കൊടുങ്കാറ്റാവാൻ എംജി; എലിവേറ്റിനെ കാറ്റിൽപറത്താൻ ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ നാളെ ഇങ്ങെത്തും

ഇന്ത്യൻ വാഹന വിപണിയിലെ വളരെ പ്രധാനപ്പെട്ട ഉത്സവ സീസൺ ഇങ്ങു അടുത്തു വരികയാണ്. പല പ്രമുഖ വാഹന നിർമ്മാതാക്കളും പല പുത്തൻ മോഡലുകളും തങ്ങളുടെ നിലവിലെ മോഡലുകളുടെ അപ്പ്ഡേറ്റഡ് പതിപ്പുകളുമായി ഈ സീസണിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഹോണ്ട, ടാറ്റ, കിയ, ഹ്യുണ്ടായി, സിട്രൺ തുടങ്ങി പല ബ്രാൻഡുകളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.

സെപ്തംബർ 6 -ന് വിപണിയിലെത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എം‌ജി മോട്ടോർ ഇന്ത്യയും 2023 ഉത്സവ സീസണിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ്. ടോപ്പ് സ്പെക്ക് സാവി വേരിയന്റ് അടിസ്ഥാനമാക്കിയുള്ള ഈ പ്രത്യേക പതിപ്പിന് അകത്തും പുറത്തും ഒരു സ്‌പോർട്ടി ബ്ലാക്ക് മേക്ക് ഓവർ ലഭിക്കും. സ്‌ട്രൈക്കിംഗ് സ്റ്റാറി ബ്ലാക്ക് കളർ സ്കീമിലാവും ഇതിൽ വരുന്ന അപ്പ്ഡേറ്റുകൾ.

കൊടുങ്കാറ്റാവാൻ എംജി; എലിവേറ്റിനെ കാറ്റിൽപറത്താൻ ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ നാളെ ഇങ്ങെത്തും

എക്സ്റ്റീരിയറിൽ നിന്ന് തുടങ്ങിയാൽ, പുതിയ എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ ക്രോം ആക്‌സന്റിന് പകരം ഒരു ഗ്ലോസി ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലുമായി വരും, ഇത് ഒരു സ്‌പോർടി അപ്പീൽ നൽകുന്നു. ബ്ലാക്ക് അലോയി വീലുകൾ, അതോടൊപ്പം റെഡ് ബ്രേക്ക് ക്യാലിപ്പറുകളും വാഹനത്തിന്റെ അത്ലറ്റിക് ലുക്ക് മെച്ചപ്പെടുത്തുന്നു.

ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് ഹൗസിംഗ്, റൂഫ് റെയിലുകൾ, വിൻഡോ ട്രിം, ടെയിൽ ലാമ്പ് ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ബ്ലാക്ക് എലമെന്റുകൾ കാണാം എന്ന് പ്രതീക്ഷിക്കുന്നു. റെഡ് ആക്‌സന്റുകൾ ഫ്രണ്ട്, റിയർ ബമ്പറുകളിലും വിംഗ് മിററുകളിലും കണ്ടെത്തിയേക്കാം, ഇത് വീണ്ടും സ്പോർടി അപ്പീൽ വർധിപ്പിച്ചേക്കാം. സ്പെഷ്യൽ എഡിൻ മോഡലിന്റെ ഫ്രണ്ട് ഫെൻഡറുകളിൽ 'ബ്ലാക്ക്സ്റ്റോം' എന്ന ബാഡ്ജിംഗും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, റെഡ് സീറ്റ് അപ്‌ഹോൾസ്റ്ററിയും ഡാഷ്‌ബോർഡിലെയും ഡോർ പാനലുകളിലെയും റെഡ് ആക്‌സന്റുകളാലും ഓൾ-ബ്ലാക്ക് ഇന്റീരിയർ തീമുമായി നോർമൽ മോഡലിൽ നിന്ന് ഇത് വേറിട്ട് നിൽക്കുന്നു. ഈ പ്രത്യേക പതിപ്പ് ടോപ്പ് സ്പെക്ക് സാവി വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ മികവുറ്റ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ലഭിക്കുന്നു.

ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നൂതന ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളുടെ ഒരു നിര (ADAS) എന്നിവ ഉൾക്കൊള്ളുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), EBD, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന സെഫ്റ്റി സവിധാനങ്ങളും മികവുറ്റതാണ്.

വരാനിരിക്കുന്ന എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം പതിപ്പിന് കരുത്ത് പകരുന്നത് നിലവിലെ അതേ വിശ്വസനീയമായ എഞ്ചിൻ ഓപ്ഷനുകളാണ്. 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 110 bhp മാക്സ് പവറും 144 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

മറുവശത്ത് 1.3 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ, 140 bhp പരമാവധി കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് CVT ഓട്ടോമാറ്റിക്, 1.3 ലിറ്റർ പെട്രോൾ മോട്ടോറിന് ഒഴികെ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.

എം‌ജി ആസ്റ്റർ സാവി വേരിയന്റുകൾ നിലവിൽ 17 ലക്ഷം രൂപ മുതൽ 18.69 ലക്ഷം രൂപ വരെ വില ബ്രാക്കറ്റിൽ ലഭ്യമാണെങ്കിലും, വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷൻ അതിന്റെ മെച്ചപ്പെടുത്തലുകളും കൂടുതൽ മികവും കണക്കിലെടുത്ത് അല്പം ഉയർന്ന വിലയിൽ എംജി നൽകാനാണ് സാധ്യത.

അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഹോണ്ട ലോഞ്ച് ചെയ്ത മിഡ് സൈസ് എസ്‌യുവി പോലെയുള്ളവയിൽ നിന്നുള്ള കോംപറ്റീഷനെ നേരിടാനായിട്ടാണ് എംജി മോട്ടോർ തങ്ങളുടെ ആസ്റ്റർ എസ്‌യുവിയ്ക്ക് ഈ പുതിയ സ്പെഷ്യൽ ട്രീറ്റ്മെന്റ് നൽകാൻ ഒരുങ്ങുന്നത്. എന്നിരുന്നാലും നാളെ ലോഞ്ച് കഴിയുമ്പോൾ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ കോംപറ്റീഷൻ ഒരു പടി കൂടി ഉയരും എന്നത് വ്യക്തം.

Article Published On: Tuesday, September 5, 2023, 16:40 [IST]
English summary
Mg motor to launch astor black storm speacial edition in india tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X