എംജി മോട്ടോർസിൻ്റെ വക ഏഴ് മോഡലുകൾ; കാണാൻ പോകുന്ന പൂരം ഒന്ന് അറിഞ്ഞുവച്ചാലോ
എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏഴ് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ എംജി തങ്ങളുടെ ഡീലർ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളില്‍ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സംയുക്ത സംരംഭത്തിലൂടെയാണ് ജെഎസ്ഡബ്ല്യു ചൈനീസ് കമ്പനിയായ SAIC-യുമായി തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചത്.

ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടാകില്ല. സ്റ്റീല്‍, സിമന്റ്, പെയിന്റ്‌സ്, ഇ-കൊമേഴ്സ്, സ്പോര്‍ട്സ് തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പാണിവര്‍. ഏതായാലും ഓഹരിക്കൈമാറ്റത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
2023 ഡിസംബറോടെ 158 നഗരങ്ങളിലെ 330 ടച്ച് പോയിന്റുകൾ എന്നത് 270 നഗരങ്ങളിൽ 400 ആയി ഉയർത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി ഇപ്പോൾ നിരവധി ഇയർ എൻഡ് ഓഫറുകളും നൽകുന്നുണ്ട്. എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഗ്ലോസ്റ്റർ, ആസ്റ്റർ, ZS ഇവി എന്നീ മൂന്ന് എസ്‌യുവികൾക്ക് 1.50 ലക്ഷം രൂപ വരെയാണ് ഇയർ എൻഡ് ഓഫറായി ഒരുക്കിയിരിക്കുന്നത്.

ഇതിൽ 1 ലക്ഷം രൂപ ക്യാഷ് ഡിസ്കൌണ്ടാണ്. ഫോർച്യൂണറിന് എതിരാളിയായി ഗ്ലോസ്റ്ററിന് ഈ മാസം ആറാടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കുന്ന ആസ്റ്ററും സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. മൂന്ന് എസ്‌യുവികൾക്കും ക്യാഷ് ഡിസ്കൌണ്ടിന് പുറമെ എക്‌സ്‌ചേഞ്ച് ആനുകൂല്യമായി 50,000 രൂപയും ലഭിക്കും. ജനപ്രിയമായ ഹെക്‌ടർ മോഡലുകളിലേക്ക് നോക്കിയാൽ 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഇയർ എൻഡ് ഓഫറിനു കീഴിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളായി 50,000 രൂപയും എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തം തുക ഒരു ലക്ഷം രൂപയായി ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. ഹെക്ടർ എസ്‌യുവി ഈ വർഷമാദ്യം രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റിലൂടെ കൂടുതൽ സവിശേഷതകൾ നൽകി അപ്‌ഡേറ്റ് ചെയ്തു. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ ഡീസലുമായാണ് എസ്‌യുവി വരുന്നത്. ഇത് ഹാരിയർ, സഫാരി, ജീപ്പ് കോമ്പസ് എന്നിവയിലും പ്രവർത്തിക്കുന്ന അതേ എഞ്ചിൻ ഓപ്ഷനാണ്.

ഇനി ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാറായ കോമെറ്റിന്റെ കാര്യത്തിലേക്ക് വന്നാൽ എംജിയുടെ ഇലക്ട്രിക് കാറിന്റെ വേരിയന്റിനെ ആശ്രയിച്ച് 65,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം. 17.3kWh ബാറ്ററി പായ്ക്കുമായാണ് മോഡലിന്റെ വരവ്. വാട്ടർ, ഡസ്റ്റ് എന്നിവയുട പ്രതിരോധത്തിനായി IP67-റേറ്റുചെയ്തിട്ടുമുണ്ട്. സിംഗിൾ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ 230 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്.
ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7 മണിക്കൂർ എടുക്കുന്ന സിറ്റി ഇവി ക്കായി 3.3kW ഓൺബോർഡ് ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ഫീച്ചറുകളാൽ സമ്പന്നമാണ് മോഡൽ. ടോപ്പ്-സ്പെക്ക് കോമെറ്റിന് രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളാണ് ലഭിക്കുന്നത്. ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായാണ് ഉപയോഗിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ സീറ്റിന് വൺ-ടച്ച് ടംബിൾ ആൻഡ് ഫോൾഡ് ഫീച്ചർ ഉണ്ട്. പിൻ സീറ്റുകൾക്ക് 50:50 സ്പ്ലിറ്റ് ലഭിക്കും.


Click it and Unblock the Notifications








