മിനിയുടെ ഈ ക്യൂട്ട് എസ്‌യുവിക്കായി സെലിബ്രിറ്റികള്‍ തമ്മില്‍ അടിയാകുമെല്ലോ! കാരണം ഇതാണ്

ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള വിഖ്യാത ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളാണ് മിനി. നല്ല ക്യൂട്ട് ലുക്കിലുള്ള മിനിയുടെ കാറുകള്‍ക്ക് സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാരായ യൂത്ത് വരെ ആരാധകരാണ്. സിനിമാതാരങ്ങളടക്കം ദൂര യാത്രയ്ക്കായി ആഡംബര സെഡാനും എസ്‌യുവികളും തിരഞ്ഞെടുക്കുമ്പോള്‍ ചെറുയാത്രകള്‍ക്ക് പലപ്പോഴും മിനിയുടെ കുഞ്ഞന്‍ വാഹനങ്ങളെയാണ് കൂട്ടുവിളിക്കാറുള്ളത്.

മിനി ബ്രാന്‍ഡിന് കീഴില്‍ കൂപ്പര്‍, ക്ലബ്മാന്‍, കണ്‍വെര്‍ട്ടിബിള്‍, കണ്‍ട്രിമാന്‍, പെയ്സ്മാന്‍ എന്നിങ്ങനെ ഒരു പറ്റം മോഡലുകളാണ് വില്‍ക്കുന്നത്. ഇപ്പോള്‍ മിനി കണ്‍ട്രിമാന്‍ എസ്‌യുവിയുടെ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. മിനി ഷാഡോ എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ 49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

mini shadow edition

ജനപ്രിയമായ മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇൗ പെട്രോള്‍ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. മിനി ഷാഡോ എഡിഷന്റെ വെറും 24 യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനക്ക് ലഭ്യമാകൂ. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റില്‍ പ്രാദേശികമായാണ് പുതിയ മിനി ഷാഡോ എഡിഷന്‍ നിര്‍മിക്കുക.

സില്‍വര്‍ റൂഫും മിറര്‍ ക്യാപ്പുകളും ഉള്ള ഒരു കറുത്ത ബോഡി പെയിന്റിലാണ് മിനി ഷാഡോ എഡിഷന്‍ വരുന്നത്. വ്യത്യസ്തമായ ബോണറ്റ് സ്‌കൂപ്പ് ഡീക്കലുകള്‍, ഫ്രണ്ട് ഫെന്‍ഡര്‍ ഡീക്കലുകള്‍, സൈഡ് സ്‌കട്ടില്‍സ്, ഡോര്‍ എന്‍ട്രി സില്‍സ്, സി-പില്ലറുകള്‍ക്ക് മുകളില്‍ റൂഫ് അലങ്കരിക്കുന്ന ഷാഡോ എഡിഷന്‍ സ്റ്റിക്കറുകള്‍ എന്നിവ ഉപയോഗിച്ച് മിനി ഷാഡോ എഡിഷന് സവിശേഷമായ രൂപം സമ്മാനിക്കുന്നുണ്ട് കമ്പനി.

mini shadow edition grille

18 ഇഞ്ച് ഗ്രിപ്പ് സ്പോക്ക് അലോയ് വീലുകളും ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എയറോഡൈനാമിക്സ് കിറ്റും മിനി ഷാഡോ എഡിഷന്റെ സ്‌പോര്‍ട്ടിയര്‍ ഫീല്‍ ഉയര്‍ത്തുന്നു. കറുപ്പ് നിറം കാറിന്റെ എക്‌സ്റ്റീരിയറില്‍ മാത്രമാണുള്ളത്. അകത്തളത്തില്‍ സില്‍വര്‍, ലെതര്‍ ചെസ്റ്റര്‍ മാള്‍ട്ട് ബ്രൗണ്‍ അപ്‌ഹോള്‍സ്റ്ററിയാണ് കാണാനാകുക. ഡ്രൈവര്‍ക്കും ഫ്രണ്ട് യാത്രക്കാര്‍ക്കുമുള്ള ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, പനോരമ സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, മള്‍ട്ടിഫങ്ഷണല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

എല്‍ഇഡി ഇന്റീരിയറും ആംബിയന്റ് ലൈറ്റിംഗും കൂടാതെ കാറിന്റെ ഡോര്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഡ്രൈവറുടെ വശത്തുള്ള എക്സ്റ്റീരിയര്‍ മിററില്‍ നിന്നുള്ള മിനി ലോഗോയുടെ പ്രൊജക്ഷനും ഉള്‍ക്കൊള്ളുന്ന മിനി എക്സൈറ്റ്മെന്റ് പായ്‌ക്കോടുകൂടിയാണ് മോഡല്‍ വരുന്നത്. ഹര്‍മാന്‍ കാര്‍ഡണ്‍ ഹൈ-ഫൈ സ്പീക്കര്‍ സിസ്റ്റം, ടച്ച് കണ്‍ട്രോളോട് കൂടിയ മിനി നാവിഗേഷന്‍ സിസ്റ്റ്മുള്‍ക്കൊള്ളുന്ന മിനി വയേര്‍ഡ് പാക്കേജ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും പ്രീമിയം ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

mini shadow edition side design

സ്പീഡ്, ഗിയര്‍ പൊസിഷന്‍, ഇന്ധന നില, മൈലേജ്, താപനില, നാവിഗേഷന്‍ നിര്‍ദേശങ്ങള്‍ തുടങ്ങിയ അവശ്യ വിവരങ്ങള്‍ മള്‍ട്ടിഫങ്ഷന്‍ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ നല്‍കുന്നു. സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എല്‍ഇഡി റിംഗ് കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. അതില്‍ 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു. 450 ലിറ്ററാണ് മിനി ഷാഡോ എഡിഷന്റെ ബൂട്ട് ശേഷി. റിയര്‍ സീറ്റുകള്‍ മടക്കി വെച്ചാല്‍ ഇത് 1390 ലിറ്ററാക്കി ഉയര്‍ത്താം.

ഏറ്റവും പുതിയ മിനി ട്വിന്‍പവര്‍ ടര്‍ബോ ടെക്നോളജിയാണ് മിനി ഷാഡോ പതിപ്പില്‍ ബ്രാന്‍ഡ് കൊണ്ടുവന്നിരിക്കുന്നത്. ട്വിന്‍പവര്‍ ടര്‍ബോ ടെക്‌നോളജിയുള്ള 2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5000-6 000 rpm-ല്‍ 178 bhp പരമാവധി പവറും 1350-4600 rpm-ല്‍ 280 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു.

mini shadow edition rear

വെറും 7.5 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് പാഞ്ഞെത്തും. മണിക്കൂറില്‍ 225 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 5 എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് മിനിയുടെ പുതിയ എസ്‌യുവിയില്‍ വരുന്ന സേഫ്റ്റി ഫീച്ചറുകള്‍.

More from DriveSpark

Article Published On: Tuesday, October 10, 2023, 17:05 [IST]
English summary
Mini countryman shadow edition launched in india price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X