Maruti-യും മഹീന്ദ്രയുമില്ലാതെന്ത്; മൂല്യമേറിയ 50 വാഹനനിര്‍മാതാക്കളുടെ പട്ടികയില്‍ 3 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍

ലോക ഓട്ടോമോട്ടീവ് ഭൂപടത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച നിരവധി വാഹന ബ്രാന്‍ഡുകള്‍ ഇന്ത്യക്കുണ്ട്. ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള 50 ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും മഹീന്ദ്ര, മാരുതി സുസുക്കി, ബജാജ് ഓട്ടോ എന്നിവ ഇടംപിടിച്ചു. മൂല്യാധിഷ്ഠിത ബ്രാന്‍ഡ് റാങ്കിംഗ് ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആഗോള ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍ക്കായുള്ള 2023 റാങ്കിംഗ് പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ ഒന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും മികച്ച സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം 44-ാം സ്ഥാനത്തായിരുന്ന മഹീന്ദ്ര ചാടിയത് 30-ാം സ്ഥാനത്തേക്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിയും റാങ്കിംഗില്‍ മുന്നേറ്റുമുണ്ടാക്കി. 40-ാം സ്ഥാനവുമായി മാരുതി മഹീന്ദ്രക്ക് തൊട്ടു പിറകിലുള്ള ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡായി.

mahindra thar

കഴിഞ്ഞ വര്‍ഷത്തെ 45ാം റാങ്കില്‍ നിന്നാണ് മാരുതി അഞ്ച് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയത്. ജാപ്പനീസ് ബ്രാന്‍ഡായ മാരുതിക്കാണ് ഭൂരിഭാഗം ഓഹരിയുമെന്നതിനാല്‍ മാരുതി സുസുക്കി പൂര്‍ണമായി ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന് പറയാന്‍ സാധിക്കില്ല. സുസുക്കിയും മാരുതി ഉദ്യോഗ് ലിമിറ്റഡും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് മാരുതി സുസുക്കി.

ഈ പട്ടികയില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ ഇടംനേടിയ മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡ് ബജാജ് ഓട്ടോ ആണ്. ലിസ്റ്റില്‍ 48-ാം സ്ഥാനത്താണ് ബജാജ്. മറ്റ് രണ്ട് ഇന്ത്യന്‍ കമ്പനികള്‍ റാങ്കിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ ബജാജ് പട്ടികയില്‍ പിന്നാക്കം പോയി. മുന്‍ വര്‍ഷത്തെ റാങ്കിംഗില്‍ നിന്ന് അഞ്ച് സ്ഥാനങ്ങള്‍ താഴേക്കാണ് ബജാജ് പതിച്ചത്. കഴിഞ്ഞ വര്‍ഷം 43-ാം സ്ഥാനത്തായിരുന്നു ബജാജ് ഓട്ടോ.

maruti suzuki alto k10

ആദ്യ 50 സ്ഥാനത്തിനുള്ളില്‍ എത്തിയില്ലെങ്കിലും ആദ്യ 100-നുള്ളില്‍ ഇടം നേടിയ മറ്റ് ചില ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഉണ്ട്. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ്, അശോക് ലെയ്ലാന്‍ഡ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ 100 ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റ് കമ്പനികള്‍. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പട്ടികയില്‍ 52-ാം സ്ഥാനത്താണ്.

ബജാജിനെ പോലെ ഹീറോയും റാങ്കിംഗില്‍ പിന്നാക്കം പോകുകയായിരുന്നു. 2022-ല്‍ ഹീറോ ആദ്യ 50-നുള്ളില്‍ 48-ാം റാങ്കിലായിരുന്നു. എന്നാല്‍ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍ റാങ്കിംഗില്‍ പടി കയറി. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 69-ാം റാങ്കില്‍ നിന്ന് ടാറ്റ 61-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജ്യത്തെ പ്രമുഖ ടൂവീലര്‍ ത്രീവീലര്‍ നിര്‍മാതാക്കളായ ടിവിഎസും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്.

കഴിഞ്ഞ വര്‍ഷം 84-ാം സ്ഥാനം മാത്രമുണ്ടായിരുന്ന ടിവിഎസ് ഈ വര്‍ഷത്തെ പട്ടികയില്‍ 76-ാം സ്ഥാനത്തേക്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം 87-ാം സ്ഥാനത്തായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് 8 പടികള്‍ കയറി 79-ാം സ്ഥാനത്തെത്തി. പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡും നേട്ടം കൊയ്തു.

മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കഴിഞ്ഞ വര്‍ഷം 81-ാം സ്ഥാനത്തുണ്ടായിരുന്ന അശോക് ലെയ്‌ലന്‍ഡ് ഇക്കുറി 78-ാം സ്ഥാനം സ്വന്തമാക്കി. ഇനി പട്ടികയുടെ ഏറ്റവും മുകളിലേക്ക് നോക്കിയാല്‍ ഈ വര്‍ഷം പ്രമുഖ ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സിനെയും ടൊയോട്ടയെയും പിന്തള്ളി അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരയ ടെസ്‌ല പട്ടികയില്‍ ഒന്നാം റാങ്ക് നേടി.

കഴിഞ്ഞ വര്‍ഷം ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയായിരുന്നു ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഓട്ടോമോട്ടീവ് ബ്രാന്‍ഡ് എന്ന ഖ്യാതി നേടിയത്. എന്നാല്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലത്ത് ടൊയോട്ടക്ക് ഒരു ഇവി ബ്രാന്‍ഡിന് മുന്നില്‍ വഴിമാറേണ്ടി വന്നു. രണ്ട് സ്ഥാനങ്ങള്‍ കയറിയാണ് ടെസ്‌ല ഒന്നാമതെത്തിയത്. ഫോസില്‍ ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കാത്ത ഒരു വാഹന നിര്‍മാതാവ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.

Article Published On: Wednesday, April 12, 2023, 8:30 [IST]
English summary
Most valuable global automotive brands mahindra maruti suzuki and bajaj in top 50 chart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X