Reliable Cars പണിയെടുക്കാനല്ലേ അറിയൂ, പണി തരാന്‍ അറിയില്ലല്ലോ... വിശ്വാസ്യതയാണ് ഈ കാറുകളുടെ മെയിന്‍

മറ്റ് രാജ്യങ്ങളെ പോലെയല്ല ഇന്ത്യയിലെ അവസ്ഥ. ഒരു കാര്‍ വാങ്ങുമ്പോള്‍ മനസ്സില്‍ ഓര്‍ക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. റോഡിന്റെ മോശം അവസ്ഥ, കാലാവസ്ഥ മാറ്റങ്ങള്‍ എന്നിവ അതില്‍ ചിലത് മാത്രമാണ്. രാജ്യത്തെ ചില സ്ഥലങ്ങളില്‍ ടാറിംഗ് വരെ ഇല്ലാത്ത റോഡുകളിലൂടെ ഡ്രൈവ് ചെയ്യേണ്ടതായി വരും. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാല ഉപയോഗമായിരിക്കുമല്ലോ നമ്മുടെ ലക്ഷ്യം.

അതിനാല്‍ തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസ്യത തെളിയിച്ച ഒന്നാകുന്നതാണ് നല്ലത്. അതല്ലെങ്കില്‍ കാര്‍ വാങ്ങിയ അതേ സ്പീഡില്‍ തന്നെ നമുക്ക് അത് മടുക്കുന്ന അവസ്ഥയുണ്ടാകും. അത്തരം സാഹചര്യം ഒഴിവാക്കാനായി ഇന്ത്യന്‍ സാഹചര്യത്തില്‍ പയറ്റിത്തെളിഞ്ഞ ചില കാര്‍ മോഡലുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. നിങ്ങള്‍ പുതിയ ഒരു കാര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍ ഇവ വിശ്വസിച്ച് വാങ്ങാം.

most reliable cars india

മാരുതി സുസുക്കി ആള്‍ട്ടോ: വിശ്വാസ്യതയുടെ കാര്യത്തില്‍ കീര്‍ത്തി നേടിയ മാരുതിയുടെ മോഡലാണ് ആള്‍ട്ടോ. മാരുതി സുസുക്കി ആള്‍ട്ടോ 800 വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണെങ്കിലും അത് അടുത്തിടെ നിര്‍ത്തലാക്കി. ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണമാണ് ആള്‍ട്ടോ 800 നിര്‍ത്തലാക്കിയത്.

എന്നാല്‍ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ K10 ഇതിന്റെ പാരമ്പര്യം കാക്കുന്നു. താങ്ങാവുന്ന വിലയില്‍ അടിസ്ഥാനപരമായി കാറിന് വേണ്ട കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് മാരുതി സാധാരണക്കാരുടെ വിശ്വാസം നേടിയെടുത്തത്. ആള്‍ട്ടോ കാറുകള്‍ നേടിയ ജനപ്രീതി ഇതിന് അടിവരയിടുന്നു. 3.99 ലക്ഷം മുതല്‍ 5.96 ലക്ഷം രൂപ വരെയാണ് മാരുതി ആള്‍ട്ടോ K10-ന്റെ എക്സ് ഷോറൂം വില.

toyota innova crysta

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: എംപിവി രാജന്‍ ഇന്നോവയുടെ രണ്ടാം തലമുറ പതിപ്പാണ് ഇന്നോവ ക്രിസ്റ്റ. ഹൈലക്‌സ് പിക്കപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ മള്‍ട്ടിപര്‍പ്പസ് വെഹിക്കിളിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ഇതിനെ ധൈര്യമായി ആശ്രയിക്കാം. പിക്കപ്പിന്റെ ശക്തമായ ആര്‍ക്കിട്ടെക്ചറിലുള്ള നിര്‍മാണം ക്രിസ്്റ്റയില്‍ പ്രകടമായി കാണാം. ഇന്നോവ ക്രിസ്റ്റയുടെ ജനപ്രീതിയെ കുറിച്ച് അധികം വിശദീകരണം ആവശ്യമില്ല.

ഇന്നോവയുടെ മൂന്നാം തലമുറ മോഡലായ ഹൈക്രോസ് വിപണിയില്‍ എത്തിയതോടെ ക്രിസ്റ്റ നിര്‍ത്തലാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്നോവ ക്രിസ്റ്റ ഡീസല്‍ ടൊയോട്ട പുനരവതരിപ്പിച്ചത് അതിന്റെ പോപ്പുലാരിറ്റിക്ക് തെളിവാണ്. 2025 വരെ ക്രിസ്റ്റ ഉത്പാദനം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19.99 ലക്ഷം രൂപയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ എക്സ് ഷോറൂം വില.

