ബാൻ പേടിക്കേണ്ട, ഒപ്പം മാരക മൈലേജും; ഇന്ത്യയിലെ താങ്ങാനാവുന്ന വിലയിലുള്ള ഹൈബ്രിഡ് കാറുകള്‍

ആഗോള താപനത്തിന്റെ ഫലമായി ലോകത്തിലെ ഒട്ടുമിക്ക ഭരണകൂടങ്ങളും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണത്തെ വളരെ ഗൗരവത്തിലാണ് എടുക്കുന്നത്. അതിന്റെ ഫലമായി മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വളരെ കര്‍ശനമാക്കുന്നു. വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്ന കാര്യം എല്ലാവരും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. ഇലക്ട്രിക്കിലേക്കുള്ള പരിവര്‍ത്തനത്തിന് കുറച്ച് സമയമെടുക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പലരും ഹൈബ്രിഡിലേക്കാണ് കണ്ണെറിയുന്നത്.

അപ്പോള്‍ എന്താണ് ഹൈബ്രിഡ് കാറുകള്‍. പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊര്‍ജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം വാഹനങ്ങളില്‍ പരമ്പരാഗത ഇന്ധനവും (പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍) ഇലക്ട്രിക് മോട്ടറും ഉപയോഗപ്പെടുത്തുന്നു. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ചെറിയ ബാറ്ററി പായ്ക്കായിരിക്കും ഇതില്‍ ഉപയോഗിക്കുക. പാരലല്‍, സീരിസ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് എന്നിങ്ങനെ ഹൈബ്രിഡുകള്‍ വിവിധ തരത്തിലുണ്ട്.

toyota hyryder

ഇന്ധനക്ഷമതയും കരുത്തുമാണ് ഇവയുടെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍. തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു മുമ്പ് ഹൈബ്രിഡ് കാറുകളില്‍ നിന്ന് ജനങ്ങളെ അകറ്റിയതെങ്കില്‍ ഇന്ന് സ്ഥിതി മാറി. 28 കിലോമീറ്ററിനടുത്ത് മൈലേജും 20 ലക്ഷത്തിനടുത്ത് വിലയും തരക്കേടില്ലാത്ത ഡീല്‍ അല്ലേ. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള 5 ഹൈബ്രിഡ് കാറുകളും എസ്യുവികളും നിങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍: നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹൈബ്രിഡ് എസ്‌യുവിയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈര്‍ഡര്‍. 16.46 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹൈറൈഡറിന്റെ എക്സ്ഷോറൂം വില. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ജാപ്പനീസ് കമ്പനി അവകാശപ്പെടുന്നത്.

maruti grand vitara

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര: ഹൈറൈഡറിന്റെ മാരുതി സുസുക്കി കസിന്‍ മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. ഹൈറൈഡറില്‍ നിന്ന് വേര്‍തിരിച്ചറിയാനുള്ള ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രണ്ട് മോഡലുകളും സമമാണ്. എന്നിരുന്നാലും 18.29 ലക്ഷം മുതല്‍ 19.79 ലക്ഷം രൂപ വരെയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. ലിറ്ററിന് 27.97 കിലോമീറ്റര്‍ ആണ് ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ധനക്ഷമത.

ഹോണ്ട സിറ്റി e:HEV (ഹൈബ്രിഡ്): നമ്മുടെ രാജ്യത്ത് ഇന്ന് ഏറ്റവും താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഹൈബ്രിഡ് സെഡാന്‍ ആണ് ഹോണ്ട സിറ്റി e:HEV. 18.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ എക്സ്ഷോറൂം വില. ഈ വര്‍ഷം മോഡലിന്റെ ഫെയ്‌സലിഫ്റ്റഡ് പതിപ്പ് ഹോണ്ട വിപണിയില്‍ എത്തിച്ചിരുന്നു. ഹോണ്ട സിറ്റി e:HEV ലിറ്ററിന് 27.13 ഇന്ധനക്ഷമത നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

2023 honda city

മാരുതി സുസുക്കി ഇന്‍വിക്‌റ്റോ: അടുത്തിടെയാണ് മാരുതി സുസുക്കി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോ പുറത്തിറക്കിയത്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് എംപിവി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്നത്. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെയാണ് ഇന്‍വിക്‌റ്റോ എംപിവിയുടെ എക്സ്ഷോറൂം വില. ലിറ്ററിന് 23.24 കിലോമീറ്ററാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ ഹൈബ്രിഡിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ്: മൂന്നാം തലമുറ ടൊയോട്ട ഇന്നോവ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. വമ്പന്‍ ഡിമാന്‍ഡ് കാരണം അടുത്തിടെ ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് ടൊയോട്ട നിര്‍ത്തി വെച്ചിരുന്നു. 25.30 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ് ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് എക്സ് ഷോറൂം വിലയായി മുടക്കേണ്ടത്. ഇന്‍വിക്‌റ്റോയെ പോലെ തന്നെ ഹൈക്രോസിനും ലിറ്ററിന് 23.24 കിലോമീറ്ററാണ് ടൊയോട്ട മൈലേജ് പറയുന്നത്.

toyota innova hycross

രാജ്യത്തും അന്തരീക്ഷ മലിനീകരണം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ നിങ്ങളുടെ അടുത്ത കാര്‍ ഹൈബ്രിഡ് ആകുന്നത് എന്തുകൊണ്ടും നല്ലതാണ്. മുകളില്‍ പറഞ്ഞ മോഡലുകളും ചെറിയ ദൂരത്തേക്ക് ഇവി മോഡില്‍ ഓടിക്കാന്‍ കഴിയുമെന്നതിനാല്‍ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായി മാറുന്നു. പരിസ്ഥിതിക്ക് കേടുണ്ടാക്കാതെ നമ്മുടെ പോക്കറ്റിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കാം.

More from DriveSpark

Article Published On: Sunday, August 6, 2023, 14:00 [IST]
English summary
Most affordable hybrid cars sold in india toyota hyryder to maruti invicto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X