എംജിക്ക് ശുക്രന്‍ തന്നെ; വില്‍പ്പനയില്‍ പുത്തന്‍ നാഴികക്കല്ല് താണ്ടി ZS ഇവി
നിലവിലെ മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ അനുസരിച്ച് ജനങ്ങള്‍ ഇവികളോട് കൂടുതല്‍ അടുക്കുന്നതായുള്ള സൂചനകളാണ്. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയുടെ തലതൊട്ടപ്പന്‍മാരല്‍ ഒന്നാണ് എംജി ZS ഇവി. ഇപ്പോള്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ ഒരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020-ല്‍ പുറത്തിറക്കിയ ഇലക്ട്രിക് കാര്‍ ആഭ്യന്തര വിപണിയില്‍ 10,000 യൂണിറ്റ് വില്‍പ്പനയാണ് പിന്നിട്ടത്.
എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുന്ന എംജി ZS ഇവി സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, സ്ഥിരത എന്നിവ കൊണ്ടാണ് മികച്ച പേര് സ്വന്തമാക്കിയത്. ഇരു വേരിയന്റുകള്‍ക്കും യഥാക്രമം 23.38 ലക്ഷം രൂപയും 27.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

അത്യാധുനിക 50.3kWh പ്രിസ്മാറ്റിക് സെല്‍ ബാറ്ററി പായ്ക്കാണ് എംജി ZS ഇവിക്ക് കരുത്ത് പകരുന്നത്. ഈ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഇവി ഉപഭോക്താക്കളുടെ റേഞ്ച് ഉത്കണ് മാറ്റുന്ന അളവിലുള്ള റേഞ്ചാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്ന ASIL-D, IP69K, UL2580 എന്നിവയുള്‍പ്പെടെയുള്ള ആഗോള സുരക്ഷാ മാനദണ്ഡങ്ങളും എംജി ZS ഇവി പാലിക്കുന്നു.
173 bhp പവറും 280 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ശക്തമായ ഒരു ഇലക്ട്രിക് മോട്ടോര്‍ ആണ് എംജി ZS ഇവിക്ക് തുടിപ്പേകുന്നത്. പെര്‍ഫോമന്‍സ് പരിഗണിച്ചാല്‍ 8.5 സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും. DC സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകളും AC ഫാസ്റ്റ് ചാര്‍ജറുകളും ഉള്‍പ്പെടെ ആറ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ എംജി ZS ഇവി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു.

വാഹനത്തിനൊപ്പമുള്ള പോര്‍ട്ടബിള്‍ ചാര്‍ജറിനൊപ്പം എംജി ഡീലര്‍ഷിപ്പില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ AC ഫാസ്റ്റ് ചാര്‍ജര്‍ തെരഞ്ഞെടുക്കാം. ഇന്ത്യയിലെ കമ്മ്യൂണിറ്റി സ്‌പെയ്‌സുകളിലായി 1000 AC ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ എംജി പദ്ധതിയിടുന്നുണ്ട്. ZS ഇവി ഉടമകള്‍ക്ക് അവരുടെ വീടുകളിലോ ഓഫീസുകളിലോ AC ഫാസ്റ്റ ചാര്‍ജര്‍ കമ്പനി സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നതാണ്. സൗകര്യപ്രദമായ ചാര്‍ജിംഗ് ഓപ്ഷനുകള്‍ കൂടുതല്‍ പേരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഉപകാരപ്പെടും.
എംജി ZS ഇവിയുടെ ഇന്റീരിയറിലേക്ക് കടന്നാല്‍ 25.7 cm എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. മ്യൂസിക്, നാവിഗേഷന്‍, വെഹിക്കിള്‍ സെറ്റിംഗ്‌സ് എന്നിവയുടെ നിയന്ത്രണം ഇത് എളുപ്പമാക്കുന്നു. രൈഡവിംഗിനെ കുറിച്ചുള്ള റിയല്‍ ടൈം വിവരങ്ങള്‍ നല്‍കുന്ന 17.78 cm എംബഡഡ് എല്‍സിഡി സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു ഫുള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പൂര്‍ണമാക്കുന്നു.

കംഫര്‍ട്ടും സുഖസൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് എംജി ZS ഇവി ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍-പേന്‍ പനോരമിക് സ്‌കൈ റൂഫാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. കാറിന്റെ ഇന്റീരിയറില്‍ PM 2.5 ഫില്‍ട്ടര്‍ സജ്ജീകരിച്ചിരിക്കുന്നു. പിന്‍വശത്ത് എസി വെന്റ് ഉള്ളതിനാല്‍ കാറിനകത്ത് യാത്രചെയ്യുന്ന എല്ലാവര്‍ക്കും സുഖശീതളിമ ആസ്വദിക്കാനാകും.
75-ല്‍ കൂടുതല്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന എംജി ഐ-സ്മാര്‍ട്ടുമായിട്ടാണ് എംജി ZS ഇവി എത്തുന്നത്. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കീ ഉപയോഗിച്ച് ഫിസിക്കല്‍ കീയുടെ ആവശ്യമില്ലാതെ നിങ്ങള്‍ക്ക് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. റിയര്‍ ഡ്രൈവ് അസിസ്റ്റ്, 360 എറൗണ്ട് വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുടെ സഹായമുള്ളതിനാല്‍ പാര്‍ക്കിംഗ് വളരെ എളുപ്പമാകും.

ആഗോള തലത്തില്‍ തന്നെ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ ഒരു ട്രെന്‍ഡാണുള്ളത്. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും ഇവികളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. എംജി ZS ഇവി ഇപ്പോള്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതോടെ ഇനി എല്ലാവരും ഉറ്റുനോക്കുക എംജി കോമെറ്റ് ഇവിയിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറായ കോമെറ്റ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


Click it and Unblock the Notifications








