ഹൈബ്രിഡ് കരുത്തിൽ മാരുതിയെ വെല്ലാൻ റെനോ; പുത്തൻ ഡസ്റ്ററിന്റെ പ്രധാന അപ്പ്ഡേറ്റുകൾ ഇവയൊക്കെ
അടിമുടി മാറ്റങ്ങളുമായി പുതിയ തലമുറ ഡസ്റ്റർ ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്, ഇത് റെനോയുടെ പാർട്ണർ കമ്പനിയായ ഡാസിയയുടെ കീഴിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള ചില വിപണികളിൽ എസ്‌യുവിയെ റെനോ വിൽപ്പനയ്ക്ക് എത്തിക്കും. 2025 -ൽ എസ്‌യുവി ഇന്ത്യയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന പുതിയ തലമുറ റെനോ ഡസ്റ്ററിനെ കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
1. പുതിയ ഡിസൈൻ: ഡസ്റ്ററിന്റെ രൂപകൽപനയ്ക്കും ഡിസൈനിനും അടിമുടി മാറ്റങ്ങളും സുപ്രധാന അപ്പ്ഡേറ്റുകളും ലഭിക്കുന്നു. കൂടാതെ ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ബെറ്ററായി കാണപ്പെടുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് ഡസ്റ്ററിന്റെ ഡാസിയയുടെ പതിപ്പാണെങ്കിലും, റെനോയുടെ പതിപ്പിനും ഇതേ ഡിസൈൻ വ്യത്യാസങ്ങൾ ഇതിലും ഉണ്ടാകും.

മൊത്തത്തിൽ, എസ്‌യുവി ഒരു റഫ് & ബോൾഡ് നിലപാടാണ് ചിത്രീകരിക്കുന്നത്. എസി വെന്റുകൾ, ഡോർ ആംറെസ്റ്റ്, ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, അലോയി വീലുകൾ എന്നിവയുൾപ്പെടെ എസ്‌യുവിക്ക് അകത്തും പുറത്തും പുതിയ Y -ആകൃതിയിലുള്ള സിഗ്നേച്ചർ ഘടകങ്ങൾ ലഭിക്കുന്നു. ഇത് ഒരു ഫ്യൂച്ചറിസ്റ്റിക് മസ്കുലാർ ലുക്ക് നൽകുന്നു.
2. അളവുകൾ: അളവുകളുടെ കാര്യത്തിൽ, ഡസ്റ്ററിന് 4,340 mm നീളവും 1,810 mm വീതിയും 1,660 mm ഉയരവും 2,657 mm വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ടക്. എസ്‌യുവിയുടെ 4X2 വേരിയന്റുകൾക്കുള്ള ഗ്രൗണ്ട് ക്ലിയറൻസ് 209 mm ആണ്, 4X4 പതിപ്പിന് ഉയർന്ന 217 mm ക്ലിയറൻസോടെ ലഭ്യമാണ്.

3. അണ്ടർപിന്നിംഗുകളും പവർട്രെയിനും: പുതിയ തലമുറ ഡസ്റ്റർ നിർമ്മിച്ചിരിക്കുന്നത് CMF-B പ്ലാറ്റ്‌ഫോമിലാണ്. കമ്പനിയുടെ അഭിപ്രായത്തിൽ, ഇത് മുൻ തലമുറയെ അപേക്ഷിച്ച് യാത്രക്കാർക്കും ലഗേജുകൾക്കും കൂടുതൽ സ്പെയ്സ് അനുവദിക്കും, എന്നാൽ മൊത്തത്തിൽ നേരിയ തോതിൽ കൂടതൽ നീളമേ ഇതിനുള്ളൂ. മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പവർട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിവുള്ള ഫ്ലെക്സിബിൾ ആർക്കിടെക്ചർ ഈ പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു സവിശേഷത.
ഹൂഡിന് കീഴിൽ, ഇന്ത്യൻ സ്പെക്ക് ഡസ്റ്ററിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവയിൽ ഹൈബ്രിഡ് 140, TCe 130 എന്നിവ ഉൾപ്പെടുന്നു. ഹൈബ്രിഡ് പവർട്രെയിനിൽ 94 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.6 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, 49 bhp പുറപ്പെടുവിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇതിൽ വരുന്നു.

ഈ ഹൈബ്രിഡ് സിസ്റ്റം ഒരു ഇലക്ട്രിക് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിക്കുന്നു, കൂടാതെ സിറ്റി ഉപയോഗത്തിന്റെ 80 ശതമാനം സമയവും ഓൾ ഇലക്‌ട്രിക് മോഡിൽ പ്രവർത്തിക്കാൻ ഇതിന് കഴിയും. മറുവശത്ത്, 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി കണക്ട് ചെയ്ത മില്ലർ സൈക്കിളിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് TCe 130 ഉപയോഗിക്കുന്നത്. ഇത് 130 bhp പവർ സൃഷ്ടിക്കുന്നു. ഡീസൽ എഞ്ചിൻ പുത്തൻ മോഡലിൽ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്.
5. ഇന്ത്യൻ ലോഞ്ച്: 2025 -ന്റെ രണ്ടാം പകുതിയിൽ പുതിയ തലമുറ ഡസ്റ്റർ ഇന്ത്യൻ വിപണിയിൽ റെനോ ലോഞ്ച് ചെയ്യും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്ത ഉടൻ തന്നെ, ഈ എസ്‌യുവികൾ റെനോ-നിസാന്റെ സഖ്യത്തിന്റെ ഭാഗമാകുന്നതിനാൽ അതിന്റെ നിസാൻ പതിപ്പിം നമുക്ക് ലഭിക്കും എന്നും പ്രതീക്ഷിക്കാം. രാജ്യത്ത് ഒന്നിലധികം പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഈ സഖ്യം പ്രതിജ്ഞാബദ്ധരാണ്. ഇതുകൂടാതെ, രണ്ട് എസ്‌യുവികൾക്കും അഞ്ച്, ഏഴ് സീറ്റർ ലേയൗട്ടുകളും ലഭ്യമാകും.


Click it and Unblock the Notifications