ടൊയോട്ട ഫോര്‍ച്യൂണര്‍: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ഫുള്‍സൈസ് എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. ഹൈലക്‌സ് പിക്കപ്പിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെയും നിര്‍മാണം. എന്നാല്‍ അല്‍പ്പം കൂടി വലിപ്പമുള്ള എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. എസ്യുവി ബോഡിയും സസ്‌പെന്‍ഷനുമാണ് ഫോര്‍ച്യൂണറിന്റെ മികച്ച വിശ്വാസ്യതയുള്ള വാഹനമാക്കി മാറ്റുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നടത്തിയ എല്ലാ ടെസ്റ്റുകളിലും വെന്നിക്കൊടി പാറിച്ചാണ് ഫോര്‍ച്യൂണര്‍ ആരാധകരെ നേടിയെടുത്തത്. എസ്‌യുവി സെഗ്‌മെന്റിലെ ഒന്നാമനായ ഫോര്‍ച്യൂണര്‍ സ്വന്തമാക്കാന്‍ 32.59 ലക്ഷം രൂപ (എക്‌സ്‌ഷോറും) മുടക്കണം.

ഹോണ്ട സിറ്റി: ഇന്ത്യന്‍ വിപണിയില്‍ 25 വര്‍ഷത്തിലേറെയായി താരമായി മിന്നുകയാണ് ഹോണ്ട സിറ്റി സെഡാന്‍. ഹോണ്ട രാജ്യത്ത് പിടിച്ച് നില്‍ക്കുന്നത് തന്നെ അവരുടെ സെഡാന്‍ മോഡലുകളുടെ വില്‍പ്പനയുടെ ഫലമായിട്ടാണ്. അടുത്തിടെ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയിരുന്നു. സാധാരണ പെട്രോള്‍ എഞ്ചിനൊപ്പം ഹൈബ്രിഡ് പവര്‍ട്രെയിനും സിറ്റി ഓഫര്‍ ചെയ്യുന്നു.

honda city

നന്നായി പണിയെടുക്കുന്ന ഹോണ്ട സിറ്റി എഞ്ചിനുകള്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ഓടാന്‍ പ്രാപ്തമാണെന്ന് തെളിയിച്ചതാണ്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും വിശ്വസനീയമായ പെട്രോള്‍ എഞ്ചിനുകളില്‍ ഒന്ന് ഹോണ്ട സിറ്റിയുടേതാണ്. 11.49 ലക്ഷം രൂപയാണ് ബെസ്റ് സെല്ലിങ് മോഡലായ ഹോണ്ട സിറ്റിയുടെ പ്രാരംഭ എക്സ് ഷോറൂം വില.

മഹീന്ദ്ര ബൊലേറോ: കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ബൊലേറോ 2022-23 സാമ്പത്തിക വര്‍ഷം ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ടതായതി പ്രഖ്യപിച്ചത്. ഇന്ത്യക്കാര്‍ക്ക് ഒരു വിശേഷണം ആവശ്യമില്ലാത്ത വാഹനമാണ് ബൊലേറോ. വില്‍പ്പനയുടെ കാര്യത്തില്‍ മഹീന്ദ്രയുടെ നട്ടെല്ലാണ് ഈ എംയുവി. രാജ്യത്തെ നഗര, ഗ്രാമീണ മേഖലകളിലെല്ലാം ബൊലേറോ നിറസാന്നിധ്യമാണ്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള ഏറ്റവും മോടിയുള്ള വാഹനങ്ങളില്‍ ഒന്നും കൂടിയാണ് ബൊലേറോ. 9.78 ലക്ഷം രൂപയാണ് ബൊലേറോയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

maruti dzire

മാരുതി സുസുക്കി ഡിസയര്‍: വ്യക്തിഗത ഉപഭോക്താക്കളെ കൂടാതെ ഫ്‌ലീറ്റ് ഉടമകള്‍ക്കിടയിലും ജനപ്രിയമാണ് മാരുതി സുസുക്കി ഡിസയര്‍ സെഡാന്‍. വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടാക്കാതെ ഏറെ കാലം ഉപയോഗിക്കാമെന്നതാണ് ഇതിനെ ജനപ്രിയമാക്കുന്ന ഒരു ഘടകം. അതിനാല്‍ തന്നെ ഫ്‌ലീറ്റ് ഉടമകളുടെ ആദ്യ പരിഗണനയില്‍ ഒന്നാണ് ഇത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാന്‍ ആണ് മാരുതി ഡിസയര്‍. 6.51 ലക്ഷം രൂപയാണ് മാരുതി സുസുക്കി ഡിസയറിന്റെ പ്രാരംഭ എക്സ് ഷോറൂം വില.

മാരുതി സുസുക്കി എര്‍ട്ടിഗ: ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ മറ്റൊരു കാറാണ് മാരുതി സുസുക്കി എര്‍ട്ടിഗ. മര്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ രാജാവ് ടൊയോട്ട ഇന്നോവയാണെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ പുലി എര്‍ട്ടിഗയാണ്. വിശ്വാസയോഗ്യമായ ഈ മൂന്ന് വരി കാര്‍ ജനങ്ങളുടെ വിശ്വാസം നേടിയാണ് ഇവ സാധ്യമാക്കിയത്. 11.49 ലക്ഷം രൂപയാണ് മാരുതി സുസുക്കി എര്‍ട്ടിഗയുടെ പ്രാരംഭ എക്സ് ഷോറൂം വില.

More from DriveSpark

Article Published On: Wednesday, April 26, 2023, 13:32 [IST]
English summary
Most reliable cars for indian conditions from maruti alto to toyota fortuner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X