ഹോണ്ടയുടെ വരാനിരിക്കുന്ന എസ്‌യുവിയെ ഭയക്കണം; ചിത്രങ്ങൾ വൈറൽ

ഒരുപാട് കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ശേഷമാണ് ജാപ്പനീസ് ഓട്ടോമോട്ടീവ് നിർമാതാവായ ഹോണ്ട മോട്ടോർ കമ്പനി തങ്ങളുടെ ഒരു മിഡ്സൈസ് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വാഹന നിർമാതാക്കളുടെ ഇനി വരാനുളള വാഹനത്തിൻ്റെ അതായത് എസ്‌യുവിയുടെ ഒരു ടെസ്റ്റ് മ്യൂൾ ക്യാമറ കണ്ണിൽ പെട്ടിരിക്കുകയാണ്.

വാഹനം മുഴുവനായി കാണാൻ സാധിക്കില്ലെങ്കിലും എസ്‌യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈൻ എളുപ്പത്തിൽ കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഹോണ്ട തങ്ങളുടെ നിന്നുള്ള ഈ പുതിയ എസ്‌യുവി അവതരിപ്പിച്ചാൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, അത് മാത്രമല്ല മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ മറ്റ് മോഡലുകൾക്ക് എല്ലാം വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വാഹനത്തിൻ്റെ ലഭിച്ചിരിക്കുന്ന സ്പോട്ട് ടെസ്റ്റിംഗിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്, എസ്‌യുവിയുടെ മുകൾ വശത്തായി എൽഇഡി ഡിആർഎൽ സ്ട്രിപ്പുള്ള ഹെഡ്‌ലാമ്പുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

ഹോണ്ടയുടെ വരാനിരിക്കുന്ന എസ്‌യുവിയെ ഭയക്കണം; ചിത്രങ്ങൾ വൈറൽ

അതോടൊപ്പം തന്നെ മികച്ച ഒരു ഗ്രില്ലും ലഭിക്കുന്നുണ്ട്. കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന മോഡലിന് ഹോണ്ടയുടെ എച്ച്ആർവി എന്ന മോഡലുമായി ചെറിയ സാമ്യമുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ആ മോഡൽ അന്താരാഷ്ട്ര വിപണിയിൽ മികച്ച വിൽപ്പന നടത്തി കൊണ്ടിരിക്കുന്ന ഒന്നാണ്.

എസ്‌യുവിയുടെ പിൻവശത്ത് നോക്കുകയാണെങ്കിൽ വാഹനത്തിന് മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് ഉളളത്. വാഹനത്തിൻ്റെ നീളവും വീതിയും എല്ലാം ഒരു മികച്ച എസ്‌യുവിക്ക് ചേരുന്ന ഒന്ന് തന്നെയാണ് എന്നാണ് കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. ഹോണ്ടയുടെ വേറെ ഒരു വാഹനത്തിലും കണ്ടിട്ടില്ലാത്ത പുത്തൻ പുതിയ അലോയ് വീലുകളാണ് കമ്പനി തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവിക്ക് നൽകിയിരിക്കുകയാണ്. അത് മാത്രമല്ല സ്ലീക്ക് ടെയിൽലാംമ്പുകളും, സ്‌ക്വയർ വീൽ ആർച്ചുകൾ എന്നിവയൊക്കെയാണ് വാഹനത്തിൻ്റെ മറ്റ് സവിശേഷതകൾ.

ഹോണ്ടയുടെ വരാനിരിക്കുന്ന എസ്‌യുവിയെ ഭയക്കണം; ചിത്രങ്ങൾ വൈറൽ

സൂക്ഷിച്ചു നോക്കിയാൽ മൊത്തത്തിൽവാഹനത്തിന് എച്ച്ആർ-വിയുമായും ഇന്തോനേഷ്യൻ വിപണിയിൽ ഹോണ്ട മോട്ടോർസ് പുതുതായി അവതരിപ്പിച്ച ഡബ്ല്യുആർ-വിയുമായും നല്ല സാമ്യമുണ്ട്. ഇൻ്റീരിയർ ചിത്രങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. എക്സ്റ്റീരിയറിൽ എല്ലാം ഒരു സാമ്യമുളള സ്ഥിതിക്ക് അകത്തും എച്ച്ആർ-വിയുമായും ഡബ്ല്യുആർ-വിയുമായും സാമ്യം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയമില്ല. അത് മാത്രമല്ല നിലവിൽ വാഹനത്തിന് വരാനിരിക്കുന്ന എതിരാളികളെ എല്ലാം തറപ്പറ്റിക്കാനുളള എല്ലാ സജ്ജീകരണങ്ങളും വാഹനത്തിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണ്.

വാഹനത്തിൻ്റെ പവർ ഫിഗേഴ്സിനെ കുറിച്ച് നോക്കുകയാണെങ്കിൽ 121 bhp യും 145 nm ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവിക്ക് വാഗ്ദാനം ചെയ്യുക എന്നാണ് വിചാരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഹോണ്ട സിറ്റിയിലുളള e:HEV ഹൈബ്രിഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന 1.5-ലിറ്റർ സ്ട്രോങ്ങ്-ഹൈബ്രിഡ് പവർട്രെയിനിനൊപ്പമായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുക.

ഹോണ്ടയുടെ വരാനിരിക്കുന്ന എസ്‌യുവിയെ ഭയക്കണം; ചിത്രങ്ങൾ വൈറൽ

രണ്ട് പവർട്രെയിനുകൾക്കുമായി ലഭ്യമാക്കുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകൾ നോക്കിയാൽ - 6-സ്പീഡ് മാനുവലും, 1.5-പെട്രോൾ എഞ്ചിനുള്ള CVT ഗിയർ ഓപ്ഷനും, സ്ട്രോങ്ങ് ഹൈബ്രിഡിന് eCVT എന്നിവയായിരിക്കും കമ്പനി നൽകാൻ ഉദ്ദേശിക്കുന്നത്. പ്രധാനമായും 1.5-ലിറ്റർ ഹോണ്ട ഡീസൽ എഞ്ചിൻ എന്നത് എസ്‌യുവിക്ക് കനത്ത മത്സരമായിരിക്കും നൽകുക. എപ്പോഴാണ് വാഹനം രാജ്യത്ത് അവതരിപ്പിക്കുക എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തമായ ഒരു തീയതി അറിയിച്ചിട്ടില്ല.

എന്തായാലും മിക്കവാറും ഈ വർഷത്തിൻ്റെ അവസാനത്തോടെ ഈ എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കുവാനും അതോടൊപ്പം ഉത്സവ സീസണിൽ അതിന്റെ വില വെളിപ്പെടുത്തുമെന്നും വിശ്വസിക്കപ്പെടുന്നു. 16-18 ലക്ഷം രൂപ പരിധിയിൽ കമ്പനി അവതരിപ്പിക്കാനാണ് സാധ്യത. എന്തായാലും എസ്‌യുവികളുടെ വിപണിയാണല്ലോ ഇന്ത്യയിൽ.

Article Published On: Monday, February 20, 2023, 20:05 [IST]
English summary
Mid size suv of honda testing spotted in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X