ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയും ഉപയോഗപ്പെടുത്താം. സ്‌മാർട്ട്, ഷാർപ്പ്, സാവി ഓട്ടോമാറ്റിക് വേരിയന്റുകളിലാണ് 2.10 ലക്ഷം വരെ ആനുകൂല്യം കിട്ടുന്നത്.


Click it and Unblock the Notifications








