എംജി മോട്ടോർസ് രണ്ടും കൽപ്പിച്ച് തന്നെ; ഓഹരി പങ്കാളിത്തം കുറയ്ക്കും

ഇന്ത്യൻ വിപണിയിൽ തന്ത്രപ്രധാനമായ ചില മുന്നേറ്റങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായിട്ട് എംജി മോട്ടോർസ് തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കാനുളള പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ചൈനയുടെ SAIC-യുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ MG, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉടമസ്ഥാവകാശമുള്ള കമ്പനികളുടെ ഉയർന്ന ഗവൺമെന്റ് സൂക്ഷ്മപരിശോധന കാരണം സർട്ടിഫിക്കറ്റിൽ കാലതാമസം നേരിട്ടതിനെത്തുടർന്ന് തങ്ങളുടെ ബിസിനസ് വിപുലികരിക്കാനുളള ഫണ്ടിനായി അന്വേഷിക്കുകയാണ്.

കഴിഞ്ഞ വർഷം നവംബറിൽ I-T റെയ്ഡുകൾ നേരിട്ട എംജി മോട്ടോർസ് അതിന്റെ പ്രവർത്തനങ്ങളിലുടനീളം ശക്തമായ പ്രാദേശികവൽക്കരണം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളിലും കൂടുതൽ കൂടുതൽ ഇന്ത്യാവൽക്കരിക്കുക എന്നതാണ് തങ്ങളുടെ തീം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാദേശികവൽക്കരണം, ഉൽപ്പന്നങ്ങളുടെ പ്രാദേശികവൽക്കരണം, ഉയർന്ന പ്രാദേശിക ഉൽപ്പാദനം, കൂടാതെ നൈപുണ്യത്തെ പിന്തുണയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

എംജി മോട്ടോർസ് രണ്ടും കൽപ്പിച്ച് തന്നെ; ഓഹരി പങ്കാളിത്തം കുറയ്ക്കും

ദീർഘകാല വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിന്, കമ്പനിക്ക് വിശ്വസനീയമായ ഒരു ധനസഹായ ഓപ്ഷൻ ആവശ്യമാണ്. "രണ്ട് വർഷത്തിനപ്പുറം, രണ്ടാമത്തെ പ്ലാന്റിന് കമ്പനിക്ക് പണം ആവശ്യമായി വരും. ഇതിനായി നിർമാതാക്കൾ ഒരു തന്ത്രപരമായ പങ്കാളിയെയോ നിക്ഷേപകനെയോ കണ്ടെത്താനാണ് നോക്കുന്നത്. ഈ വർഷാവസാനം 10-15 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2023 ഓട്ടോ എക്‌സ്‌പോയിൽ MG5 ഇലക്ട്രിക് എസ്റ്റേറ്റ് എന്ന പ്രീമിയം വാഹനത്തെ എംജി മോട്ടോർസ് അവതരിപ്പിച്ചിരിക്കുകയാണ്. 2023 ൽ ഇന്ത്യൻ വിപണിയിലേക്ക് പെട്ടെന്ന് വരാനിരിക്കുന്ന ഭാവിയിലേക്കുള്ള ഇവി, ഹൈബ്രിഡ് വാഹനങ്ങളുമെല്ലാണ് കമ്പനി പരിപാടിയിൽ പ്രദർശിപ്പിക്കുന്നത്. വാഹനം രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ ഇലക്ട്രിക് എസ്റ്റേറ്റായിരിക്കും ഇത്. ഇവി ഇതിനകം തന്നെ ആഗോള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട് എന്നു മാത്രമല്ല അതിന്റെ ആധുനികവും സുഗമവുമായ പ്രീമിയം ഡിസൈന് വാഹനം പേരെടുത്തിട്ടുമുണ്ട്.

2017-ൽ ചൈനയിൽ ആദ്യമായി അവതരിപ്പിച്ച MG5 ഇവി ശരിക്കും 2020-ലാണ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2021 മധ്യത്തിൽ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി സമ്മാനിക്കുകയുണ്ടായി. വാഹനത്തിൻ്റെ എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ ബ്ലാക്ക്ഡ്-ഓഫ് ഗ്രിൽ, സംയോജിത ഡിആർഎല്ലുകളുള്ള സ്വീപ്റ്റ്-ബാക്ക് ഹെഡ്‌ലൈറ്റുകൾ, മുൻവശത്ത് ഒരു സ്‌പോർട്ടി ബമ്പർ എന്നിവയാണ് MG5 ഇവിയുടെ രൂപത്തെ മനോഹരമാക്കുന്ന ഡിസൈൻ ഘടകങ്ങൾ. ഇതിന് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ടി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും മറ്റും എംജി ഒരുക്കിയിട്ടുണ്ട്.

വശങ്ങളിൽ, 17 ഇഞ്ച് വീലുകൾ, റൂഫ് റെയിലുകൾ, കാറിന്റെ മുഴുവൻ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഒരു പ്രമുഖ ഷോൾഡർ ലൈൻ എന്നിവയാണ് ഹൈലൈറ്റ്. ഇൻ്റിരിയറിൽ ഏറ്റവും മികച്ചത് എന്ന് പറഞ്ഞാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്,അത് പോലെ തന്നെ പൂർണ ഡിജിറ്റൽ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട നിര സഹിതം വളരെ പ്രീമിയവും ഉയർന്ന നിലവാരമുള്ളതുമായ ക്യാബിനാണ് പുതിയ MG5 എസ്റ്റേറ്റിന് ഉള്ളത്. ADAS സേഫ്റ്റി സ്യൂട്ട്, 6 സ്പീക്കർ സൗണ്ട് സെറ്റപ്പ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പുഷ്-ബട്ടൺ സ്റ്റാർട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ സംവിധാനങ്ങളും കമ്പനി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ആഗോള വിപണികളിൽ എംജി തങ്ങളുടെ എസ്റ്റേറ്റ് കാറായ MG5 ഇവിയെ ഒരു സ്റ്റാൻഡേർഡ് 61kWh ബാറ്ററി പായ്ക്കിൽ ഒരുക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. അത് ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനാണ് കരുത്ത് പകരുന്നത്. ഇത് 156 bhp കരുത്തിൽ പരമാവധി 279 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ സജ്ജീകരണത്തിന് ഒറ്റ ചാർജിൽ 403 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് ചൈനീസ് വാഹന നിർമാതാക്കളുടെ അവകാശവാദം

വാഹനത്തിനൊടൊപ്പം ലഭിക്കുന്ന 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 61 മിനിറ്റിനുള്ളിൽ പത്ത് ശതമാനം മുതൽ എൺപത് ശതമാനം വരെ വാഹനം ചാർജ് ചെയ്യാൻ സാധിക്കും. ചെറിയ 50.3 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുള്ള ഷോർട്ട് റേഞ്ച് വേരിയന്റും എംജി എസ്റ്റേറ്റ് ഇവിക്ക് ആഗോള തലത്തിൽ ലഭ്യമാവും. ഇതിന്റെ റേഞ്ച് 320 കി.മീ. ആണെന്നാണ് കമ്പനി പറയുന്നത്. ഇവിക്കൊപ്പം 11 kW എസി ചാർജറാണ് എംജി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Morris garage business shares
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X