ഫാമിലി കാര്‍ വാങ്ങുന്നത് സ്വപ്‌നമാകുന്നു! എംപിവികള്‍ക്ക് 22% സെസ്
ഇന്ത്യയില്‍ കരുത്തുറ്റ എഞ്ചിനുള്ള ഒരു മാള്‍ട്ടി പര്‍പ്പസ് വാഹനം വാങ്ങുവാന്‍ ഇനി ചെലവേറും. യൂടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന വാഹനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പുനര്‍ നിര്‍വചിച്ചതോടെയാണ് വമ്പന്‍ മാറ്റങ്ങള്‍ അരങ്ങേറാന്‍ പോകുന്നത്. ഇന്ത്യയില്‍ നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് 28% ജിഎസ്ടിയും 22% സെസിനും വിധേയമാണ്.
കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുള്ള അതേ വിഭാഗത്തില്‍ വരുന്ന എല്ലാ മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ഏകീകൃത ജിഎസ്ടി നിരക്കും അധിക സെസും ബാധകമാകുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജിഎസ്ടി കൗണ്‍സില്‍ എസ്‌യുവികള്‍ക്കുള്ള നിര്‍വചനം നല്‍കിയത്. നാല് മീറ്ററില്‍ കൂടുതല്‍ നീളവും 1500 സിസിയില്‍ കൂടുതലുള്ള എഞ്ചിന്‍ ശേഷിയും 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള ഏതൊരു കാറും എസ്‌യുവിയായി പരിഗണിക്കും.

ഇതുവരെ എസ്‌യുവികള്‍ക്ക് ജിഎസ്ടി നിരക്ക് 28 ശതമാനമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാത്തരം എസ്‌യുവികള്‍ക്കും ഇത് ബാധകമാണ്. ചില കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ കാറുകളെ എംപിവി, XUV (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍) എന്നിങ്ങനെ വേറെ പേരുകള്‍ വിളിക്കാറുണ്ട്. ഇത്തരം കാറുകള്‍ക്കും സെസ് ബാധകമാകുമോ എന്ന ചോദ്യം നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ ജൂലൈ 11 ചൊവ്വാഴ്ചയാണ് യോഗം ചേര്‍ന്നത്. ഈ വിഭാഗത്തിലുള്ള വാഹനങ്ങളെ ഏത് പേരില്‍ വിളിക്കാന്‍ ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാലും യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കൗണ്‍സില്‍ തീരുമാനിച്ചത്. ജിഎസ്ടിക്ക് പുറമെ ഈ വാഹനങ്ങള്‍ക്ക് 22 ശതമാനം സെസും ലഭിക്കും.

എസ്‌യുവിയുടെ സവിശേഷതകളുള്ള ഏതൊരു കാറും എസ്‌യുവിയായി കണക്കാക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ മറുപടി നല്‍കി. 4 മീറ്ററില്‍ കൂടുതല്‍ നീളവും 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയും 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ള ഒരു കാര്‍ ഒരു എസ്‌യുവിയാണ്. നിലവില്‍ ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് സെസ് ചുമത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് നിലവിലുള്ള ജിഎസ്ടി നികുതിക്ക് പുറമെയാണ് ഈ നികുതി.
വാഹനത്തിന്റെ തരം അനുസരിച്ച് ഒരു ശതമാനം മുതല്‍ 22 ശതമാനം വരെയാണ് സെസ് ഈടാക്കുന്നത്. ചില കാറുകള്‍ ഇതിനകം 22 ശതമാനം സെസോടെ വില്‍ക്കുന്നതിനാല്‍ ഈ കാറുകളെ നിലവിലെ നിര്‍ദേശങ്ങള്‍ ബാധിക്കില്ല. സമാനമായ വിലയിലാകും അവ തുടര്‍ന്നും ലഭ്യമാകുക. അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഈ സെസ് ബാധകമല്ല.
ടൊയോട്ട ഇന്നോവ, കിയ കാരന്‍സ് എംപിവികളെ ഇനി മുതല്‍ ജിഎസ്ടി കൗണ്‍സില്‍ വലിയ യൂട്ടിലിറ്റി വാഹനങ്ങളായി കണക്കാക്കുകയും 22 ശതമാനം അധിക സെസ് ഈടാക്കുകയും ചെയ്യും. ഇതുമൂലം ഈ കാറുകളുടെ വില വര്‍ധിക്കാനാണ് സാധ്യത. ഈ 22 ശതമാനം സെസ് കാറുകളുടെ ഓണ്‍റോഡ് വില ഗണ്യമായി ഉയര്‍ത്തും. അടുത്തിടെ പുറത്തിറക്കിയ ഇന്‍വിക്‌റ്റോ എംപിവിയെ വില വര്‍ധന ബാധിക്കാന്‍ സാധ്യതയില്ല. ഇന്‍വിക്‌റ്റോ ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
അതിനാല്‍ 22 ശതമാനം സെസില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുണ്ട്. ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനങ്ങളോട് വാഹന നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, കിയ കാരെന്‍സ് എന്നിവയടക്കമുള്ള എംപിവികളെ ഈ തീരുമാനം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ കാര്‍ നിര്‍മ്മാതാക്കളും അധികനികുതിയുടെ ഭാരം കസ്റ്റമേഴ്‌സിന്റെ മുകളില്‍ ചുമത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ വരുംദിവസങ്ങളില്‍ ഒരു ഫാമിലി കാര്‍ വാങ്ങുന്നത് കുറച്ച് ദുഷ്‌കരമായി മാറിയേക്കും.


Click it and Unblock the Notifications