ചൈനീസ് വാഹന ഭീമനായ എംജിക്ക് പുതിയ ഇന്ത്യന്‍ മുതലാളി വരുന്നു; പക്ഷേ അംബാനിയല്ല

ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായുള്ള SIAC മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എംജി മോട്ടോര്‍ ഇന്ത്യ. കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാന്‍ ഓഹരികള്‍ വില്‍ക്കുന്നതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനി എംജി മോട്ടോര്‍ ഇന്ത്യ സ്വന്തമാക്കിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ കഥയില്‍ ഇപ്പോള്‍ ചെറിയ ട്വിസ്റ്റുണ്ട്. മുകേഷ് അംബാനിയല്ല മറിച്ച് ശതകോടീശ്വരനും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനുമായ സജ്ജന്‍ ജിന്‍ഡാല്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പോകുന്നതായാണ് ഏറ്റവും പുതിയ വിവരം. MG മോട്ടോര്‍ ഇന്ത്യയില്‍ ഒരു വലിയൊരു ശതമാനം ഓഹരി ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

sajjan-jindal stake in mg motor india

റിപ്പോര്‍ട്ടുകള്‍ പ്രകാരം സജ്ജന്‍ ജിന്‍ഡാല്‍ തന്റെ ഉടമസ്ഥതയിയിലുള്ള ഒരു പ്രൈവറ്റ് കമ്പനിയിലൂടെ എംജി മോട്ടോര്‍ ഇന്ത്യയിലെ ഏകദേശം 45 മുതല്‍ 48 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്നാണ് സൂചന. കൂടാതെ, എംജി മോട്ടോര്‍ ഇന്ത്യയുടെ ഇന്ത്യന്‍ ജീവനക്കാരും ഡീലര്‍മാരും കമ്പനിയില്‍ 5-8 ശതമാനം ഓഹരികള്‍ കൈവശം വെയ്ക്കും. ഇതോടെ എംജി മോട്ടോര്‍ ഇന്ത്യയുടെ ഏകദേശം 51 ശതമാനം ഓഹരികളും ഇന്ത്യക്കാരുടെ കൈവശമായി മാറും.

ബാക്കി 49 ശതമാനം നിലവിലെ ഉടമയായ SAIC മോട്ടോര്‍ നിലനിര്‍ത്തും. ഇങ്ങനെ നടന്നാല്‍ ചൈനീസ് കമ്പനിയെന്ന പേരില്‍ നിന്ന് എംജി മോട്ടോര്‍ ഇന്ത്യ ഒരു ഇന്ത്യന്‍ സ്ഥാപനമായി മാറും. കമ്പനിയുടെ തലപ്പത്ത് മുഴുവന്‍ ഇന്ത്യക്കാരായിരിക്കും ഉണ്ടാകുക. എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഏറെ നാളായി ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഫണ്ട് സമാഹരിക്കാന്‍ രാജ്യത്തെ തന്നെ ശതകോടീശ്വരന്‍മാരുമായും വന്‍കിട കോര്‍പറേറ്റുകളുമായിട്ടായിരുന്നു ചര്‍ച്ചകള്‍.

mg motor halol plant

ഇതിന്റെ ഭാഗമായി സജ്ജന്‍ ജിന്‍ഡാലും അദ്ദേഹത്തിന്റെ മകനും അടുത്തിടെ ചൈനയിലെ SAIC മോട്ടോര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കരാര്‍ ഒപ്പിടുന്നതുമായി ബന്ധപെട്ട നടപടികള്‍ ആരംഭിച്ചതായും മൂന്ന് നാല് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്. 1920' കളില്‍ സെസില്‍ കിംബര്‍ ബ്രിട്ടനില്‍ തുടക്കമിട്ട ഈ ഒട്ടോമൊബൈല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ നിരവധി തവണ മാറിയിട്ടുണ്ട്.

2005-ലാണ് എംജി റോവര്‍ SIAC മോട്ടോര്‍ കോര്‍പറേഷന്‍ ഏറ്റെടുത്തത്. ചൈനയിലെ ഏറ്റവും വലിയ ഓട്ടോ ഗ്രൂപ്പാണിത്. നിലവില്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ മൂല്യം 1.2-1.5 ബില്യണ്‍ ഡോളറാണ് (9,800-12,300 കോടി രൂപ). 2019-ലാണ് കമ്പനി ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഉല്‍പ്പന്നം അവതരിപ്പിച്ചത്. ഹെക്ടര്‍ മിഡ്സൈസ് എസ്‌യുവിയുമായാണ് എംജി ഇന്ത്യന്‍ തീരത്തെത്തിയത്.

mg zs ev

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, ZS ഇവി, കോമറ്റ് ഇവി എന്നീ മോഡലുകളാണ് നിലവില്‍ എംജി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേളയില്‍ SIAC ഏകദേശം 5000 കോടി രൂപയാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയും ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും എംജിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണം പറയാന്‍.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ബ്രാന്‍ഡിന് വലിയ അടിയായി മാറി. ഇക്കാരണം കൊണ്ട് തന്നെ ചില ചൈനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ എന്‍ട്രി മാറ്റിവെച്ചു. SIAC-യില്‍ നിന്നുള്ളമറ്റ് വായ്പകളെ ആശ്രയിച്ചായിരുന്നു പിന്നീട് പ്രവര്‍ത്തനം. ഇന്ത്യയില്‍ നിലനില്‍ക്കാനുള്ള മാര്‍ഗമായിട്ടാണ് പുതിയ നീക്കങ്ങള്‍ വ്യഖ്യാനിക്കപ്പെടുന്നത്.

തുടക്കത്തില്‍ എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എംജി ഇപ്പോള്‍ താങ്ങാവുന്ന വിലയില്‍ അള്‍ട്ര കോംപാക്ട് ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിച്ച് തരംഗം സൃഷ്ടിച്ചിരുന്നു. 7.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തുന്ന എംജി കോമെറ്റാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാര്‍. കോമെറ്റിന്റെ വരവോടെ ഗ്രൂപ്പ് ചൈനീസ് വിപണിയില്‍ എത്തിക്കുന്ന ചില കാറുകള്‍ വൈകാതെ ഇന്ത്യയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികള്‍.

More from DriveSpark

Article Published On: Thursday, June 15, 2023, 11:24 [IST]
English summary
Mg motor india to become indian entity jsw chairman sajjan jindal may acquire majority stake
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X