ഇതാണ് മോനെ മൈലേജ്! ലിറ്ററിന് 40 km; ന്യൂ ജെൻ സ്വിഫ്റ്റിൽ വരുന്ന പുത്തൻ Z-സീരീസ് എഞ്ചിൻ കേമൻ തന്നെ

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി നാലാം തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചു. ജനപ്രിയ ഹാച്ചിന് കോസ്‌മെറ്റിക്, അതോടൊപ്പം ഫംഗ്ഷണൽ അപ്‌ഡേറ്റുകളുടെ ഒരു നിര തന്നെ ലഭിക്കുന്നുണ്ട്.

കൂടാതെ നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിൻ ലഭിക്കുമെന്ന് ഇപ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്. നിലവിലുള്ള സ്വിഫ്റ്റിന് K-സീരീസ്, 1.2 ലിറ്റർ, ഫോർ സിലണ്ടർ എഞ്ചിനാണ് വരുന്നത്. 2024 -ൽ പുതിയ സ്വിഫ്റ്റ് പുറത്തിറക്കുമ്പോൾ, ഇതിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും ലഭിക്കുക.

ന്യൂ ജെൻ സ്വിഫ്റ്റിൽ വരുന്ന Z-സീരീസ് എഞ്ചിൻ കേമൻ തന്നെ

ഈ പുതിയ എഞ്ചിൻ Z12 എന്ന കോഡ് നെയിമിൽ അറിയപ്പെടും. ഔദ്യോഗിക കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും പുതിയ എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമതയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് സാഹചര്യങ്ങളിൽ ലിറ്ററിന് 40 കിലോമീറ്റർ മൈലേജ് നൽകാൻ ഇതിന് കഴിയും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

മാനുവൽ ട്രാൻസ്മിഷനോട് കൂടി ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയർബോക്സ് ഉപയോഗിച്ച് ലിറ്ററിന് 22.56 കിലോമീറ്ററും സർട്ടിഫൈഡ് റേഞ്ചുള്ള നിലവിലെ സ്വിഫ്റ്റിന്റെ എഞ്ചിനേക്കാൾ ഇത് ഗണ്യമായ നേട്ടമായിരിക്കും. പവർ ഔട്ട്‌പുട്ട് നിലവിലുള്ള K-സീരീസ് എഞ്ചിന് ഏറെ കുറേ സമാനമായിരി,ക്കും എങ്കിലും torque ഉൽപ്പാദനം ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂ ജെൻ സ്വിഫ്റ്റിൽ വരുന്ന Z-സീരീസ് എഞ്ചിൻ കേമൻ തന്നെ

മൂന്ന് സിലിണ്ടറുകൾക്ക് 400 സിസി ശേഷിയുള്ളതിനാൽ എഞ്ചിന്റെ വോള്യൂമെട്രിക് കാര്യക്ഷമതയും torque ഉം വർധിക്കും. ഹാച്ച്ബാക്ക് മോഡൽ പ്രാഥമികമായി സിറ്റി സ്ട്രീറ്റുകളെ ഉദ്ദേശിച്ചുള്ളതായതിനാൽ ഇത് സ്വിഫ്റ്റിന് അനുയോജ്യമാകും. ഡ്രൈവ് ഡൈനാമിക്സിലെ മറ്റൊരു മാറ്റം ലോ റേഞ്ചിലെ ശക്തമായ torque -ന്റെ രൂപത്തിൽ വരാം. താരതമ്യപ്പെടുത്തുമ്പോൾ, നിലവിലുള്ള K-സീരീസ് എഞ്ചിന് ഒരു ഫ്രീ-റെവ്വിംഗ് സ്വഭാവമുണ്ട്.

ഒരു സിലിണ്ടർ കുറവായതിനാൽ, പുതിയ Z -സീരീസ് എഞ്ചിൻ K -സീരീസ് യൂണിറ്റിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കും. പുതിയ എഞ്ചിനിലൂടെ കാർബൺ എമിഷൻ കുറയ്ക്കാനും സുസുക്കി ലക്ഷ്യമിടുന്നു. കമ്പനിയുടെ CAFE ലക്ഷ്യങ്ങൾക്ക് അനുസൃതമായിരിക്കും ഇത് എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണിയിലുടനീളം, സ്വിഫ്റ്റിന് 48V സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും.

ന്യൂ ജെൻ സ്വിഫ്റ്റിൽ വരുന്ന Z-സീരീസ് എഞ്ചിൻ കേമൻ തന്നെ

1.4 ലിറ്റർ K14B പെട്രോൾ എഞ്ചിനുമായി ഇത് വന്നേക്കാം. ഇന്ത്യയിൽ സ്വിഫ്റ്റ് സ്റ്റാൻഡേർഡ് എഞ്ചിനിൽ തന്നെ തുടരും എന്നാണ് റിപ്പോർട്ട്. പുതിയ Z -സീരീസ് എഞ്ചിൻ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെങ്കിലും, ഇത് ഒരു ഇവിയുമായി താരതമ്യപ്പെടുത്താനാവില്ല. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇലക്ട്രിക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു പുതിയ ഇന്റേണൽ കംബഷൻ എഞ്ചിൻ വികസിപ്പിക്കുന്നതിന് സുസുക്കി സമയവും റിസോഴ്സുകളും ചെലവഴിക്കുന്നത് അല്പം ആശ്ചര്യകരമാണ്.

കാർബൺ ന്യൂട്രൽ ആകുന്നതിന് കൂടുതൽ സമയമെടുക്കുന്ന പ്രത്യേക രാജ്യങ്ങളെ സുസുക്കി പരിഗണിക്കുന്നുണ്ടാകാം. ഉദാഹരണത്തിന്, 2070 -ഓടെ കാർബൺ ന്യൂട്രൽ ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ Z -സീരീസ് എഞ്ചിൻ നാലാം തലമുറ സ്വിഫ്റ്റിന് മാത്രമായി ഉപയോഗിക്കപ്പെടാൻ സാധ്യതയില്ല. നിലവിലുള്ള K 12 എഞ്ചിന് പകരം പുതിയ Z -സീരീസ് എഞ്ചിൻ മറ്റ് കാറുകളിലും അവതരിപ്പിക്കാൻ സുസുക്കി പദ്ധതിയിടുന്നു.

ന്യൂ ജെൻ സ്വിഫ്റ്റിൽ വരുന്ന Z-സീരീസ് എഞ്ചിൻ കേമൻ തന്നെ

ഉദാഹരണത്തിന്, ഫ്രോങ്ക്സ്, ബലേനോ, ഇക്കോ, ഇഗ്നിസ് തുടങ്ങിയ കാറുകൾക്കൊപ്പം ഇത് അവതരിപ്പിക്കാം. ഭാവിയിൽ മറ്റ് ഉയർന്ന ശേഷിയുള്ള K -സീരീസ് എഞ്ചിനുകൾ മാറ്റിസ്ഥാപിക്കുന്നതിനും Z -സീരീസ് ഉപയോഗിക്കാം. എത്ര പെട്ടെന്നായിരിക്കും സുസുക്കി ഈ മാറ്റം കൈവരിക്കാൻ ലക്ഷ്യമിടുന്നത് എന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Thursday, October 26, 2023, 10:49 [IST]
English summary
New gen swift to attain 3 cylinder z series engine with 40kmpl mileage and more torque
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X