ഇവിടുതെ റോഡിൽ മൈലേജ് ഒക്കെ കിട്ടുമോ എന്ന് നോക്കാം; ഇന്ത്യൻ നിരത്തിൽ ടെസ്റ്റിംഗുമായി 2024 മാരുതി സ്വിഫ്റ്റ്
2023 നവംബറിൽ നടന്ന ടോക്കിയോ മോട്ടോർ ഷോയിൽ സുസുക്കി നാലാം തലമുറ സ്വിഫ്റ്റിനെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ സ്വിഫ്റ്റിന്റെ പ്രാധാന്യം കണക്കിലെടുത്ത്, മാരുതി സുസുക്കി, നാലാം തലമുറ സ്വിഫ്റ്റിന്റെ ഇന്ത്യൻ സ്പെക്ക് പതിപ്പിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ ഹാച്ച്ബാക്ക് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
അടുത്തിടെ, പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പൂർണ്ണമായി മറച്ചിരിക്കുന്ന ടെസ്റ്റ് മോഡലിനെ ഫീച്ചർ ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു, ഈ പുതിയ മോഡലിന്റെ ലോഞ്ച് ഏറെ കുറെ ആസന്നമായിരിക്കുന്നു എന്ന് നിർദ്ദേശിക്കുന്നു. കിരൺ മോഹൻ എന്ന ഉപഭോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ, പൂർണ്ണമായും മറഞ്ഞിരിക്കുന്ന പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ റിയർ പ്രൊഫൈൽ പ്രദർശിപ്പിക്കുന്നു.

കാർ പൂർണ്ണമായും കവറുകളാൽ പൊതിഞ്ഞിരുന്നു എങ്കിലും, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയ ഗ്ലോബൽ സ്പെക്ക് പതിപ്പിനോട് ഇന്ത്യ സ്പെക്ക് പതിപ്പിന് സാമ്യമുണ്ടാകും എന്ന് ചില വ്യക്തമായ ഡിസൈൻ ഘടകങ്ങൾ സ്ഥിരീകരിക്കുന്നു. അപ്പ്ഡേറ്റ് ചെയ്ത റിയർ ബമ്പറുകളും ടെയിൽ ലാമ്പുകളും പോലുള്ള ഡിസൈൻ ഘടകങ്ങളെ വീഡിയോ ഹൈലൈറ്റ് ചെയ്യുന്നു.
ടെയിൽ ലാമ്പ് ഇൻവേർട്ടഡ് C-ഷെയിപ്പിലുള്ള എലമെന്റുകൾ അവതരിപ്പിക്കുന്നു. ഇതേ കാറിന്റെ ടെസ്റ്റ് മോഡലിന്റെ മറ്റൊരു സ്പൈ ചിത്രവും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ആഗോളതലത്തിൽ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്‌ത പതിപ്പിനോട് സാമ്യമുള്ള സമാനമായ ഗ്രില്ലും റൗണ്ടഡ് എഡ്ജുകളും കൂടുതൽ ആംഗുലാർ ഹെഡ്‌ലാമ്പുകളുമുള്ള ഈ സ്വിഫ്റ്റ് ടെസ്റ്റ് മോഡൽ പ്രദർശിപ്പിക്കുന്നു.

അടുത്തിടെ പുറത്തിറക്കിയ ടെസ്റ്റ് മ്യൂളിൽ 15 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളും പരമ്പരാഗത റിയർ ഡോർ ഹാൻഡിലുകളും സജ്ജീകരിച്ചിരുന്നു എന്നതും കാണാം, ഇത് സ്വിഫ്റ്റിന്റെ 2024 പതിപ്പിൽ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്പൈ ചിത്രങ്ങൾ വാഹനത്തിന്റെ ഇന്റീരിയർ വെളിപ്പെടുത്തിയില്ല എങ്കിലും.
നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ലേയൗട്ട് പ്രദർശിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് മറ്റ് പുതിയ തലമുറ മോഡലുകളായ ബലേനോ, ബ്രെസ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമായി കാണപ്പെടുന്നു. പുതുക്കിയ ഡാഷ്‌ബോർഡിൽ എസി വെന്റുകൾക്കും സെന്റർ കൺസോൾ ഘടകങ്ങൾക്കുമായി കൂടുതൽ ആംഗുലാർ ഡിസൈനുകൾ, പുതിയ സ്റ്റിയറിംഗ് വീലും ഇൻസ്ട്രുമെന്റ് കൺസോളും, വലിയ 9.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ എന്നിവ ഉൾപ്പെടുന്നു.
പുതിയ സ്വിഫ്റ്റിന്റെ ടോപ്പ് സ്‌പെക്ക് പതിപ്പുകളിൽ ആറ് എയർബാഗുകൾ കമ്പനി വാഗ്ദാനം ചെയ്തേക്കാം, കൂടാതെ ടോപ്പ് സ്പെക്ക് വേരിയന്റിൽ ADAS സജ്ജീകരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ആഗോളതലത്തിൽ, സുസുക്കി 90 PS മാക്സ് പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന, ഒരു പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ Z സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സഹിതമാണ് പുതിയ നാലാം തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചത്.
ടെക്നിക്കൽ വിശദാംശങ്ങൾ പൂർണ്ണമായും വ്യക്തമല്ല എങ്കിലും, അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നിവയുടെ ട്രാൻസ്മിഷൻ ചോയിസുകൾ നൽകിക്കൊണ്ട്, ഇതേ എഞ്ചിൻ ഉപയോഗിച്ച് മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അടുത്ത വർഷം ഉത്സവ സീസണിന് മുന്നോടിയായി ഹാച്ച്ബാക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് നിലവിലെ മോഡലുകളേക്കാൾ അല്പം ഉയർന്ന വിലയുമായി വരും എന്ന കാര്യവും വ്യക്തമാണ്. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ പഞ്ച്, സിട്രൺ C3 തുടങ്ങിയ കാറുകളോട് ഇത് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത് തുടരും. ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ലോഞ്ചാണിത്.


Click it and Unblock the Notifications








