ഇന്ത്യയില്‍ നിന്ന് പണംവാരി ചൈനീസ് വാഹന ഭീമന്‍; വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പ്
2023 കലണ്ടര്‍ വര്‍ഷത്തിന്റെ പകുതി പിന്നിട്ട് കഴിഞ്ഞപ്പോള്‍ വാഹന നിര്‍മാതാക്കള്‍ അവരുടെ കണക്ക് പുസ്തകങ്ങള്‍ തുറന്ന് നോക്കുകയാണ്. വാഹന നിര്‍മാതാക്കളെല്ലാം തങ്ങളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുകയാണ്. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ (MG Motor) 2023-ന്റെ ആദ്യ പകുതിയില്‍ 29,000 വാഹനങ്ങള്‍ വിറ്റതായി പ്രഖ്യാപിച്ചു.
അതേസമയം 2022-ലെ ഇതേകാലയളവില്‍ എംജിക്ക് 24,000 യൂണിറ്റുകളായിരുന്നു വില്‍ക്കാന്‍ സാധിച്ചിരുന്നത്. 21 ശതമാനമാണ് കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയ ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റും അടുത്തിടെ പരിഷ്‌കരിച്ച ZS ഇവിയുമാണ് എംജിക്ക് കരുത്തായത്. ഈ വര്‍ഷം ഇതുവരെ എംജിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്ത മാസം മാര്‍ച്ചാണ്.

മാര്‍ച്ചില്‍ 6,051 യൂണിറ്റുകളുടെ റീട്ടെയില്‍ വില്‍പ്പനയാണ് ബ്രാന്‍ഡിന് രേഖപ്പെടുത്താനായത്. ഈ വര്‍ഷം എംജി യൂറോപ്പ്യന്‍ വിപണിയിലും വമ്പന്‍ കുതിപ്പാണ് കാഴ്ചവെച്ചത്. എംജി മോട്ടോര്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രം 1,15,000 വാഹനങ്ങള്‍ വിറ്റു. മുന്‍വര്‍ഷവുമായി അപേക്ഷിച്ച് നോക്കുമ്പോള്‍ 143 ശതമാനമാണ് വളര്‍ച്ച. ജനുവരി-ജൂണ്‍ കാലയളവില്‍ മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തിലധികം സംഭാവന നല്‍കിയത് എംജിയുടെ ന്യൂ എനര്‍ജി വെഹിക്കിള്‍സ് (NEV) ആണെന്നതാണ് ശ്രദ്ധേയം.
യൂറോപ്പില്‍ ബ്രാന്‍ഡിന് 830-ലധികം ഔട്ട്ലെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ശൃംഖലയുണ്ട്. 28 യൂറോപ്യന്‍ രാജ്യങ്ങളിലായി വന്‍കരയില്‍ ബ്രാന്‍ഡ് സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസങ്ങളായി പ്രതിമാസം 20000-ത്തിലധികം വാഹനങ്ങള്‍ ഡെലിവറി ചെയ്ത് എംജി യൂറോപ്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തമാക്കി ഉറപ്പിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എംജി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്‌സ് സിസ്റ്റം ഉപയോഗിച്ച് ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന ZS ഇവി പരിഷ്‌കരിച്ചിരുന്നു. 17 ലെവല്‍ 2 ADAS ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ട്രാഫിക് ജാം അസിസ്റ്റ്, ഫോര്‍വേഡ് കൊളിഷന്‍ വാണിംഗ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടങ്ങുന്നതാണ് ADAS സ്യൂട്ട്.
ഇലക്ട്രിക് കാറിന്റെ ടോപ് സ്‌പെക് വേരിയന്റായ എക്‌സ്‌ക്ലൂസീവ് പ്രോക്ക് 27.90 ലക്ഷം രൂപയാണ് ആമുഖ എക്‌സ്‌ഷോറൂം വില. ബേസ് വേരിയന്റായ എക്‌സൈറ്റിന് 23.38 ലക്ഷം രൂപയും മിഡ് സ്‌പെക്ക് വേരിയന്റായ എക്സ്‌ക്ലൂസീവ് 27.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലും സ്വന്തമാക്കാം. 50.3 kWh ബാറ്ററി പായ്ക്കാണ് ZS ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് കാര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
7.4 kW എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഇലക്ട്രിക് കാര്‍ ഫാസ്റ്റ് ചാര്‍ജിംഗും പിന്തണക്കും. 50 kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റില്‍ പൂജ്യം മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. അടുത്തിടെ ബജറ്റ് വിലയില്‍ പുതിയ കോമെറ്റ് ഇവി പുറത്തിറക്കി എംജി ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ ഓളം തീര്‍ത്തിരുന്നു.
തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലപ്പെടുത്തി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ എംജി ലക്ഷ്യമിടുന്നുണ്ട്. എംജിയുടെ മോഡല്‍ നിരയിലെ എന്‍ട്രി ലെവല്‍ മോഡലായി കോമെറ്റ് മാറി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാര്‍ എന്ന പദവി ടാറ്റ ടിയാഗോ ഇവിയില്‍ നിന്ന് കോമെറ്റ് തട്ടിയെടുത്തിരുന്നു. 7.98 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് കോമെറ്റിന്റെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

ലോഞ്ചിന് പിന്നാലെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന രണ്ടാമത്തെ എംജി കാറായി കോമെറ്റ് മാറിയിരുന്നു. 2023 ജൂണില്‍ മൊത്തം 1,184 യൂണിറ്റ് വില്‍പ്പനയാണ് കുഞ്ഞന്‍ ഇവി നേടിയത്. 2,170 യൂണിറ്റ് വില്‍പ്പനയുമായി എംജി ഹെക്ടറാണ് ഒന്നാമത്. ചൈനയിലെ തങ്ങളുടെ സഹോദര ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകളുടെ പേറ്റന്റും എംജി സ്വന്തമാക്കിയിരുന്നു. ബൗജന്‍ യെപ് മൈക്രോ ഇലക്ട്രിക് എസ്‌യുവിയാണ് ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അരങ്ങേറാന്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications








