ഓട്ടോമാറ്റിക്കോ? പരീക്ഷണയോട്ടം നടത്തുന്ന പുതിയ സിട്രണ്‍ C3-യുടെ ചിത്രങ്ങള്‍ പുറത്ത്
പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയില്‍ എത്തിച്ച രണ്ടാമത്തെ മോഡലാണ് സിട്രണ്‍ C3. സിട്രണ്‍ C5 എയര്‍ ക്രോസിന് ശേഷം വന്ന ഈ ഹാച്ച്ബാക്കാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ബ്രാന്‍ഡിന് ഒരു പേരുണ്ടാക്കിക്കൊടുത്തത്. ഇപ്പോള്‍ ഏവരും C3 ഇലക്ട്രിക് പതിപ്പിന്റെ വില പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
അതിനിടെ സിട്രോണ്‍ C3-യുടെ അപ്‌ഡേറ്റഡ് പതിപ്പ് ബാംഗ്ലൂരില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. മറഞ്ഞിരിക്കുന്ന സിട്രണ്‍ C3-യുടെ ടെസ്റ്റ് മ്യൂളില്‍ കോസ്‌മെറ്റിക്കായ മാറ്റങ്ങള്‍ഒന്നും പ്രകടമല്ല. അതിനാല്‍ തന്നെ കാര്‍ മെക്കാനിക്കലായി ചില മാറ്റങ്ങളോടെയാകും എത്തുകയെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും സിട്രണ്‍ C3-യുടെ ടെസ്റ്റ് മ്യൂള്‍ ഹാച്ച്ബാക്കിന്റെ വാഗ്ദാനം ചെയ്യപ്പെട്ട ഓട്ടോമാറ്റിക് പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനൊപ്പം തന്നെ റിയല്‍ ഡ്രൈവ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കുന്ന C3-യുടെ അപ്ഡേറ്റ് ചെയ്ത പതിപ്പാകാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ രണ്ട് ഓപ്ഷനുകളുടെയും സംയോജനമായിരിക്കാം പുതിയ കാര്‍. എല്ലാത്തിനുമുപരി, ഇന്ത്യയിലെ മറ്റെല്ലാ കാര്‍ നിര്‍മ്മാതാക്കളെയും പോലെ സിട്രണും തങ്ങളുടെ കാറുകള്‍ ബിഎസ് 6 രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വരുന്ന ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടന്‍ ഉറപ്പാക്കേണ്ടതുണ്ട്.
2023 ഏപ്രില്‍ 1 മുതലാണ് ബിഎസ് 6 രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷമാണ് സിട്രണ്‍ C3 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്ന് മുതല്‍ 1.2 ലിറ്റര്‍ ഇന്‍ലൈന്‍ 3 സിലിണ്ടര്‍ എഞ്ചിനായിരുന്നു ഈ മോഡലിന് കരുത്ത് പകര്‍ന്നിരുന്നത്. നാചുറലി ആസ്പിരേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് ഓപ്ഷനുകളില്‍ ഇത് സ്വന്തമാക്കാന്‍ സാധിക്കും. സിട്രണ്‍ C3-യുടെ നാചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പതിപ്പ് 80 bhp പവറും 115 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

നാചുറലി ആസ്പിരേറ്റഡ് എഞ്ചിനുമായി വരുന്ന സിട്രണ്‍ C3 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഇത് ലിറ്ററിന് 19.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. അതേ സമയം സിട്രണ്‍ C3-യുടെ 1.2 ലിറ്റര്‍ എഞ്ചിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പ് 109 bhp പവറും 190 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. നാചുറലി ആസ്പിരേറ്റഡ് എഞ്ചിനെ അപേക്ഷിച്ച് ഇത് 29 bhp പവറും 75 Nm ടോര്‍ക്കും കൂടുതല്‍ നല്‍കുന്നു.
6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് പുതിയ കാറിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സിട്രണ്‍ C3-യുടെ മാനുവല്‍ പതിപ്പില്‍ നിന്ന് പവറും ടോര്‍ക്കും വ്യത്യസ്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

സമീപ ഭാവിയില്‍ സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് പതിപ്പ് നിരത്തുകളില്‍ എത്തുമ്പോള്‍ മൈലേജ് കണക്കുകളില്‍ കാര്യമായ മാറ്റം പ്രകടമായേക്കും. പരിഷ്‌കരണങ്ങള്‍ നടത്തിയ പുതിയ സിട്രണ്‍ C3 ഹാച്ച്ബാക്ക് എന്ന് വിപണിയില്‍ എത്തുമെന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും പുതിയ ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ വരാനിരിക്കുന്നതിനാല്‍ സിട്രണ്‍ ഉടന്‍ തന്നെ അപ്ഡേറ്റഡ് C3 വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിപണിയില്‍ സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ കൂടുതല്‍ മെച്ചപ്പെട്ട പതിപ്പ് എത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സിട്രണ്‍ തുടരുകയാണ്. C3-യുടെ ഈ ഏറ്റവും പുതിയ പതിപ്പ് ഓട്ടോമാറ്റിക് ആണോ അതോ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറിന്റെ അപ്ഡേറ്റഡ് പതിപ്പാണോ എന്ന കാര്യത്തില്‍ സിട്രണിന് മാത്രമാണ് ഉത്തരം നല്‍കാന്‍ സാധിക്കുക. അധികം വൈകാതെ തന്നെ ഇതിനുള്ള ഉത്തരവുമായി സിട്രണ്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








