ഷോറൂമിലേക്ക് ആളെക്കൂട്ടി കോമെറ്റ് ഇവി; വില്‍പ്പനയില്‍ കുതിച്ച് എംജി

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മോറിസ് ഗാരേജ് ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ അടുത്തകാലത്തായി ശക്തമാക്കിയിരുന്നു. രാജ്യത്തെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ വിറ്റഴിച്ച് വമ്പന്‍ നിക്ഷേപം സമാഹരിക്കാനാണ് പ്ലാനുകള്‍. ഇതേ സമയത്ത് തന്നെ പുത്തന്‍ ലോഞ്ചുകളുമായി അവര്‍ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടായിരുന്നു.

ഇപ്പോള്‍ 2023 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മികച്ച വളര്‍ച്ചയാണ് എംജി രേഖപ്പെടുത്തിയത്. പുതിയ മോഡലുകള്‍ അവതരിപ്പിച്ചതാണ് എംജി മോട്ടോറിന് കുതിപ്പേകിയത്. ഹെക്ടര്‍ എസ്‌യുവിയുടെ പുതുതലമുറ പതിപ്പും ഇവി വിപണിയില്‍ തരംഗം സൃഷ്ടിച്ച കോമെറ്റ് ഇവിയുമാണ് എംജിക്ക് തുണയായത്. കഴിഞ്ഞ മാസം വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് എംജി രേഖപ്പെടുത്തിയത്.

mg comet

കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ 5000-ത്തിലധികം കാറുകളാണ് എംജി വിറ്റഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ എംജിയുടെ സെയില്‍സ് റിപ്പോര്‍ട്ട് അനുസരിച്ച കമ്പനി മെയ് മാസം 5,006 യൂണിറ്റുകള്‍ ആണ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി ഡെലിവറി ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 4.008 യൂണിറ്റുകള്‍ മാത്രമായിരുന്നു എംജിക്ക് വില്‍ക്കാനായത്.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ എംജി മോട്ടോര്‍ ഇന്ത്യയിലുടനീളം 4,008 യൂണിറ്റുകള്‍ വിതരണം ചെയ്തിരുന്നു. എംജിയുടെ വില്‍പ്പന കണക്കുകള്‍ സമീപകാലത്തായി ഉയര്‍ന്നതിന് ഒരു പ്രധാന കാരണം അവരുടെ പുതിയ കാര്‍ ലോഞ്ചുകള്‍ ആണ്. ഈ വര്‍ഷം ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എസ്‌യുവികളുടെ പുതുതലമുറ പതിപ്പുകള്‍ വിപണിയില്‍ എത്തിച്ചിരുന്നത്.

mg hector

2019-ല്‍ ഹെക്ടര്‍ എന്ന മോഡലിന്റെ കൈപിടിച്ചാണ് എംജി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. എംജിയുടെ ഇന്ത്യയിലെ ആദ്യത്തെ മോഡലായ ഹെക്ടര്‍ തന്നെയാണ് രാജ്യത്തെ അവരുടെ ബെസ്റ്റ് സെല്ലറും. ZS ഇവി, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍ എന്നീ മോഡലുകള്‍ ഹെക്ടറിന്റെ പിന്നാലെ കടല്‍ കടന്നെത്തി. നിലവില്‍ അഞ്ച് മോഡലുകളാണ് എംജി ഇന്ത്യയില്‍ വില്‍ക്കുന്നത്. അതില്‍ രണ്ടെണ്ണം ഇലക്ട്രിക് കാറുകളാണ്.

ZS ഇവിയാണ് എംജിയില്‍ നിന്നുള്ള ആദ്യ ഫുള്‍ ഇലക്ട്രിക് ഓഫറിംഗ്. 2020-ല്‍ പുറത്തിറക്കിയ ഇലക്ട്രിക് കാര്‍ ആഭ്യന്തര വിപണിയില്‍ 10,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പിന്നിട്ടത്. കഴിഞ്ഞ മാസം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എംജി അവരുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ കോമെറ്റും വിപണിയില്‍ എത്തിച്ചു.

mg zs ev

ടാറ്റ ടിയാഗോ ഇവിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാര്‍ എന്ന പദവി തട്ടിയെടുത്ത കോമെറ്റ് തലക്കെട്ടുകളില്‍ താരമായി മാറിയിരുന്നു. 7.98 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) ആമുഖ വിലയിലാണ് കോമെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒതുങ്ങിയ രൂപവും ഈസി ഡ്രൈവും പലരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിലാണ കോമെറ്റ് ഇവി വാഗ്ദാനം ചെയ്യുന്നത്.

1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നത്. രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള കോമെറ്റിന് റോഡ് പ്രസന്‍സും കുറവാണെന്ന് ചിലര്‍ കുറ്റം പറയുമെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ വേറെ ലെവലാണ് കുഞ്ഞന്‍ ഇവി. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞന്‍ കാറില്‍ പ്രവര്‍ത്തിക്കുന്നത്. 42 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റിന് തുടിപ്പേകുന്നത്.

നഗരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 230 കി.മീ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇവി ദൈനംദിന യാത്രകള്‍ക്ക് യോജിച്ച ഒന്നാണ്. ചാര്‍ജിംഗിന്റെ കാര്യത്തിലും കാര്യമായ തലവേദനകള്‍ ഇല്ല. 3.3kW ചാര്‍ജര്‍ 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. ZS ഇവി മികച്ച വില്‍പ്പന നേടുന്നതും കോമെറ്റിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമീപഭാവിയില്‍ വിപണി വിഹിതം ഗണ്യമായി ഉയര്‍ത്താമെന്നാണ് എംജിയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Thursday, June 1, 2023, 13:30 [IST]
English summary
Mg motor sales may 2023 comet ev and new gen hector attracted customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X